കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിവെള്ള പദ്ധതി പാതിവഴിയില്‍ മുടങ്ങി; കുടിവെള്ളമില്ലാതെ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍...

കുടിവെള്ള പദ്ധതി പാതിവഴിയില്‍ മുടങ്ങി; കുടിവെള്ളമില്ലാതെ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍...

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ലക്ഷങ്ങള്‍ മുടക്കിയ കുടിവെള്ള പദ്ധതി പാതിവഴിയില്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുമ്പോളും നടപടി സ്വീകരിക്കാതെ അധികൃതര്‍. വേനല്‍ക്കാലത്തിന് മുമ്പ് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് വേണ്ടി മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലെ വെസറ്റ് ഡിവഷനില്‍ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് പൂര്‍ത്തിയാകാതെ കിടക്കുന്നത്. മൂന്നാര്‍ മേഖലയില്‍ ഏറ്റവും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലെ വെസ്റ്റ് ഡിവിഷന്‍.

എണ്‍പതോളം വരുന്ന തൊഴിലാളി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ വേനല്‍ ആരംഭിച്ചാല്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനു വേണ്ടി പതിനഞ്ച് ലക്ഷം രൂപാ അനുവധിച്ച് ടെന്റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എസ്റ്റേറ്റിലെ താഴ്ഭാഗത്തുള്ള കിണറ്റില്‍ നിന്നും മോട്ടര്‍ സ്ഥാപിച്ച് പുതിയ ടാങ്ക് നിര്‍മ്മിച്ച് ഇവിടെ വെള്ളമെത്തിച്ച് വിതരണം നടത്തുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ കരാറുകാരന്‍ പഴയ ടാങ്ക് അറ്റകുറ്റ പണി നടത്തുകയും മോട്ടറടക്കം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാതെയും വന്നതോടെ പദ്ധതി പാതിവഴയില്‍ മുടങ്ങി.

water

ഇതോടെ വെസ്റ്റ് ഡിവിഷനിലെ തൊഴിലാളി കുടുംബങ്ങളുടെ കുടിവെള്ള പദ്ധതി സ്വപ്‌നമായി അവേേശഷിക്കുന്ന സഥിതിയാണുള്ളത്.മുമ്പ് അനുവധച്ച ഫണ്ട്് എന്തുചെയ്‌തെന്ന് അറിയില്ലെന്നും നിലവില്‍ വീണ്ടും പദ്ധതി പൂര്‍ത്തീകരണത്തിനായി മൂന്ന് ലക്ഷം കൂടി അനുവധിച്ചിട്ടുണ്ടെന്നും എന്നിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ നടത്തുവാന്‍ യാതൊരുവിധ നടപടിയുമില്ലെന്നും നാട്ടുകാര്‍ പറയുന്നു. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന വികസനങ്ങള്‍ക്ക് വേണ്ടി നിരവധിയായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തിരഞ്ഞെടുപ്പില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ജനപ്രതിനിധികള്‍ പാലിക്കുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

English summary
Drinking water project halt, workers suffering without drinking water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X