കാലടിക്കാർക്ക് ചുളുവിലയ്ക്ക് ഫ്രൂട്ട്‌സ് കിട്ടിയപ്പോൾ അറിഞ്ഞില്ല ആ സത്യം; എല്ലാം മറനീക്കി പുറത്ത്
കൊച്ചി: കേരളത്തില്‍ വന്‍ ലഹരി വേട്ട. 520 കോടിയുടെ കൊക്കെയിന്‍ ഡി ആര്‍ ഐ പിടികൂടിയത്. പഴം ഇറക്കുമതിയുടെ മറവില്‍ 1470 കോടിയുടെ ലഹരിക്കടത്ത് നടത്തിയ മലയാളികളായ വിജിന്‍ വര്‍ഗീസിന്റെയും മന്‍സൂര്‍ തച്ചംപറമ്പലിന്റെയും ഉടമസ്ഥതയിലാണ് ഈ ലഹരി എത്തിയിരിക്കുന്നത്. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ലഹരിക്കടത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ വന്‍ തോതിലുള്ള ലഹരി കണ്ടെത്തിയത്.

ആദ്യം ഓറഞ്ച് കാര്‍ട്ടിന്റെ മറവിലാണ് 1470 കോടിയുടെ ലഹരിക്കടത്ത് നടന്നതെങ്കില്‍ ഇത്തവണ ഗ്രീന്‍ കാര്‍ട്ടന്റെ മറവിലാണ് 520 കോടിയുടെ കൊക്കെയിന്‍ കടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ ഓപ്പറേഷനിലാണ് ഡി ആര്‍ ഐ മയക്കുമരുന്ന് പിടികൂടിയത്. മന്‍സൂര്‍ തച്ചം പറമ്പലിന്റെ ജോഹന്നാസ് ബര്‍ഗിലെ മോര്‍ഫ്രഷ് എന്ന സ്ഥാപനവും വിജിന്‍ വര്‍ഗീസിന്റെ കൊച്ചി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരിക്കടത്ത് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

ഡി ആര്‍ ഐയുടെ നീക്കത്തോടെ 1990 കോടി രൂപയുടെ ലഹരിക്കടത്താണ് തടഞ്ഞിരിക്കുന്നത്. പഴം ഇറക്കുമതിയുടെ മറവില്‍ രണ്ട് തവണ ലഹരി കണ്ടെത്തിയതോടെ കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് കാലടി സ്വദേശിയായ വിജിന്‍ വര്‍ഗീസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ മുഖ്യസൂത്രധാരന്‍ മന്‍സൂര്‍ ആണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇയാള്‍ക്ക് വേണ്ടി ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. 198 കിലോ ഗ്രാം മെത്താംഫെറ്റാമിനും ഒമ്പത് കിലോ ഗ്രാം കൊക്കെയിനുമാണ് ആദ്യം ഇവരില്‍ നിന്നും പിടികൂടിയത്. ഇന്ന് കൊക്കെയിന്‍ മാത്രമാണ് പിടികൂടിയത്.

കാലടിയിലെ യമ്മിറ്റോ ഫുഡ്‌സ് ഇന്റര്‍നാഷണലിനു വേണ്ടി 313 ഷിപ്പ്‌മെന്റുകള്‍ എത്തിയിരുന്നു. ഇവ മുഴുവന്‍ മുംബയിലാണ് ഇറക്കിയത്. ഇവയില്‍ കുറെ കപ്പല്‍ വഴി കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. അതേസമയം, കാലടിയിലെ സംഭരണ കേന്ദ്രത്തിലെ സൂക്ഷിച്ചിരുന്നു നൂറു കണക്കിന് പെട്ടികളിലെ ഫ്രൂട്ട്‌സ് പലതും ഉപയോഗ ശൂന്യമായിരുന്നു. ഇവയൊക്കെ പ്രദേശത്തെ പന്നി ഫാമുകളില്‍ ഭക്ഷണായി സൗജന്യത്തില്‍ നല്‍കിയിരുന്നു.

കൂടാതെ വിലയേറിയ ഓറഞ്ചും മറ്റുമൊക്കെ പ്രദേശവാസികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കിയിരുന്നു. നിരത്തുകളിലും വഴിവക്കിലും വച്ചാണ് ഈ പഴവര്‍ഗങ്ങള്‍ വിറ്റത്. കുറഞ്ഞ വിലയ്ക്ക് പഴങ്ങല്‍ ലഭിച്ചതിന്റെ സത്യം ഇപ്പോഴാണ് നാട്ടുകാര്‍ അറിഞ്ഞത്. ഒന്നര മാസം മുമ്പാണ് കാലടിയിലെ പുതിയ കെട്ടിടത്തില്‍ ശീതീകരണ സംവിധാനമുള്ള ഗോഡൗണും ഓഫീസും വിജിന്‍ വര്‍ഗീസ് ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം വിജിനും സഹോദരന്‍ ജിബിനും ഡയറക്ടര്‍മാരായി കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മോര്‍ ഫ്രഷ് ഇന്ത്യ എന്ന കമ്പനി ഇടപാടുകള്‍ നടത്തിയതായി വ്യക്തമായിട്ടില്ല. അതേസമയം, കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യസൂത്രധാരന്‍ മന്‍സൂറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തുക.












Click it and Unblock the Notifications