ദാഹജലം മുടക്കി അധികാരികളുടെ ക്രൂരത; പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാതെ കുടുംബങ്ങള്‍
പെരിയ: കൊടും വേനലില്‍ വരള്‍ച്ച രൂക്ഷമാകുമ്പോഴും പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ദാഹജലം മുടക്കി അധികാരികളുടെ ക്രൂരവിനോദം.ചാലിങ്കാല്‍, കൊട്ടപ്പനം, തടത്തില്‍, കാരിക്കൊച്ചി, കേളോത്ത് തുടങ്ങി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലവിതരണം നിലച്ചിരിക്കുകയാണ്. കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന സമയത്താണ് പലയിടങ്ങളിലും ജലവിതരണം മുടങ്ങിയത്.

പുഴയും മറ്റ് ജലാശയങ്ങളും വറ്റി വരണ്ടു തുടങ്ങിയതാണ് ജലവിതരണം മുടങ്ങാന്‍ ഒരു കാരണമായി പറയുന്നത്. എന്നാല്‍ ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നതും വെള്ളം മുടങ്ങാനുള്ള മറ്റൊരു കാരണമാണ്. പൊട്ടിയ പൈപ്പുകള്‍ യഥാസമയം അറ്റകുറ്റപ്പണിയിലൂടെ നന്നാക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടപടിയൊന്നുമുണ്ടാകുന്നില്ല.
ജല വിതരണ പദ്ധതിയെ മാത്രം ആശ്രയിച്ചു കഴിയുന്ന നൂറു കണക്കിന് കുടുംബങ്ങളാണ് പുല്ലൂര്‍-പെരിയ പഞ്ചായത്തിലുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് സാധാരണ പൈപ്പുകളിലൂടെ വെള്ളമെത്താറുള്ളത്. എന്നാലിപ്പോള്‍ ഒരാഴ്ചയോളമായി വെള്ളം എത്തുന്നില്ലെന്നാണ് കുടുംബങ്ങളുടെ പരാതി. കുടിവെള്ളത്തിന് മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാത്തവര്‍ ഇക്കാരണത്താല്‍ കടുത്ത ദുരിതമനുഭവിക്കുകയാണ്. ഇതിനിടയില്‍ പൈപ്പുകള്‍ വഴി മലിനജലവും വിതരണം ചെയ്യുന്നതായുള്ള പരാതികളും വ്യാപകമാണ്.












Click it and Unblock the Notifications