കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബനമില്ല; ഡിവൈഎഫ്ഐ സമരത്തിന് കവറേജുമില്ല

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: സദാചാര പോലീസിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സ്‌നേഹ ശൃംഖല കോഴിക്കോട് കടപ്പുറത്ത് നടന്നു. എന്നാല്‍ ഇതേ വിഷയത്തില്‍ മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബനക്കൂട്ടായ്മക്ക് ലഭിച്ച വാര്‍ത്താ പ്രധാന്യം ഡിവൈഎഫ്‌ഐയുടെ പരിപാടിക്ക് കിട്ടിയില്ല.

കിസ്സ് ഓഫ് ലവിന്റെ ചുംബനക്കൂട്ടായ്മ ഹിന്ദു-മുസ്ലീം സംഘടനകളും കെഎസ് യുവും പോലീസും ചേര്‍ന്ന് തടഞ്ഞതില്‍ ഡിവൈഎഫ്‌ഐ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ദേശീയതലത്തില്‍ സദാചാര പോലീസിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് ദേശീയ പ്രസിഡന്റ് എംബി രാജേഷ് വ്യക്തമാക്കിയത്. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കോഴിക്കോട് സ്നേഹ ശൃംഖല സംഘടിപ്പിച്ചത്.

ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നൂറ് കണക്കിന് പേരാണ് സേന്ഹ ശൃംഖലയില്‍ അണിചേര്‍ന്നത് . സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് ശൃംഖല ഉദ്ഘാടനം ചെയ്തു.

വര്‍ഗ്ഗീയ ശക്തികള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് ടിവി രാജേഷ് ആരോപിച്ചു. പ്രതിഷഏധിക്കുന്നവരെ ശത്രുരാജ്യത്തെ പോലെ നേരിടുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജേഷ് പറഞ്ഞു.

സദാചാര പോലീസിനെതിരെ എല്ലാവര്‍ക്കുും പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലുളള പ്രതിഷേധമായിരുന്നു സംഘടിപ്പിക്കേണ്ടത് എന്ന് ഡിവൈഎഫ്‌ഐ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചുംബന സമരത്തെ സംഘടന എതിര്‍ത്തിരുന്നും ഇല്ല.

DYFI Snehashrinkhala

ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി എം സ്വരാജ് സ്‌നേഹ ശൃംഖലയില്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ചുംനസമരം നടത്തിയതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴുമെന്ന് ഡിവൈഎഫഅഐ കരുതുന്നില്ലെന്ന് സ്വരാജ് പറഞ്ഞു.

English summary
DYFI conducted Sneha Shrinkhala against Moral Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X