കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രഡ്ജര്‍ അഴിമതി; ജേക്കബ് തോമസിന് വീണ്ടും സുപ്രീം കോടതിയുടെ നോട്ടീസ്

Google Oneindia Malayalam News

തിരുവനന്തപുരം: ഡ്രഡ്ജര്‍ അഴിമതി കേസ് റദ്ദാക്കിയതിനെതിരായ ഹര്‍ജിയില്‍ മുന്‍ ഡി ജി പി ജേക്കബ് തോമസിന് വീണ്ടും നോട്ടീസ് അയച്ച് സുപ്രീം കോടതി. ആദ്യം അയച്ച നോട്ടീസ് ജേക്കബ് തോമസ് കൈപ്പറ്റിയില്ലെന്ന ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി പുതിയ നോട്ടീസ് അയച്ചത്.

ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജേക്കബ് തോമസിന് പുതിയ നോട്ടീസ് അയച്ചത്. നേരത്തെ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് എതിരേയാണ് സത്യന്‍ നരവൂര്‍ ഹര്‍ജി നല്‍കിയത്.

jacob thomas

ഫെബ്രുവരിയില്‍ സുപ്രീം കോടതി ആദ്യം നോട്ടീസ് അയച്ചത്. ജേക്കബ് തോമസ്, സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കായിരുന്നു സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നത്. എന്നാല്‍ രജിസ്‌ട്രേഡ് പോസ്റ്റില്‍ അയച്ച നോട്ടീസ് ജേക്കബ് തോമസ് ഒഴികെ ഉള്ള മറ്റുള്ളവരെല്ലാം കൈപ്പറ്റിയെന്ന് സത്യന്‍ നരവൂരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കാളീശ്വരം രാജ് സുപ്രീം കോടതിയില്‍ അറിയിച്ചു.

ശരിയായ വിലാസത്തിലാണ് നോട്ടീസ് അയച്ചത് എന്നും നോട്ടീസ് എത്തിയ വിവരം ജേക്കബ് തോമസിനെ അറിയിക്കുകയും ചെയ്തിരുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും നോട്ടീസ് കൈപ്പറ്റിയില്ലെന്നും ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു.

അതേസമയം ജേക്കബ് തോമസിന്റെ ഹൈക്കോടതിയിലെ അഭിഭാഷകന് നോട്ടീസിന്റ പകര്‍പ്പ് കൈമാറാന്‍ ഹര്‍ജിക്കാരന്‍ അനുമതി തേടിയെങ്കിലും സുപ്രീം കോടതി അനുവദിച്ചില്ല. സ്വന്തം കൈപ്പടയില്‍ മിനുട്‌സ് തിരുത്തി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഡ്രഡ്ജര്‍ വാങ്ങുന്നതിന് തുക കൂട്ടിയെന്നാണ് ജേക്കബ് തോമസിനെതിരായ ആരോപണം.

എന്തൊരു ബഹളമാണിവിടെ; ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണമുള്ള രണ്ടാമത്തെ നഗരം യുപിയില്‍എന്തൊരു ബഹളമാണിവിടെ; ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണമുള്ള രണ്ടാമത്തെ നഗരം യുപിയില്‍

ഡ്രഡ്ജര്‍ വാങ്ങുന്നതിന് 8 കോടിയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ മിനുട്‌സില്‍ ഇത് 20 കോടിയാക്കി സാങ്കേതിക സമിതി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഒപ്പും വാങ്ങി സര്‍ക്കാരിലേക്കയച്ചു അനുമതി വാങ്ങി എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

ടെന്‍ഡറില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ കമ്പനി ബി ഇ എം എല്ലിനെ രണ്ടാം സ്ഥാനത്തേക്കാക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കുകയും ഈ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കുകയും ആയിരുന്നു എന്നാണ് ആരോപണം. ടെന്‍ഡറിന് മുന്‍പ് തന്നെ ഹോളണ്ട് കമ്പനിയുമായി ജേക്കബ് തോമസ് ആശയ വിനിമയം നടത്തിയതിന്റെ ഇ-മെയില്‍ രേഖകളും വിജിലന്‍സിന്റ കൈയിലുണ്ട്.

Recommended Video

cmsvideo
മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

English summary
Dredger scam; Supreme Court send's notice again to Jacob Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X