Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുര്‍ഗാവാഹിനി റൂട്ട് മാര്‍ച്ച്: ആയുധമേന്തിയവരേയും സംഘാടകരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ

തിരുവനന്തപുരം: ദുര്‍ഗാവാഹിനി പ്രവർത്തകർ ആയുധമേന്തി പഥ സഞ്ചലനം നടത്തിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ പോലിസ് ഒത്തുകളിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് . പഥസഞ്ചലനത്തില്‍ ആയുധമേന്തിവരേയും സംഘാടകരേയും അറസ്റ്റ് ചെയ്യുക, ആയുധശേഖരം കണ്ടെത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ കാട്ടാക്കട ഡിവൈഎസ്പി ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടാപ്പകല്‍ വാളുകളേന്തി പൊതു നിരത്തിലൂടെ ഇതര സമൂഹങ്ങളിൽ ഭീതി വിറയ്ക്കു മാറ് പഥ സഞ്ചലനം നടത്തിയ സംഭവത്തിൽ നിസാര വകുപ്പുകളാണ് പോലിസ് ചുമത്തിയിരിക്കുന്നത്. രാമ ക്ഷേത്ര നിർമാണം ചൂണ്ടിക്കാട്ടി പോർവിളി നടത്തിയും മഥുരയിലെയും കാശിയിലെയുമുൾപ്പെടെയുള്ള ആരാധനാലങ്ങൾ തകർക്കുമെന്ന് ഭീഷണിയുയർത്തി പ്രസംഗവും മുദ്രാവാക്യവും മുഴക്കിയിട്ടും മതസ്പർദ്ദ കണ്ടെത്താൻ പോലിസിന് കഴിയാത്തത് ആശ്ചര്യകരമാണ്.

sdpi

വിദ്വേഷ പ്രസ്താവന നടത്തിയ ആര്‍എസ്എസ്-വിഎച്ച്പി നേതാക്കളായ സംഘാടകര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. വാളേന്തിയുള്ള പഥസഞ്ചലനത്തിനെതിരേ എസ്ഡിപിഐയുൾപ്പെടെ വിവിധ പ്രസ്ഥാനങ്ങൾ പരാതി നല്‍കിയിട്ടും സ്വമേധയ ആര്യങ്കോട് പോലിസ് കേസെടുത്തത് ദുരൂഹമാണ്. കേസ് തേച്ചുമാച്ച് കളയാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സ്വമേധയ കേസെടുത്ത നടപടി. വാളേന്തിയവരെയും ആയുധ പരിശീലന കാംപ് സംഘടിപ്പിച്ച ആര്‍എസ്എസ്-വിഎച്ച്പി നേതാക്കളെയും അറസ്റ്റ് ചെയ്യുന്നതുവരെ എസ്ഡിപിഐ സമരരംഗത്തുണ്ടാവുമെന്നും ആയുധ പരിശീലനത്തിന് സൗകര്യമൊരുക്കിയ സ്കൂൾ അധികൃതർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു പൂവ് പോലെ സുന്ദരം: മോഡേണ്‍ ലുക്കില്‍ വൈറലായി അപർണ്ണ ബാലമുരളി

അതേസമയം, കേരളാ സര്‍ക്കാരിന്റെ ആറാം വാര്‍ഷികത്തില്‍ 'ഇടതു സര്‍ക്കാരിന്റെ ആറ് വര്‍ഷം: ഉറപ്പാണ് കേരളത്തിന്റെ തകര്‍ച്ച' എന്ന മുദ്രാവാക്യമുയര്‍ത്തി ജൂണ്‍ നാല് ശനിയാഴ്ച സെക്രട്ടറിയേറ്റിനു മുമ്പില്‍ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി. രാവിലെ 11 ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ ആറ് വര്‍ഷത്തെ ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വിലക്കയറ്റമുള്‍പ്പെടെ സാധാരണക്കാരുടെ നിത്യജീവിതം ദുരിത പൂര്‍ണമാക്കിയിരിക്കുകയാണ്. പൊതുകടം നാലു ലക്ഷം കോടിയായി ഉയര്‍ന്നിരിക്കുന്നു. കടക്കെണിയില്‍ ശ്വാസം മുട്ടുമ്പോഴും കോടികള്‍ കടമെടുത്ത് കെ റെയില്‍ പോലുള്ള വന്‍കിട പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിലെല്ലാമുപരി സര്‍ക്കാര്‍ ധൂര്‍ത്ത് അതിര് വിടുകയാണ്. സംസ്ഥാനം നേരിടുന്ന ഇത്തരം ഗുരുതരം സാഹചര്യവും സര്‍ക്കാരിന്റെ നയവൈകല്യവും തുറന്നുകാട്ടുന്നതിനും അതിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനുമാണ് പ്രതിഷേധസംഗമം സംഘടിപ്പിക്കുന്നതെന്നും തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി. അന്നേദിവസം വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+