കുടിവെള്ള മീറ്ററില്‍ കൃത്രിമം: സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 1.15 ലക്ഷം രൂപ പിഴ
കാസര്‍കോട്: ജല അതോറിറ്റിയുടെ കുടിവെള്ള മീറ്ററില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് 1.15 ലക്ഷം രൂപ പിഴ ചുമത്തി. കാസര്‍കോട് വിദ്യാനഗര്‍ ജല അതോറിറ്റിയുടെ വാട്ടര്‍ ആന്റ് തെഫ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാപകമായി ജലം ചൂഷണം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം കാസര്‍കോട്, മഞ്ചേശ്വരം, ഉപ്പള, ബോവിക്കാനം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് പരിശോധനക്കിറങ്ങിയത്. ഇതില്‍ മഞ്ചേശ്വരത്തെ മൂന്ന് വീടുകളില്‍ നടത്തിയ പരിശോധനയില്‍ മീറ്ററില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് ഉപഭോക്താക്കളില്‍ നിന്ന് ഇരുപതിനായിരം രൂപയും ഉപ്പളയിലെ രണ്ട് വീടുകളില്‍ നടത്തിയ പരിശോധനയില്‍ കൃത്രിമം കണ്ടെത്തിയതിനാല്‍ ഇരുപത്തഞ്ചായിരം രൂപയും കാസര്‍കോട് കറന്തക്കാടിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് അരലക്ഷം രൂപയുമടക്കം 10 വീടുകളില്‍ നടത്തിയ പരിശോധനയില്‍ കൃത്രിമം കണ്ടെത്തുകയും മൊത്തം 1.15 ലക്ഷം രൂപയും പിഴ ചുമത്തുകയുമായിരുന്നു.

വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നതും വീടുകള്‍, ക്വാര്‍ട്ടേഴ്സുകള്‍ തുടങ്ങിയവയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ കരം അടക്കാത്തതും കണ്ടെത്തിയതിനെ തുടര്‍ന്നാണ് വ്യാപകമായ പരിശോധനക്ക് സ്ക്വാഡ് ഇറങ്ങിയത്. കുടിവെള്ളം ഉപയോഗിക്കാതെ അത് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പല വീടുകളിലെ മീറ്ററുകള്‍ പ്രവര്‍ത്തനരഹിതമായതായും എന്നാല്‍ കുടിവെള്ളം ചൂഷണം ചെയ്യുന്നതായും കണ്ടെത്തി. വരള്‍ച്ചക്ക് മുന്നോടിയായാണ് പരിശോധന തുടങ്ങിയതെന്ന് പരിശോധന സംഘം അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും.
കൃത്രിമം കണ്ടെത്തിയ ഉപഭോക്താക്കള്‍ക്ക് പിഴ ഒടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജല അതോറിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications