ആര്യാടന്‍ ഷൗക്കത്തിന്റെ ബാങ്കിലെ ക്രമക്കേടിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായ നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കില്‍ കെട്ടിടം നവീകരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതിയും ക്രമക്കേടും നടന്നതായി ആരോപിച്ച് നിലമ്പൂര്‍ അര്‍ബണ്‍ ബാങ്ക് ഹെഡ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്നു രാവിലെ നടന്ന മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ബാങ്കില്‍ ക്രമക്കേടും നടന്നതായി ലഭിച്ച സഹകരണവകുപ്പിന്റെ വിവരാവകാശരേഖ ഉയര്‍ത്തിക്കാട്ടിയാണു പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
അതേ സമയം ക്രമക്കേട് നടന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോട് കൂടിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ചു നേരത്തെ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും കെ.പി.സി.സി സെക്രട്ടറി വി.എ കരീമും ആര്യാടന്‍ മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നതായും ആരോപണമുണ്ട്.

റോഹിങ്ക്യൻ അഭയാർഥികൾ ഭീകരരല്ല!! ബിഎസ്എഫ് മേധാവിയുടെ വെളിപ്പെടുത്തൽ

പൊതുപ്രവര്‍ത്തകനും ബാങ്ക് അംഗവുമായ സി ജി ഉണ്ണി സഹകരണസംഘം രജിസ്ട്രാര്‍ക്ക് നല്‍കിയ വിവരാവകാശ മറുപടിയിലാണ് വ്യാപക ക്രമക്കേടിന് സ്ഥിരീകരണം ഉണ്ടായത്. നേരത്തെ, ഇദ്ദേഹം നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സഹകരണവകുപ്പിന്റെ അന്വേഷണം.

nila

നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കില്‍ കെട്ടിടം നവീകരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതിയും ക്രമക്കേടും നടന്നതായി ആരോപിച്ച് നിലമ്പൂര്‍ അര്‍ബണ്‍ ബാങ്ക് ഹെഡ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്.

890 കോടിയുടെ ആസ്തിയുള്ള ബാങ്കിന് നിലമ്പൂര്‍ താലൂക്കില്‍ 24 ബ്രാഞ്ചുമുണ്ട്. ബാങ്കിന്റെ വികസനപ്രവര്‍ത്തനത്തിന് ആസ്തിയുടെ ഒരുശതമാനം വിനിയോഗിക്കാമെന്നാണ് ചട്ടം. ഇതിന്റെ മറവില്‍ കെട്ടിട നവീകരണത്തിന് ബാങ്ക് ഭരണസമിതി സഹകരണ വകുപ്പിനോട് അനുമതിചോദിച്ചിരുന്നു. എന്നാല്‍, നവീകരണത്തിന് ഇത്രയും തുക വിനിയോഗിക്കാനാകില്ലെന്ന് ജോ. രജിസ്ട്രാര്‍ വ്യക്തമാക്കി. തുടര്‍ന്ന്, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് രജിസ്ട്രാറില്‍നിന്ന് അനുമതി നേടിയെന്നാണ് ആക്ഷേപം. 8.9 കോടി മുടക്കി നവീകരണം നിര്‍വഹിച്ചു.

ചെയര്‍മാനായ ആര്യാടന്‍ ഷൌക്കത്ത് ബാങ്കിനുവേണ്ടി ഇന്നോവ കാര്‍ വാങ്ങി. ചെയര്‍മാന് ഉപയോഗിക്കാന്‍ വാഹനം ഉണ്ടായിരിക്കെയാണിത്. ഡ്രൈവറെ താല്‍ക്കാലികമായി നിയമിച്ചു. വാഹനം ബാങ്ക് ആവശ്യങ്ങള്‍ക്കല്ലാതെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ നിയമവിരുദ്ധമായി ജോലിയില്‍ നിയമിച്ചതിലും ചട്ടലംഘനമുണ്ടായി. സഹകരണവകുപ്പ് രജിസ്ട്രാറാണ് പരാതി അന്വേഷിച്ചത്.

നവീകരണ പ്രവൃത്തിയുടെ പേരില്‍ അഴിമതിനടന്നതായി സി ജി ഉണ്ണി സഹകരണവകുപ്പ് സെക്രട്ടറിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ സെക്രട്ടറി സഹകരണവകുപ്പ് രജിസ്ട്രാറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഇദ്ദേഹത്തിന്റെ അന്വേഷണത്തിലാണ് അഴിമതിയും ക്രമക്കേടും നടന്നതായി കണ്ടെത്തിയത്. റിപ്പോര്‍ട്ട് തുടര്‍ നടപടിക്കായി മലപ്പുറം ജോ. രജിസ്ട്രാര്‍ക്ക് കൈമാറിയിരിക്കയാണ്. ഇതില്‍ നടപടി വൈകുന്നതിനെതിരെ പരാതിക്കാരന്‍ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുമുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
DYFI march protesting Aryadan Showkath's Bank issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്