ഒരു മാസം കൊണ്ട് ഒരു പുസ്തകമെഴുതി.. ഇത്രയ്ക്ക് ഫ്രീയാണോ ധനകാര്യമന്ത്രി തോമസ് ഐസക്ക്.. അതോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയിട്ട് ഒന്നരമാസമായതേ ഉള്ളൂ. അപ്പോഴേക്കും ഇവിടെ ഇതാ നോട്ട് പിന്‍വലിക്കലിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഒരു പുസ്തകവും തയ്യാറായിക്കഴിഞ്ഞു. കള്ളപ്പണം മിഥ്യയും യാഥാര്‍ത്ഥ്യവും എന്ന ഈ പുസ്തകം എഴുതിയിരിക്കുന്നത് മറ്റാരുമല്ല, കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധനും ധനകാര്യമന്ത്രിയുമായ ഡോ. തോമസ് ഐസക്കാണ്.

കള്ളപ്പണം മിഥ്യയും യാഥാര്‍ത്ഥ്യവും
കള്ളപ്പണം മിഥ്യയും യാഥാര്‍ത്ഥ്യവും എന്ന ഗ്രന്ഥത്തിന്റെ അച്ചടി തിരുവനന്തപുരത്ത് ആരംഭിച്ചു - എന്ന് പറഞ്ഞ് തോമസ് ഐസക്ക് തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ പുസ്തകം അച്ചടി തുടങ്ങിയ വിവരം അറിയിച്ചത്. കോട്ടക്കലില്‍ ചികിത്സയിലായിരുന്ന സമയത്താണ് പുസ്തകം എഴുതി തീര്‍ത്തത് എന്നാണ് മന്ത്രി പറയുന്നത്.

അന്തരീക്ഷം അങ്ങനെയാണ്
ഒരു മാസം കൊണ്ട് ഒരു പുസ്തകം എഴുതാന്‍ മാത്രം മറ്റൊരു പണിയുമില്ലേ കേരളത്തിന്റെ ധനകാര്യമന്ത്രിക്ക് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. രാജ്യം ഇത്രമാത്രം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പുസ്തകമെഴുത്ത് എന്നതാണ് ആളുകളുടെ ചോദ്യത്തിന് കാരണം.

ആശുപത്രിയിലായത് എന്തിനാ
കള്ളപ്പണത്തിനു പൂട്ടിട്ടതു കണ്ട് സാറ് പകച്ചുപോയി എന്നും പിന്നെ സമനിലതെറ്റി ആശുപത്രിയിലായെന്നുമാണു ആളുകള്‍ പറയുന്നത്. - തോമസ് ഐസക്കിന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകളിലൊന്നാണ് ഇത്. ഒരു മാസം കൊണ്ട് പുസ്തകം എഴുതിയത് സ്വയമാണോ അതോ വല്ല ഗോസ്റ്റ് റൈറ്ററും ഉണ്ടോ എന്നും ചോദിക്കുന്നവരുണ്ട്.
തോമസ് ഐസക്കിന്റെ പോസ്റ്റ്
കള്ളപ്പണം മിഥ്യയും യാഥാര്‍ത്ഥ്യവും എന്ന പുസ്തകത്തെക്കുറിച്ച് പറയുന്ന തോമസ് ഐസക്കിന്റെ പോസ്റ്റ് ഇതാണ്.












Click it and Unblock the Notifications