ഉമ്മൻചാണ്ടിയല്ല, പിണറായിയാണ് ഭരിക്കുന്നത്.. പോലീസ് സ്റ്റേഷനിൽ വെള്ളമടിച്ച് അഴിഞ്ഞാടി ഡിവൈഎഫ്ഐക്കാരൻ

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ എന്തും കാണിക്കാം എന്നൊരു വിചാരമുണ്ട് കേരളത്തിലെ ചില പാര്‍ട്ടിക്കാര്‍ക്ക്. അത് കോണ്‍ഗ്രസ്സെന്നോ സിപിഎമ്മെന്നോ വ്യത്യാസമില്ലാതെയാണ് താനും. കഴിഞ്ഞ ദിവസം ഫോര്‍ട്ട് കൊച്ചി പോലീസ് സ്‌റ്റേഷനില്‍ നടന്നത് അത്തരമൊരു തോന്ന്യാസമാണ്. കുടിച്ച് ലക്ക് കെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് പോലീസുകാരുടെ മേല്‍ കുതിര കയറിയത്. വദ്യപിച്ച് വാഹനമോടിച്ചതിനാണ് സിപിഎമ്മിന്റെ യുവജന സംഘടനാ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലെത്തിയതും ഇയാള്‍ പോലീസുകാരോട് തട്ടിക്കയറുകയായിരുന്നു. തങ്ങളുടെ ഭരണമാണ് കേരളത്തിലെന്ന് പറഞ്ഞായിരുന്നു പരാക്രമം മുഴുവന്‍.

വീട്ടമ്മയുടെ ദുരൂഹ മരണം, പിന്നാലെ ഒന്നര വയസ്സുകാരന്റെ കൊലപാതകം! കച്ചിത്തുരുമ്പ് സെപ്റ്റിക് ടാങ്കില്‍

dyfi

പഴച്ചിറ സ്വദേശി നഹാസിനെ ഞായറാഴ്ച വൈകിട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിങ്ങളെന്ന് എന്ത് ചെയ്യുമെന്നാണ്, കൊല്ലണമെങ്കില്‍ ഉരുട്ടിക്കൊല്ലൂ എന്നെല്ലാം നഹാസ് പറയുന്നത് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. താന്‍ ഡിവൈഎഫ്‌ഐക്കാരനാണ് എന്നും തന്റെ സര്‍ക്കാരാണ് ഭരിക്കുന്നതെന്നും നഹാസ് ഭീഷണി മുഴക്കി. ഉമ്മന്‍ചാണ്ടിയല്ല ഇവിടെ പിണറായി വിജയനാണ് ഭരിക്കുന്നത് എന്നും ഈ ഡിവൈഎഫ്‌ഐക്കാരന്‍ പോലീസിനെ ഭീഷണിപ്പെടുത്തി. കേസെടുത്ത ശേഷം നഹാസിനെ സുഹൃത്തിനൊപ്പം വിട്ടയച്ചു. നഹാസിന്റെ പോലീസ് സ്‌റ്റേഷനിലെ അഴിഞ്ഞാട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

English summary
Drunken DYFI activist threatened police in Police station

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്