Get Updates
Get notified of breaking news, exclusive insights, and must-see stories!

ഋഷിരാജ് സിംഗ് രാഹുല്‍ ഗാന്ധിയെ എന്തുചെയ്യും?

തിരുവനന്തപുരം: കേരളത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് വേഗപ്പൂട്ടിട്ട് ഇത് താന്‍ഡാ ട്രാഫിക് പോലീസ് എന്ന് മീശ പിരിച്ചുകാണിച്ചു തന്ന ഋഷിരാജ് സിംഗിന് വെല്ലുവിളിയായി രാഹുല്‍ ഗാന്ധി കേസ്. യുവകേരള യാത്രയ്ക്കിടെ പോലീസ് വാഹനത്തിന് മുകളില്‍ കയറിയിരുന്ന രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി ഇടതുപക്ഷ യുവജന സംഘടനയായ ഡി വൈ എഫ് ഐയാണ് 'പോലീസ് സിങ്ക'ത്തെ സമീപിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി മോട്ടോര്‍ വാഹന നിയമം ലംഘിച്ചു എന്ന് കാണിച്ച് എന്‍ സി പി നേതാവ് അഡ്വ. മുജീബ് റഹ്മാന്‍ നല്‍കിയ പരാതി പോലീസ് സ്വീകരിച്ചുപോലുമില്ല. സുരക്ഷാ പ്രശ്‌നം ഉണ്ടായതിനാല്‍ എസ് പി ജി നിര്‍ദ്ദേശ പ്രകാരം രാഹുല്‍ ഗാന്ധിയെ പോലീസ് വണ്ടിക്ക് മുകളില്‍ കയറ്റിയിരുത്തി എന്നാണ് പോലീസ് ഭാഷ്യം. പോലീസ് പരാതി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് ഇദ്ദേഹം കോടതിയെ സമീപിച്ചിരിക്കുകയാണ്.

 Rahul and Rishiraj

ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റും പ്രൈവറ്റ് ബസ്സുകളില്‍ വേഗപ്പൂട്ടും നിര്‍ബന്ധമാക്കിയാണ് ഋഷിരാജ് സിംഗ് നാട്ടുകാരുടെ ഹീറോയായത്. എന്നാല്‍ ഹെല്‍മറ്റ് വെക്കാതെ വണ്ടിയോടിക്കുന്ന സാധാരണക്കാരനെ പിടികൂടാന്‍ കാണിക്കുന്ന ആവേശം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടിന്റെ നിയമലംഘനം പിടിക്കാനും ഉണ്ടാകുമോ എന്നാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലടക്കം ആളുകള്‍ ചര്‍ച്ച ചെയ്യുന്നത്.

സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി പോലീസ് വാഹനത്തിന് മുകളില്‍ കയറിയത് എന്ന് സംസ്ഥാനത്തെ പോലീസ മന്ത്രി കൂടി പറഞ്ഞ സ്ഥിതിക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത് എന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്.

യുവകേരള യാത്രയ്ക്കായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി പോലീസ് ജീപ്പിന് മുകളില്‍ ചാടിക്കയറിയിരുന്നതാണ് വിവാദമായിരിക്കുന്നത്. പോലീസ് വാഹനം രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു എന്നും വാഹനത്തിന് മുകളില്‍ കയറി യാത്ര ചെയ്തു എന്നുമാണ് ആക്ഷേപം. ഡി വൈ എഫ് ഐ നേതാവ് എം സ്വരാജ്, എന്‍ സി പി നേതാവ് അഡ്വ. മുജീബ് റഹ്മാന്‍ എന്നിവരാണ് രാഹുലിനെതിരെ വ്യത്യസ്ത ഇടങ്ങളില്‍ പരാതി നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+