• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി, മത വേര്‍തിരിവിന് ശ്രമിച്ചു; ദുര്‍ഗദാസിനെ മലയാളം മിഷന്‍ പുറത്താക്കി

Google Oneindia Malayalam News

തിരുവനന്തപുരം: ഹിന്ദു മഹാ സമ്മേളനത്തില്‍ മുസ്ലിങ്ങള്‍ക്കെതിരേയും ഗള്‍ഫിലെ നഴ്സുമാര്‍ക്കെതിരെയും വിദ്വേഷ പ്രചരണം നടത്തിയ ദുര്‍ഗദാസിനെ മലയാളം മിഷന്‍ കോ ഓഡിനേറ്റര്‍ പദവിയില്‍നിന്ന് പുറത്താക്കി. ദുര്‍ഗാദാസ് സംഘപരിവാര്‍ അനുകൂലിയാണന്നും അപരവിദ്വേഷം പരത്തുന്നവരെ പദവിയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വലിയ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കോ ഓഡിനേറ്റര്‍ പദവി ഉള്‍പ്പെടെ നിലവിലുള്ള എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതായാണ് കേരള മിഷന്‍ പ്രസ്താവയിലൂടെ അറിയിച്ചിരിക്കുന്നത്.

വസ്തുതകളുടെ അടിസ്ഥാനമില്ലാത്ത പ്രചരണമാണ് ദുര്‍ഗദാസില്‍ നിന്നുണ്ടായതെന്ന് കേരള മിഷന് ബോധ്യപ്പെട്ടുവെന്ന് കേരള മിഷന്‍ പറഞ്ഞു. തൊഴില്‍ തേടി വിദേശത്തേക്ക് എത്തുന്ന ഒരു വിഭാഗം സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുന്നത്തുന്ന പ്രചരണമാണ് ദുര്‍ഗാദാസിന്റെ ഭാഗത്ത് നിന്ന് ഉണ്ടയതെന്നും മലയാളം മിഷന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. മത വേര്‍തിരിവ് സൃഷ്ടിക്കുന്ന പരാമര്‍ശം ദുര്‍ഗദാസിന്റെ പ്രസംഗത്തിലുണ്ടെന്നും മലയാളം മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കടയാണ് ദുര്‍ഗദാസിനെ പുറത്താക്കിയത്. നേരത്തെ ദുര്‍ഗാദാസിന്റെ പ്രസ്താവന നഴ്സുമാരെ അപമാനിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ യൂണിക് പറഞ്ഞിരുന്നു. ഐ ബി പി സിക്കും മുഖ്യമന്ത്രി പിണറായി വിജയനും യൂണിക് പരാതി നല്‍കിയിട്ടുണ്ട്. മലയാളം മിഷനില്‍ ദുര്‍ഗാദാസിനെ പോലുള്ളവര്‍ എങ്ങനെ കടന്നുകൂടിയെന്ന് പരിശോധിക്കണമെന്ന് ഖത്തര്‍ ഇന്‍കാസും ആവശ്യപ്പെട്ടിരുന്നു.

ആതുര സേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്സുമാരെ അപമാനിക്കുന്നതാണ് മലയാളം മിഷന്‍ കോഓഡിനേറ്ററുടെ പ്രസ്താവന എന്നും ഇത്തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ നഴ്സിങ് സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും യൂണിക് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളില്‍ ഇങ്ങനെയുള്ളവര്‍ എങ്ങനെ കടന്നുകൂടുന്നു എന്നത് പരിശോധിക്കണമെന്ന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

 ദിലീപിനെ പൂട്ടാന്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്; സായ്ശങ്കര്‍ മാപ്പുസാക്ഷിയാകും, കോടതി നോട്ടീസ് നല്‍കി ദിലീപിനെ പൂട്ടാന്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്; സായ്ശങ്കര്‍ മാപ്പുസാക്ഷിയാകും, കോടതി നോട്ടീസ് നല്‍കി

ദുര്‍ഗാദാസിനെ ഉടന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ഐ എം സി സി ആവശ്യപ്പെട്ടിരുന്നു. ഡി ജി പിക്കും പ്രവാസികാര്യ, സാംസ്‌കാരിക വകുപ്പ് മന്ത്രിമാര്‍ക്കും പരാതി നല്‍കിയതായും ഐ എം സി സി അറിയിച്ചിരുന്നു. പ്രവാസി സമൂഹത്തിനിടയില്‍ വംശീയ കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി യൂത്ത് ഫോറം ഖത്തറും രംഗത്തെത്തിയിരുന്നു.

നഴ്സ് റിക്രൂട്ടിംഗ് എന്ന പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കാണ് കേരളത്തിലെ സ്ത്രീകളെ കൊണ്ടു പോകുന്നതെന്ന് വരെ അറിയാന്‍ കഴിയുന്നു എന്നായിരുന്നു ദുര്‍ഗദാസിന്റെ പരാമര്‍ശം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയെക്കാള്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്ന് കൊണ്ടിരിക്കുന്നത്. നമുക്ക് അവിടെ ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതും അനന്തപുരി ഹിന്ദു മാഹാസമ്മേളനത്തിലായിരുന്നു. തീവ്ര ക്രിസ്ത്യന്‍ സംഘടനയായ സംഘടനായ 'കാസ' സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍, ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാളായ അഡ്വ. കൃഷ്ണരാജും രാജേഷ് നാഥനും പങ്കെടുത്ത പരിപാടിയിലായിരുന്നു ദുര്‍ഗാദാസ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഹിന്ദു കുടുംബത്തിലെ കുട്ടികളെ സനാതന ധര്‍മ്മത്തില്‍ വളര്‍ത്താന്‍ ന്യൂനപക്ഷ വകുപ്പിന്റെ മാതൃകയില്‍ സംവിധാനം ആവശ്യമാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  ഫോട്ടോഷൂട്ട്... അത് പ്രിയാമണി കഴിഞ്ഞേ ഉള്ളൂ... വൈറല്‍ ചിത്രങ്ങള്‍

  ഹിന്ദു മഹാസമ്മേളനത്തില്‍ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് കേന്ദ്രമന്ത്രി വി മുരളീധരനില്‍ നിന്നും ഇയാള്‍ ഏറ്റുവാങ്ങുന്നു എന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏപ്രില്‍ 22ന് മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട പങ്കെടുത്ത പരിപാടിയില്‍ അതിഥിയായി സംസാരിച്ചവരില്‍ ദുര്‍ഗാദാസും ഉണ്ടായിരുന്നു. കേരള സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സംഘടനയാണ് മലയാളം മിഷന്‍.

  English summary
  Durgadas fired as Malayalam Mission Coordinator on hate speech against muslims and nurses
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X