ആര്‍എസ്എസിനെ വെല്ലുവിളിച്ച് റിയാസ്;കോടിയേരി ദില്ലിയില്‍ കാലുകുത്തും,പരിപാടിയിലും പങ്കെടുക്കും

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ദില്ലിയില്‍ കാലുകുത്തിക്കില്ലെന്ന യുവമോര്‍ച്ച,ആര്‍എസ്എസ് ഭീഷണിക്ക് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസിന്റെ മറുപടി. കോടിയേരി ദില്ലിയില്‍ കാലുകുത്തുമെന്ന് പറഞ്ഞ റിയാസ്, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുമെന്നും വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണനെ ദില്ലിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് യുവമോര്‍ച്ച നേതാവ് സുനില്‍ യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. പയ്യന്നൂര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി,യുവമോര്‍ച്ച ദില്ലി കേരള ഹൗസിന് സംഘടിപ്പിച്ച യോഗത്തിലായിരുന്നു യുവമോര്‍ച്ച നേതാവിന്റെ ഭീഷണി.

mohammedriyas

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ദില്ലിയില്‍ കാലുകുത്തിക്കില്ലെന്ന ആര്‍എസ്എസ് ഭീഷണിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെയാണ് ആര്‍എസ്എസ് ഭീഷണിക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസും രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

English summary
pa mohammed riyas against rss threat.
Please Wait while comments are loading...