'ഡോക്ടർമാരെ തവിടുകൊടുത്ത് വാങ്ങിയതല്ലേ, തച്ച് മൂലക്കിടുകയോ മണ്ട അടിച്ച് പൊളിക്കുകയോ ചെയ്യാം': ഡോ. ഷിംന അസീസ്
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വിപിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ഡോ. ഷിംന അസീസ് രംഗത്ത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കുഞ്ഞ് മരിച്ചതിന് പിന്നാലെയാണ് അച്ഛനായ സനൂപ് ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറെ വെട്ടിയത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ വകുപ്പ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്നിവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു എന്നാണ് സനൂപ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.
അമീബിക് മസ്‌തിഷ്‌കജ്വരത്തെപ്പറ്റി മാധ്യമങ്ങൾ പൊലിപ്പിച്ച് വാർത്ത നൽകിയതാണ് ഡോക്ടർക്ക് വെട്ടേൽക്കാനുളള കാരണമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഡോ. ഷിംന പറയുന്നു. ഡോക്ടർമാർ യുദ്ധത്തിനിറങ്ങിയവരല്ല, ജീവിക്കാൻ ഇറങ്ങിയവരാണ് എന്നും ഡോ. ഷിംന അസീസ് കുറിക്കുന്നു.
"കുറ്റബോധമില്ല. ആരോഗ്യമന്ത്രിക്കും സുപ്രണ്ടിനും വേണ്ടി ഈ വെട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു." കുഞ്ഞ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചതിന്റെ പേരിൽ ഡോ.വിപിനെ വെട്ടിയ സനൂപെന്ന പ്രതിയുടെ പ്രതികരണമാണ്. അമീബിക് മസ്തിഷ്ക ജ്വരം കേസ് വന്നാലും, രോഗി മരിച്ചാലും രക്ഷപ്പെടാലും ഡോക്‌ടറെ വെട്ടിയാലുമൊക്കെ മാധ്യമങ്ങൾക്ക് വേണ്ടത് ആ സ്‌റ്റോറി നാലാൾ അധികം കാണുക എന്നത് മാത്രമാണ്. ഈ വെട്ട് ഡോക്‌ടർക്ക് കൊള്ളാനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് ഉദ്വേഗജനകമായ ക്രൈം സ്‌റ്റോറി കണക്ക് അമീബിക് മസ്‌തിഷ്‌കജ്വരത്തെപ്പറ്റി മാധ്യമങ്ങൾ പൊലിപ്പിച്ചു റിപ്പോർട്ട് ചെയ്‌തതാണ്.

അത് വേണ്ട വിധത്തിൽ സമൂഹത്തിൽ നെഗറ്റീവ് പ്രഭാവം ചെലുത്തിയെന്നത് ഡോക്‌ടർക്ക് വെട്ടേറ്റതിനെ അനുകൂലിച്ചുള്ള കമൻ്റുകളിൽ നിന്ന് വ്യക്‌തമാണ്. ചുക്കേതാ കൊക്കേതാ എന്നത് വെറുതേ ഒന്ന് ഗൂഗിൾ ചെയ്‌ത് നോക്കുക പോലും ചെയ്യാതെ പരാദമായ അമീബയെ കഴിഞ്ഞ ദിവസം 'ബാക്‌റ്റീരിയ' എന്ന് വിശേഷിപ്പിച്ചത് ഒരു മുഖ്യധാര മാധ്യമമാണ് . 'അമീബിക് ബാക്‌ടീരിയ' എന്ന പുതിയ ജീവിവിഭാഗത്തെ വരെ ആ റിപ്പോർട്ടർ കണ്ടെത്തിക്കളഞ്ഞു! അത് വെണ്ടയ്ക്ക അക്ഷരത്തിലെഴുതിയതിന് താഴെ കമൻ്റിൽ പോയി തിരുത്തിയിട്ടും അത് അവിടെത്തന്നെ ഒരു മാറ്റവും ഇല്ലാതെ കിടപ്പുണ്ട്.
