കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോ മുഖം മിനുക്കിയെങ്കിലും കൊച്ചി പഴയ കൊച്ചി തന്നെ!! ആ ശാപം തീരുന്നില്ല!! കേട്ടാൽ ഞെട്ടുും!!

ലഹരി കടത്തുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കാൾ ലഹരിയുടെ ഉപയോഗത്തെ തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളാണ് അധികമെന്നാണ് റിപ്പോർട്ടുകൾ.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: മെട്രോയുടെ കുതിപ്പുമായി മുഖം മിനുക്കിയിരിക്കുകയാണ് കൊച്ചി. എന്നാൽ കുറ്റകൃത്യങ്ങളും ഗുണ്ടാ സംഘങ്ങളും മുഖം മിനുക്കിയ കൊച്ചിയുടെ ശാപമാണ്. ഒടുവിലിതാ കൊച്ചിയിൽ വർധിച്ചു കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം പോലീസ് കണ്ടെത്തിയിരിക്കുകയാണ്. കാരണം കണ്ടെത്തുക മാത്രമല്ല അത് പരിഹരിക്കാനുള്ള വഴിയും പോലീസ് കണ്ടെത്തിക്കഴിഞ്ഞു.

നഗരത്തിലെ 70 ശതമാനം കുറ്റകൃത്യങ്ങൾക്കും കാരണം ലഹരിയാണെന്നാണ് പോലീസ് പറയുന്നത്. ലഹരി കടത്തുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കാൾ ലഹരിയുടെ ഉപയോഗത്തെ തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളാണ് അധികമെന്നാണ് റിപ്പോർട്ടുകൾ.

 പിന്നിൽ ലഹരി

പിന്നിൽ ലഹരി

കൊച്ചിയിലുണ്ടായിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ലഹരിയാണെന്നാണ് പോലീസ് പറയുന്നത്. 70 ശതമാനം കുറ്റകൃത്യങ്ങളും നടക്കുന്നത് ലഹരി മരുന്നുമായി ബന്ധപ്പെട്ട് തന്നെയാണെന്നും പോലീസ് പറയുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കാൾ ലഹരി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളാണ് കൊച്ചിയിൽ പെരുകുന്നതെന്നാണ് പോലീസ് പറയുന്നത്.

 ലഹരിക്ക് അടിമകൾ

ലഹരിക്ക് അടിമകൾ

അടിപിടിക്കേസുകൾ, മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിൽ പിടിക്കപ്പെടുന്നവരിൽ അധികവും ലഹരിക്ക് അടിമകളാണെന്നാണ് പോലീസ് പറയുന്നത്. ലഹരി മരുന്ന് വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനാണ് യുവാക്കൾ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നതെന്നും പോലീസ്.

തടയാൻ കഴിഞ്ഞാൽ

തടയാൻ കഴിഞ്ഞാൽ

കൊച്ചിയിലേക്കുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ കഴിഞ്ഞാൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഒരു പരിധിവരെ കുറവുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. അതിനാൽ ലഹരി കടത്തു തടയാനാണ് പോലീസ് പദ്ധതിയിടുന്നത്.

പരിശോധന ശക്തമാക്കുന്നു

പരിശോധന ശക്തമാക്കുന്നു

ലഹരി കടത്തു തടയാൻ സിറ്റി പോലീസിന്റെ പരിശോധന ശക്തമാക്കുകയാണ്. ലഹരി റായ്ക്കറ്റുകളെ പിടികൂടുന്നതിന് പ്രത്യേക പരിശോധനകൾ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

ആദ്യ ലക്ഷ്യം

ആദ്യ ലക്ഷ്യം

ലഹരിയുടെ ഒളിത്താവളങ്ങൾ കണ്ടെത്തുകയാണ് പോലീസിന്റെ ആദ്യ ലക്ഷ്യം. ഇതിനായി സ്പെഷ്യൽ ബ്രാഞ്ച്, ഷാഡോ പോലീസ് എന്നിവരെ നിയോഗിച്ചിരിക്കുകയാണ്. ഇവർ ശേഖരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് പോലീസ് പറയുന്നു.

 ലഹരി എത്തുന്നത്

ലഹരി എത്തുന്നത്

കഞ്ചാവും രാസ ലഹരി മരുന്നുകളും നഗരത്തിനു സമീപ പ്രദേശങ്ങളിൽ ശേഖരിച്ച ശേഷം നഗരത്തിലെ ചെറുകിട വിൽപ്പനക്കാർക്ക് ലഭ്യമാക്കുന്നതായാണ് വിവരം. നഗരത്തിലെ ആൾപ്പാർപ്പില്ലാത്ത വീടുകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നും വിവരങ്ങളുണ്ട്.

English summary
drug case increase in kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X