• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സൂരജിനെ പാമ്പിനെക്കൊണ്ട്‌ കൊത്തിക്കാനും തൂക്കാനുമൊക്കെ എളുപ്പം പറയാം', ഷിംന അസീസ് പറയുന്നു

Google Oneindia Malayalam News

കൊല്ലം: ഉത്ര കൊലക്കേസിൽ പ്രതി സൂരജിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ നൽകുകയും വധശിക്ഷാ നൽകാതിരിക്കുകയും ചെയ്തതിൽ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ച നടന്ന് കൊണ്ടിരിക്കുകയാണ്. സൂരജിന് വധശിക്ഷയാണ് നൽകേണ്ടിയിരുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗവും അഭിപ്രായപ്പെടുന്നത്. വിധിയിൽ തൃപ്തരല്ലെന്നും പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത് എന്നുമാണ് ഉത്രയുടെ കുടുംബം പ്രതികരിച്ചത്.

'ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ ഒരേ തൂവൽപക്ഷികൾ', വൈറലായി നടന്റെ വാക്കുകൾ'ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ ഒരേ തൂവൽപക്ഷികൾ', വൈറലായി നടന്റെ വാക്കുകൾ

സൂരജിന് ജീവപര്യന്തം ശിക്ഷ പോര എന്ന് പറയുന്നവരോട് ഡോക്ടർ ഷിംന അസീസിന് പറയാനുളളത് ഇതാണ്. മനുഷ്യത്വരഹിതവും ജനാധിപത്യ വിരുദ്ധവുമാണ്‌ വധശിക്ഷ. സൂരജിനേയും കൊല്ലണമെന്ന് പറയുമ്പോൾ ഉത്രയെ കൊന്ന സൂരജും നമ്മളും തമ്മിൽ വ്യത്യാസമൊന്നും ഇല്ലെന്ന് ഡോക്ടർ ഷിംന അസീസ് ചൂണ്ടിക്കാട്ടുന്നു.

കല്യാണം ഉറപ്പിച്ചോ? ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ

ഉത്ര കൊലക്കേസ്

ഷിംന അസീസിന്റെ വാക്കുകൾ: ' ഉത്ര വധക്കേസിൽ സൂരജിന്‌ ശിക്ഷ പോര എന്നും പറഞ്ഞ്‌ എത്രയോ പേര്‌ നിലവിളിയാണ്‌. ഇനി ഏതാണ്ട്‌ ജീവിതാവസാനം വരെ കൂട്ടിലാണ്‌ അയാൾ. ജയിലിലെ ജോലികളും ഏകാന്തവാസവുമൊക്കെ വല്ല്യ സുഖമാണ്‌ എന്നാണോ ഇവരൊക്കെ കരുതുന്നത്‌...! എത്രയെത്ര പേരാ ജയിലിലെ മെനുവൊക്കെയിട്ട്‌ 'ജയിലീപ്പോയാ മതിയാർന്ന്‌' എന്ന്‌ പറഞ്ഞോണ്ട്‌ ട്രോളും പോസ്‌റ്റുമിടുന്നത്‌. ശരിക്കും ഇത്രേം ജയിൽദാഹികളുണ്ടായിരുന്നോ ഇവിടെ...!!

ഉത്ര കൊലക്കേസ്

സൂരജിനെ പാമ്പിനെക്കൊണ്ട്‌ കൊത്തിക്കാനും തൂക്കാനുമൊക്കെ എളുപ്പം പറയാം. പക്ഷേ, വധശിക്ഷ എന്നത്‌ തീർത്തും മനുഷ്യത്വരഹിതവും ജനാധിപത്യ വിരുദ്ധവുമാണ്‌. അത് ചെയ്താൽ പിന്നെ ഉത്രയെ കൊന്ന സൂരജും സൂരജിനെ കൊല്ലാൻ മുറവിളി കൂട്ടുന്ന നമ്മളും തമ്മിൽ വ്യത്യാസമൊന്നുമുണ്ടാവില്ല. ഇരുപത്തേഴ്‌ വയസ്സുള്ള കൊലപാതകി നാൽപത്തഞ്ച്‌ കൊല്ലം അകത്ത്‌ കിടക്കാൻ പോകുന്നത് അയാൾക്ക് ലഭിക്കുന്ന വലിയ ശിക്ഷ തന്നെയാണ്.

ഉത്ര കൊലക്കേസ്

പിന്നെ, ഈ മേളത്തിനെല്ലാമിടയിലും വിട്ടുപോകുന്ന ഒരു പ്രധാനവിഷയമുണ്ട്‌. ആറ്റ്‌ നോറ്റ്‌ പെറ്റ്‌ പോറ്റി വളർത്തിയ പെൺമക്കളെ പറഞ്ഞയക്കുമ്പോൾ അവരുടെ മനസ്സമാധാനത്തിനും സന്തോഷത്തിനും വേണ്ടി സ്വർണവും പണവും കാറും പറമ്പും വീടും കണ്ണീരും ഒഴുക്കേണ്ടി വരുന്ന അച്‌ഛനമ്മമ്മാരുടെ തീരാനൊമ്പരങ്ങൾ. പാമ്പിനെ കൊണ്ട്‌ കൊത്തിച്ചും തീയിട്ടും കത്തിക്ക്‌ കുത്തിയുമൊക്കെ കരളിന്റെ ചീളായ മോളെ കൊന്നവനോട്‌ സമവായത്തിലേർപ്പെടേണ്ടി വരുന്ന നിസ്സഹായരായ രക്ഷിതാക്കൾ.

ഉത്ര കൊലക്കേസ്

മക്കൾ ആ നരകങ്ങളിൽ നിന്ന്‌ ഇറങ്ങിപ്പോന്നാലും ഇല്ലെങ്കിലും അവർ സഹിക്കേണ്ടി വരുന്ന ദുരന്തങ്ങൾ... തന്റേടം വന്ന്‌ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കാതെ പെൺകുട്ടികൾ കല്യാണം കഴിക്കരുത്‌. പ്രായമെത്താതെ, അവർക്ക്‌ വേണമെന്ന്‌ തോന്നിയാലല്ലാതെ മാതാപിതാക്കൾ അവരെ വിവാഹജീവിതത്തിലേക്ക് പറഞ്ഞയക്കരുത്‌. ഇനിയൊരുത്തനും പിച്ചിപ്പറിക്കാൻ പാകത്തിൽ പെൺകുട്ടികൾ പെട്ടുപോകരുത്‌. ഈ വിധി ഒരു ഓർമ്മപ്പെടുത്തലായിരിക്കട്ടെ''.

ഉത്ര കൊലക്കേസ്

അഡ്വക്കേറ്റ് ഹരീഷ് വാസുദേവനും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. കുറിപ്പ് വായിക്കാം: 'കൊലയ്ക്ക് എല്ലായ്‌യപ്പോഴും പരിഹാരം നിയമപരമായ കൊലയല്ല.കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും. സുഖജീവിതത്തിനായി കുറ്റം ചെയ്ത ഒരു കുറ്റവാളി. ഓരോ നിമിഷവും ചെയ്ത തെറ്റിനെയോർത്ത് പശ്ചാത്തപിക്കുന്ന, അതിന്റെ ശിക്ഷയനുഭവിക്കുന്ന വേളയിൽ "ഇതിലും ഭേദം മരണമായിരുന്നു" എന്നു ചിന്തിക്കുന്ന കുറ്റവാളിയാണ് ശിക്ഷയുടെ ഫലം. ഇത്തരം തെറ്റു ചെയ്താൽ ഇതാണ് ഫലമെന്ന സന്ദേശം സമൂഹത്തിൽ എത്തലും. ഓ, "ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ" എന്ന ക്ളീഷേ പറയാൻ വരുന്നവർ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലിൽ പോയി കിടന്നാൽ തീരാവുന്നതേയുള്ളൂ'.

കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

cmsvideo
  Suraj's comment after hearing the verdict| Oneindia Malayalam
  English summary
  Dr. Shimna Azeez's reply to those who demand capital punishment for Sooraj in Uthra Murder Case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X