തൊണ്ണൂറ് ശതമാനത്തിന് മുകളിൽ മരണസാധ്യതയുള്ള ഈ രോഗം പിടിപെടുന്നവരിൽ ഇരുപത്തഞ്ച് ശതമാനത്തിൽ താഴെ ആളുകളാണ് ഇപ്പോൾ കേരളത്തിൽ മരണപ്പെടുന്നത്. ഇതെത്രയോ വലിയ നേട്ടമാണ്. ആ പോസിറ്റീവ് കണ്ടെത്തൽ എഴുതിയാൽ വ്യൂവും ഹിറ്റും ഒന്നും കിട്ടില്ല, അത് കൊണ്ട് അത് വാർത്തയാക്കുന്നിലൊരു ത്രില്ലില്ല. കേസ് കേരളത്തിൽ മാത്രമേ ഉള്ളൂ എന്ന ചർച്ച വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിൽ കൊടുമ്പിരി കൊണ്ട് പ്രചരിക്കുന്നത് കൊണ്ട്, അവിടെയും സ്ഥിതി ദുരന്തം തന്നെ.
അത്രമേൽ വൃത്തികെട്ട ജലാശയങ്ങളുള്ള, ചൂട് കാലാവസ്‌ഥ കേരളത്തെക്കാൾ ഭീകരമായി നിലനിൽക്കുന്ന സംസ്‌ഥാനങ്ങളിൽ ഉറപ്പായും അമീബിക് മെനിഞ്ചൈറ്റിസ് കേസുകൾ ഉണ്ടാകും. അവിടങ്ങളിൽ അത് കണ്ടെത്താനുള്ള സൗകര്യങ്ങളോ അതിന് തക്ക താൽപര്യമോ വിവരമോ ഉള്ള ഡോക്ടർമാർ ഇല്ലെന്നുള്ളതാണ് വസ്‌തുത. അതും മിണ്ടരുത്, ഒരു ഗുമ്മില്ലല്ലോ. ഏതായാലും, ജലാശയങ്ങൾ സമയാസമയം വൃത്തിയാക്കാത്ത പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ ഉദ്യോഗസ്ഥർക്ക് കുറ്റമില്ല. സ്വിമ്മിംഗ് പൂൾ ഉടമകൾക്ക് കുറ്റമില്ല. രോഗത്തെ കുറിച്ച് ഇല്ലാക്കഥകൾ സമൂഹത്തിൽ പടച്ചു വിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സാമൂഹ്യദ്രോഹികൾക്ക് കുറ്റമില്ല. പറഞ്ഞു പേടിപ്പിക്കുന്ന മാധ്യമപ്രവർത്തകർക്ക് കുറ്റമേയില്ല. പിന്നെ ആർക്കാ കുറ്റം? എന്താ സംശയം, ജീവൻ രക്ഷിക്കാൻ പരിശ്രമിച്ച ഡോക്‌ടർക്ക് തന്നെ!
ഞങ്ങൾ ഡോക്ടർമാരെ തവിടുകൊടുത്ത് വാങ്ങിയത് കൊണ്ട് ഞങ്ങളെ തച്ച് മൂലക്കിടുകയോ, മണ്ട അടിച്ച് പൊളിക്കുകയോ വെട്ടി കഷ്ണമാക്കുകയോ ചെയ്യാം. സീനില്ല, അതും വാർത്ത, ചർച്ച, ആഘോഷം. ദയവ് ചെയ്ത് മാധ്യമങ്ങൾ വസ്തുതകൾ മനസ്സിലാക്കണം. വൈദ്യശാസ്ത്രം എഴുതുമ്പോൾ വിവരമുള്ളവരോട് ചോദിച്ച് എഴുതണം. ഭാവനയല്ല, തെളിയിക്കപ്പെട്ട വസ്‌തുതകളാണ് പുറത്ത് വരേണ്ടത്. അന്തക്കേട് എഴുതിയാൽ ഹിറ്റും ബൈറ്റും കിട്ടുന്നത് നിങ്ങൾക്ക് മാത്രമല്ല, അക്ഷരാർത്‌ഥത്തിൽ ഞങ്ങൾക്ക് കൂടിയാണ്. യുദ്ധത്തിനിറങ്ങിയവരല്ല, ജീവിക്കാൻ ഇറങ്ങിയവരാണ് ഞങ്ങൾ. സാമൂഹികപ്രതിബദ്ധത നമുക്ക് രണ്ട് കൂട്ടർക്കും വേണം, വിശ്വാസത്തിന്റെ പുറത്താണ് ഇരു കൂട്ടരും ജീവിക്കുന്നതും. ദയവായി മനസ്സിലാക്കുമല്ലോ...''
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications