കാട്ടില്‍ കുടിവെള്ളത്തിനായി യുദ്ധം തുടങ്ങി! വയനാട്ടില്‍ കടുവ ആറ് ആനകളെ കൊന്നു...ഇതൊരു മുന്നറിയിപ്പ്!

  • By: Afeef
Subscribe to Oneindia Malayalam

കല്‍പ്പറ്റ: വയനാട്ടില്‍ വരള്‍ച്ച രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. വയനാട് വന്യജീവി സങ്കേതത്തിലെ മിക്കവാറും കുടിവെള്ള സ്രോതസ്സുകള്‍ വറ്റിവരണ്ട അവസ്ഥയിലാണ്. വരള്‍ച്ച കാരണം കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 18 ആനകള്‍ ചരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ ആറ് ആനകള്‍ കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ജലക്ഷാമം രൂക്ഷമായതോടെ വെള്ളം തേടിയുള്ള സഞ്ചാരത്തിനിടയിലാണ് കൂടുതല്‍ വന്യജീവികളും അപകടത്തില്‍പ്പെടുന്നത്. ഇതില്‍ കുടിവെള്ളത്തിനായുള്ള തര്‍ക്കങ്ങള്‍ക്കിടെ വന്യമൃഗങ്ങള്‍ കൊല്ലപ്പെടുന്നതായും പ്രദേശവാസികളും വനംവകുപ്പ് ജീവനക്കാരും പറഞ്ഞു.

ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു...

ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു...

മുന്‍പില്ലാത്ത വിധം രൂക്ഷമായ വരള്‍ച്ചയാണ് ഇത്തവണ വയനാട്ടിലുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വനങ്ങളിലെ ജലസ്രോതസുകള്‍ വരെ വറ്റിവരണ്ട അവസ്ഥയിലാണ്.

വന്യമൃഗങ്ങള്‍ പാലായനം ചെയ്യുന്നു...

വന്യമൃഗങ്ങള്‍ പാലായനം ചെയ്യുന്നു...

ബന്ദിപ്പൂര്‍ കാടുകളിലും ജലക്ഷാമം രൂക്ഷമായതോടെ, അവിടെ നിന്നുള്ള ആനകളും മറ്റു മൃഗങ്ങളും വയനാട് വന്യജീവി സങ്കേതത്തിലേക്ക് പാലായനം ചെയ്യുന്നുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കടുവയുടെ ആക്രമണവും...

കടുവയുടെ ആക്രമണവും...

കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 18 ആനകള്‍ ചരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ആറ് ആനകള്‍ കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. രണ്ട് കൊമ്പനാനകള്‍ തമ്മില്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട സംഭവവുമുണ്ടായി.

അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു...

അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു...

വന്യമൃഗങ്ങള്‍ തമ്മില്‍ കാട്ടിനുള്ളില്‍ കുടിവെള്ളത്തിനായുള്ള തര്‍ക്കങ്ങളുമുണ്ടാകുന്നുണ്ടെന്നാണ് വയനാടന്‍ കാടുകള്‍ക്ക് സമീപമുള്ളവര്‍ പറയുന്നത്. കുടിവെള്ളം തേടിയുള്ള സഞ്ചാരത്തിനിടെയാണ് പല മൃഗങ്ങളും അപകടത്തില്‍പ്പെടുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നുണ്ട്.

മഴയും കുറവ്...

മഴയും കുറവ്...

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാല് ഡിഗ്രി സെല്‍ഷ്യസ് താപനില ഇത്തവണ വയനാട്ടില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇത്തവണ മഴയുടെ അളവിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

English summary
drought in wayanad forest, tiger killed six elephants.
Please Wait while comments are loading...