'ഇഡി നോട്ടീസ് കിട്ടിയിട്ടില്ല, കിട്ടിയാലും ഹാജരാകില്ല', ഇഡിക്ക് തന്നെ അറസ്റ്റ് ചെയ്യാമെന്ന് തോമസ് ഐസക്
കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാനുളള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചുവെന്ന പരാതിയിലാണ് തോമസ് ഐസകിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയുടെ നോട്ടീസ് കിട്ടിയാലും ഹാജരാകില്ലെന്നും ഇഡിക്ക് തന്നെ അറസ്റ്റ് ചെയ്യാമെന്നും തോമസ് ഐസക് പ്രതികരിച്ചു.
''ഇതുവരെ ഇ മെയില്‍ ആയിട്ടോ പോസ്റ്റ് ആയിട്ടോ അങ്ങനെയൊരു നോട്ടീസ് ലഭിച്ചിട്ടില്ല. ഇതൊക്കെ രാഷ്ട്രീയ ലക്ഷ്യം വെച്ചുളള നീക്കങ്ങളാണ്. ബിജെപി സര്‍ക്കാര്‍ സകല അന്വേഷണ ഏജന്‍സികളേയും അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പ് കിഫ്ബിക്ക് എതിരെ ഇഡിയും സിഎജിയും ഇന്‍കം ടാക്‌സ് വകുപ്പുമെല്ലാം ഇറങ്ങിയതാണ്''. എന്നിട്ട് എന്തുണ്ടായി എന്ന് തോമസ് ഐസക് ചോദിച്ചു.

''ഇപ്പോഴിത് കുത്തിപ്പൊക്കുന്നതിന് വേറെ ലക്ഷ്യങ്ങളുണ്ടാകാം. അത്തരമൊരു നോട്ടീസ് വരുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ പല ലക്ഷ്യവും കാണും''. രാഷ്ട്രീയമായി തന്നെ അതിനെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു. ''നോട്ടീസ് വന്നതിന് ശേഷം ഹാജരാകണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാം''. കേരളത്തില്‍ കിഫ്ബി വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. ''സംസ്ഥാനത്ത് സ്‌കൂളുകള്‍ നവീകരിക്കുകയും ആശുപത്രികള്‍ വികസിക്കുകയും ചെയ്തു. റോഡുകളുടെ നവീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്''. റിംഗ് റോഡ് നിര്‍മ്മാണത്തിനും ദേശീയ പാതയ്ക്കും വേണ്ടിയുളള ഭൂമി ഏറ്റെടുക്കാന്‍ പണം നല്‍കുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications