നടിയെ ആക്രമിച്ച പ്രതികള്‍ പുറത്തിറങ്ങിയാല്‍ പലതും നടക്കും...! കുരുക്ക് മുറുകുന്നു...!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: പ്രശസ്ത നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ വാദം അന്വേഷണ സംഘം ആദ്യഘട്ടത്തില്‍ തള്ളിക്കളഞ്ഞതാണ്. എന്നാല്‍ പള്‍സര്‍ സുനിയും സഹതടവുകാരനും പുതുതായി നടത്തിയ വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാട്ടുന്നത് സംഭവത്തിന് പിന്നില്‍ വന്‍സ്രാവുകള്‍ ഉണ്ടെന്നത് തന്നെയാണ്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞതും ഈ വന്‍സ്രാവുകളുടെ ഇടപെടല്‍ ഒഴിവാക്കാന്‍ ഉദ്ദേശിച്ച് തന്നെയാണെന്ന് വ്യക്തം.

നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖനെ തുറന്നുകാട്ടാന്‍ മഞ്ജു..? മലയാള സിനിമയുടെ അടിത്തറയിളകും...!!

പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്‌ഫോടനാത്മകമായ വിവരങ്ങള്‍..!!

പ്രതികൾക്ക് ജാമ്യമില്ല

പ്രതികൾക്ക് ജാമ്യമില്ല

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതികളായ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിക്കളഞ്ഞത്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കോടതി നടപടി.

നിലപാട് തിരുത്തി പോലീസ്

കേസില്‍ ഗൂഢാലോചനയേ ഇല്ലെന്നും പണത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകല്‍ മാത്രമാണെന്നും കുറ്റപത്രം തയ്യാറാക്കിയ പോലീസ് നിലപാട് മാറ്റിയത് പ്രതികള്‍ക്ക് പുറത്തിറങ്ങുന്നതിന് വിലങ്ങായിരിക്കുകയാണ്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പോലീസ് കോടതിയില്‍ നിലപാടെടുത്തത്.

പ്രതികൾ പുറത്തിറങ്ങിയാൽ

പ്രതികൾ പുറത്തിറങ്ങിയാൽ

കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് പോലീസ് കോടതിയെ ധരിപ്പിച്ചു. കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് സുനിയുടെ സഹതടവുകാരന്‍ പറഞ്ഞത് ശരിയാണെങ്കില്‍ പ്രതികള്‍ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ദോഷകരമായി തന്നെ ബാധിക്കും.

സംശയ നിഴലിൽ

സംശയ നിഴലിൽ

കാക്കനാട് സബ്ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സന്റെ വെളിപ്പെടുത്തല്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനക്കാര്‍ മലയാള സിനിമയിലെ തന്നെ ചില പ്രമുഖരാണ്. പ്രമുഖ നടനും, സംവിധായകനും നടനുമായ മറ്റൊരാളുമാണ് സംശയമുനമ്പിലുള്ളത്.

കേസ് ഒതുക്കാനുള്ള ശ്രമം

കേസ് ഒതുക്കാനുള്ള ശ്രമം

കേസിന്റെ ആദ്യഘട്ടത്തില്‍ പള്‍സര്‍ സുനിയോ മറ്റ് പ്രതികളോ ഗൂഢാലോചനയെക്കുറിച്ചോ അണിയറയിലെ വമ്പന്മാരെക്കുറിച്ചോ ഒരക്ഷരം പോലും മിണ്ടാഞ്ഞത് തന്നെ ഇവരുടെ സ്വാധീനം എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതാണ്. മാത്രമല്ല പ്രതികള്‍ ജയിലിനകത്ത് ഉള്ളപ്പോളും കേസ് ഒതുക്കാന്‍ വിലപേശല്‍ ശ്രമം നടന്നായി റിപ്പോര്‍ട്ടുകളുണ്ട്.

കേസിൽ അട്ടിമറി

കേസിൽ അട്ടിമറി

നിലവിലെ സാഹചര്യത്തില്‍ പ്രതികള്‍ പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ കോടതിയില്‍ ഗൂഢാലോചനയെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ പുറത്തിറങ്ങുന്നത് കേസിന് ഒട്ടും ഗുണം ചെയ്യില്ല.

പ്രതികളെ സ്വാധീനിച്ചേക്കാം

പ്രതികളെ സ്വാധീനിച്ചേക്കാം

യഥാര്‍ത്ഥത്തില്‍ സംഭവത്തിന് പിന്നില്‍ വമ്പന്മാര്‍ ഉണ്ടെങ്കില്‍ ജാമ്യം നേടി പുറത്തിറങ്ങുന്ന പ്രതികളെ പണം നല്‍കിയോ ഭീഷണിപ്പെടുത്തിയോ സ്വാധീനിക്കുക എളുപ്പമാണ്. ഇനി പുതിയ വെളിപ്പെടുത്തല്‍ വഴി ബ്ലാക്ക് മെയിലിംഗാണ് പ്രതികള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനുള്ള വഴിയൊരുക്കലാകുമായിരുന്നു ജാമ്യം ലഭിക്കുന്നത്.

മിമിക്രി നടൻ

മിമിക്രി നടൻ

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മിമിക്രി താരത്തിന്റെ പേര് പള്‍സര്‍ സുനി ജിന്‍സിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിര്‍ണായക വിവരങ്ങള്‍ പോലീസിനോട് പങ്കുവെച്ച ജിന്‍സും സംശയത്തിന്റെ നിഴലിലാണ്. പള്‍സര്‍ സുനിയും ജിന്‍സും ചേര്‍ന്ന് പ്രമുഖരില്‍ നിന്നും പണം തട്ടാനുള്ള ഗൂഢാലോചന നടത്തിയതിന്റെ ഭാഗമാണോ പുതിയ നീക്കമെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

ഞെട്ടിച്ച ആക്രമണം

ഞെട്ടിച്ച ആക്രമണം

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന വഴി പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടി്‌ക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും സംഘം മൊബൈലില്‍ പകര്‍ത്തി.

ചോദ്യം ചെയ്തേക്കും

ചോദ്യം ചെയ്തേക്കും

സംഭവം നടക്കുന്നതിന് മുമ്പ് ഒരു പ്രമുഖ വ്യക്തി പള്‍സര്‍ സുനിയെ പല തവണ ബന്ധപ്പെട്ടിരുന്നു എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇത് ആരാണെന്ന കാര്യം പോലീസും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സുനി വെളിപ്പെടുത്തിയ പേരുകാരെ പോലീസ് ഉടനെ തന്നെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

English summary
Court has dismissed the bail petition of acussed in Actress attack case.
Please Wait while comments are loading...