പെരുമ്പാവൂരിൽ ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ

  • Posted By: Desk
Subscribe to Oneindia Malayalam

പെരുമ്പാവൂര്‍: കഞ്ചാവുമായി ഇതരസംസ്ഥാന സ്വദേശിയെ പെരുമ്പാവൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടി. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി നൗഷാദ് മണ്ഡല്‍ (30)നെയാണ് എക്‌സൈസ് പിടികൂടിയത്. ഇയാളില്‍ നിന്നും 1.110 കിലോ കഞ്ചാവ് എക്‌സൈസ് പാര്‍ട്ടി കണ്ടെടുത്തു. നാട്ടില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് ഇതര സംസ്ഥാനക്കാര്‍ക്ക് വില്‍പ്പന നടത്തി വരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. കണ്ടന്തറ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്നതിനിടയിലാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്.

drug arrest

പെരുമ്പാവൂര്‍ എക്‌സൈസ് ഷാഡോ സംഘത്തിന്‍റെ രഹസ്യ വിവരാടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് പ്രചി പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.കിരണിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്മാരായ കെ.കെ. സുബ്രമണ്യന്‍, പി.എം. രാജന്‍. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ആര്‍. അനുരാജ്, എം.എം. കുഞ്ഞുമുഹമ്മദ്, ഗിരീഷ് കൃഷ്ണന്‍, എം.എം. നന്ദു, എം.ആര്‍. രാജേഷ്, അമല്‍ മോഹനന്‍, ഡ്രൈവര്‍ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
drug seized from perumbavoor; non state worker arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്