മെഡലൊക്കെ നല്ല കാര്യം, സ്ത്രീ കുടുംബം വിട്ട് ഒരു കാര്യവും ചിന്തിക്കരുത്: വിവാദ പ്രഭാഷകന്‍
തിരുവനന്തപുരം: ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ സാക്ഷിയെയും സിന്ധുവിനെയും ഹര്‍ഷാരവത്തോടെയാണ് ഇന്ത്യ വരവേറ്റത്. എന്നാല്‍ മെഡല്‍ നേടിയതില്‍ സന്തോഷമുണ്ടെന്നും കുടുംബം വിട്ട് ഒരു കളിക്കും സ്ത്രീ മുതിരരുതെന്നും വിവാദ പ്രഭാഷകന്റെ മുന്നറിയിപ്പ്.
പഴയ വിവാദ പ്രഭാഷകന്‍ രജിത് കുമാറിന്റെയാണ് മുന്നറിയിപ്പ്. സ്ത്രീകളുടെ ശരീര പ്രകൃതി അനുസരിച്ച് അവര്‍ അടങ്ങി ഒതുങ്ങി ഇരിക്കേണ്ടവരാണെന്നാണ് ഖുറാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഗര്‍ഭപാത്രത്തിന് കായികാഭ്യാസങ്ങളിലൂടെ സ്ഥാന ചലനം സംഭവിക്കുമെന്നും പിന്നീട് ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ലെന്നും രജിത് പറയുന്നു.

റിയോയില്‍ ഇന്ത്യയുടെ മുത്തായി വനിതകള്‍ മാറിയപ്പോഴും സ്ത്രീയെകുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു രജിത് കുമാറിന്റെ പ്രതികരണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംഘടിപ്പിച്ച 'മൂല്യബോധ' യാത്രക്കിടെ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ഇതിനുമുമ്പ് രജിത് കുമാര്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു.
ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാവുന്നവരാണ് പെണ്‍കുട്ടികള്‍. തൊണ്ണൂറ് ശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളം പറഞ്ഞ് പ്രേമിച്ച് നടക്കുന്നവരാണ് എന്നായിരുന്നു രജിത് കുമാറിന്റെ പ്രസംഗം. പുരുഷവര്‍ഗത്തിന് പത്ത് മിനുട്ട് മതി സ്‌പേം പെണ്‍കുട്ടികളുടെ യൂട്രസിലേക്ക് അയക്കാന്‍. പിന്നീട് പത്ത്മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലാണ്. അത് കൊണ്ടാണ് സ്ത്രീ അടങ്ങി ഒതുങ്ങി നടക്കണമെന്ന് വിശുദ്ധ ഖുറാന്‍ പഠിപ്പിച്ചതെന്നുമാണ് അജിത് കുമാര്‍ പറഞ്ഞത്.












Click it and Unblock the Notifications