അടൂർ പ്രകാശ് എംപി ചേർത്ത് നിർത്തിയിരിക്കുന്നത് കൊടും ക്രിമിനലിനെ, വിമർശിച്ച് എഎ റഹിം
തിരുവനന്തപുരം: അടൂർ പ്രകാശിനും കോൺഗ്രസിനും എതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. 2008ലെ സജീവ് കൊലക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതിക്കൊപ്പമുളള അടൂർ പ്രകാശിന്റെ ചിത്രം പങ്കുവെച്ചാണ് വിമർശനം. ഇതേ പ്രതികൾ തന്നെയാണ് വെഞ്ഞാറമ്മൂട്ടിൽ ഹക്കിനേയും മിഥിലാജിനേയും വെട്ടിക്കൊന്നതെന്നും റഹീം ചൂണ്ടിക്കാട്ടുന്നു. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയ്ക്ക് പിന്നിൽ അടൂർ പ്രകാശിന് പങ്കുളളതായി ഇടത് കേന്ദ്രങ്ങൾ നേരത്തെ മുതൽ ആരോപിക്കുന്നതാണ്.
എഎ റഹീമിന്റെ കുറിപ്പ്: '' അടൂർ പ്രകാശിനൊപ്പം നിൽക്കുന്നത് മദപുരം ഉണ്ണി. തിരുവനന്തപുരം ജില്ലയിലെ തലയിൽ വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് ഇയാൾ ഉൾപ്പെടെ മൂന്നു പ്രതികൾ ഒരു കൊലക്കേസിൽ കുറ്റക്കാരെന്ന് വിധി പറഞ്ഞു. 2008 ജനുവരി 23നു സജീവ് എന്ന ഇരുപത്തിമൂന്നുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ഉൾപ്പെടെ മൂന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി ഇന്ന് വിധി പറഞ്ഞത്.

ഇയാൾക്ക് പുറമെ കോൺഗ്രസ്സ് നേതാവ് സനലും ഈ കേസിൽ കുറ്റക്കാരനെന്ന് കോടതി. ഈ സനലും ഉണ്ണിയുമാണ് വെഞ്ഞാറമൂട്ടിലെ ക്രൂരമായ ഇരട്ടക്കൊല കേസിലെ രണ്ടും മൂന്നും പ്രതികൾ. തിരുവോണത്തലേന്ന് ഡിവൈഎഫ്ഐ സഖാക്കളായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും ക്രൂരമായി വെട്ടിക്കൊന്ന കേസിൽ ഈ പ്രതികൾ ഇപ്പോഴും ജയിലിലാണ്. അതിനിടയിലാണ് പഴയ കൊലക്കേസിലെ വിധി ഇന്ന് പുറത്തുവന്നത്.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
ഒരു ഇരുപത്തി മൂന്നുകാരനായ നിരപരാധിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ കുറ്റക്കാരനെന്ന് കോടതി ഇന്ന് വിധി പറഞ്ഞ കൊടും ക്രിമിനലിനെയാണ് കോൺഗ്രസ്സ് വാർഡ് പ്രസിഡന്റു ആക്കിയതും ശ്രീ അടൂർ പ്രകാശ് എം പി അരികിൽ ചേർത്ത് നിർത്തിയിരിക്കുന്നതും. കോൺഗ്രസ്സിന്റെ വാർഡ് പ്രസിഡന്റാണ് തന്റെ അരികിൽ നിൽക്കുന്നത് എന്ന് അദ്ദേഹത്തിന് ന്യായമുണ്ടാകും. ഇന്ന് ശിക്ഷിക്കപ്പെട്ട കോൺഗ്രസ്സിന്റെ ക്രിമിനൽ സംഘമാണ് ഞങ്ങളുടെ പ്രിയപ്പെട്ട രണ്ട് സഖാക്കളെ വെട്ടിക്കൊന്നതും. ഇരട്ടക്കൊലക്കേസിൽ ഇന്നത്തെ കോടതി വിധിയും നിർണായകം ആകും എന്നുറപ്പ്''.
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications