• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിനിമ സെറ്റിൽ കടന്നു കയറാനും ഡിവൈഎഫ്ഐക്ക് മടിയില്ല, സെൻകുമാറിന് നെല്ലിക്കാത്തളം വെക്കണമെന്ന് എഎ റഹീം

തിരുവനന്തപുരം: ടിപി സെൻ കുമാറിന്റെ ജെഎൻയു വിദ്യാർത്ഥികൾക്കെതിരായ പരാമർ‌ശത്തിനെതിരെ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ജെഎൻയുവിലെ വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വിവാദ പ്രസ്താവനയുമായി മുൻ ഡിജിപി ടിപി സെൻകുമാർ കഴിഞ്ഞ ആഴ്ചയാണ് രംഗത്ത് എത്തിയിരുന്നത്.

കേന്ദ്ര സർക്കാരിനെതിരെ നിരവധി സമരങ്ങൾ നടന്ന ക്യാംപസാണ് ജെഎൻയു. പ്രതികരിക്കുന്ന വിദ്യാർത്ഥികളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തപ്പെടുന്ന സ്ഥിതിയും ക്യാംപസിൽ ഉണ്ടായിട്ടുണ്ട്. മൂവായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍, അഞ്ഞൂറ് ഗര്‍ഭഛിത്രത്തിനായുള്ള സിറിഞ്ചുകളും ജെഎന്‍യുവിൽ പ്രതിദിനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നുവെന്ന് മുമ്പ് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ നിന്നുള്ള എംഎല്‍എയായ അഹൂജ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽ നിന്നുള്ള സുപ്രധാന പദവി അലങ്കരിച്ചിരുന്ന ഒരു വ്യക്തി ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്.

പെൺകുട്ടികൾ കിടന്നുറങ്ങുന്നത് ആൺകുട്ടികൾക്കൊപ്പം

പെൺകുട്ടികൾ കിടന്നുറങ്ങുന്നത് ആൺകുട്ടികൾക്കൊപ്പം

ജെഎൻയുവിൽ പെൺകുട്ടികൾ ആളുങ്ങളുടെ ഹോസ്റ്റൽ മുറിയിലാണ് ഉറങ്ങുന്നത്. ക്യാംപസ് ഗർഭ നിരോധന ഉറകളെകൊണ്ട് നിറഞ്ഞിരിക്കുകയാണ് തുടങ്ങിയ വിവാദ പ്രസ്താവനകളാണ് ടിപി സെൻകുമാർ കഴിഞ്ഞ ദിവസം നടത്തിയത്. ജെഎൻയുവിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ ടോയ്ലെറ്റിൽ നിന്ന് പെൺകുട്ടികൾ ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ട്. നാൽപ്പത് വർഷങ്ങൾക്ക് മുമ്പാണ് ആ സംഭവമെന്നും ടിപി സെൻകുമാർ‌ പറഞ്ഞിരുന്നു.

ഗർഭ നിരോധന ഉറകളെകൊണ്ട് നിറഞ്ഞു

ഗർഭ നിരോധന ഉറകളെകൊണ്ട് നിറഞ്ഞു

ജെഎൻയു ക്യാംപസ് ഗർഭ നിരോധന ഉറകൾകൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഒരു സർവ്വകലാശാല നമുക്ക് ആവശ്യമില്ലെന്ന് സെൻകുമർ പറഞ്ഞു. ജെഎൻയുവിലെ ഫീസുകൾ വർധിപ്പിച്ചത് പിൻവലിക്കണോ എന്ന ചോദ്യത്തിന് പ്രതികരിക്കവെയാണ് ടിപി സെൻകുമാർ ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെയായിരുന്നു വിവാദ പരാമർശം സെൻകുമാർ‌ നടത്തിയത്. കാസർകോട് കേന്ദ്ര സർവ്വകലാശാല ആസ്ഥാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

നെല്ലിക്കാത്തടം വെക്കേണ്ട കാലം കഴിഞ്ഞു പോയി

നെല്ലിക്കാത്തടം വെക്കേണ്ട കാലം കഴിഞ്ഞു പോയി

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഫീം രൂക്ഷ വിമർശനം ഉന്നയിച്ചത്. ടിപി സെൻകുമാറിന് നെല്ലിക്കാ തടം വെയ്ക്കേണ്ട കാലം കഴിഞ്ഞു പോയി എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹം പറയുന്നതൊക്കെ ശുദ്ധ വിവരക്കേടാണ്. സെൻ കുമാറിന് ഏത് രാഷ്ട്രീയ പാർട്ടി വേണമെങ്കിലും സ്വീകരിക്കാം. പക്ഷേ, അദ്ദേഹം മുമ്പ് ഡിജിപിയായിരുന്ന ആളല്ലേ, വഴിയെ നടക്കുന്ന ആളുകളെല്ലാം കോണ്ടം തലയിൽ കെട്ടിയാണ് നടക്കുന്നത് എന്ന് പറയാൻ ആരാണ് ലൈസൻസ് കൊടുത്തത്. സംസ്ക്കാര ശൂന്യമാണ് സെൻ കുമാറിന്റെ അഭിപ്രായങ്ങളെന്നും എഎ റഹീം വ്യക്തമാക്കി.

വാളയാർ കേസിൽ അപ്പോൾ തന്നെ പ്രതികരിച്ചു

വാളയാർ കേസിൽ അപ്പോൾ തന്നെ പ്രതികരിച്ചു

അതേസമയം എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും എല്ലാ ക്യാപസുകളിലും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം എന്ന നിലപാടം തന്നെയാണ് ഡിവൈഎഫ്ഐക്ക് ഉള്ളതെന്നും അഭിമുഖത്തിൽ എഎ റഫീം വ്യക്തമാക്കി. വാളയാർ കേസിനെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ, വാളയാർ കേസിൽ അപ്പോൾ തന്നെ പ്രതികരിച്ചിരുന്നു എന്നാണ് എഎ റഹീം പറഞ്ഞത്. സർക്കാരിൽ വിശ്വാസമുണ്ട്. ഞങ്ങളുടെ വിശ്വാസത്തിന് എതിരായിട്ടാണ് സർക്കാർ പ്രവർ‌ത്തിച്ചിരുന്നെങ്കിൽ ഡിവൈഎഫ് പ്രക്ഷോപത്തിന് പോകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പോലീസ് തിരുത്തൽ നടപടികൾ സ്വീകരിക്കണം

പോലീസ് തിരുത്തൽ നടപടികൾ സ്വീകരിക്കണം

സർക്കാരിന്റെ കൊടിയുടെ നിറമോ, മുഖ്യമന്ത്രിയെയോ നോക്കിയല്ല ഡിവൈഎഫ്ഐ സമരം പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ട് എന്നാണ് ഡിവൈഎഫ്ഐയുടെ നിലപാട് എന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വ്യക്തമാക്കി. പോലീസ് സർക്കാരിന്റെ മുഖം വികൃതമാക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, വികൃതമാക്കുന്നുവെന്ന് പറയുന്നില്ല. എന്നാൽ പോലീസ് ഇനിയും കുറേ തിരുത്തൽ നടപടികൾ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും ലഹരി ഉപയോഗക്കാരാണോ?

എല്ലാവരും ലഹരി ഉപയോഗക്കാരാണോ?

സിനിമ മേഖലയിൽ ലഹരി ഉപയോഗം വർധിക്കുന്നുവെന്ന പ്രൊഡ്യൂസേർസ് അസോസിയേഷന്റെ പ്രസ്താവന മുഴുവനായും ഉൾക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും അങ്ങിനെയാണെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹീം വ്യക്തമാക്കി.

"അമ്മ"യ്ക്കും കൃത്യമായ റോളുണ്ട്

യഥാർത്ഥത്തിൽ പ്രൊഡ്യൂസേർസ് അസോസിയേഷൻ വെളിപ്പെടുത്തേണ്ടത് ആരൊക്കെയാണ് ഈ ലഹരി ഉപയോഗിക്കുന്നവർ എന്നാണ്. "അമ്മ" എന്ന സംഘടനയ്ക്ക് ഇതില്‌ റോളുണ്ട്. നിശബ്ദമായി ഇരിക്കുകയല്ല "അമ്മ" എന്ന സംഘടന ചെയ്യേണ്ടത്. ന്യൂജറേഷൻ എന്ന് പറയുന്നത് സിനിമയിലേക്ക് കാലെടുത്തു വെച്ചവരാണ്. ഏറേക്കാലം സിനിമ മേഖലയിൽ സംഭാവനകൾ നൽകേണ്ടവരാണ്. അവർ നസിച്ച് പോകാൻ പാടില്ല. അങ്ങിനെ ഒരു പ്രവണത വന്നാൽ സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്ന കുറേ പേർ‌ പുറത്തുണ്ട്. അവരിലേക്കെല്ലാം ഇത് വ്യാപിക്കും.

അറിവുള്ളവർ അതിന് തയ്യാറാവണം

അറിവുള്ളവർ അതിന് തയ്യാറാവണം

ചെറുപ്പത്തെ ഭയങ്കരമായി സ്വാധീനിക്കാൻ കഴിയുന്ന കലാരൂപമാണ് സിനിമ. അവർക്കെല്ലാം തന്നെ ഇത്തരത്തിലുള്ള സ്വഭാവ സവിശേഷതകൾ ഉണ്ട് എങ്കിൽ അത് പൊതു സമൂഹത്തോട് പറയാൻ അറിവുള്ളവർ തയ്യാറാവണം. അത്തരം ആളുകളെ തിരുത്താനും, അത്തരം സിനിമകൾ‌ ബഹിഷ്ക്കരിക്കാനും നമ്മൾ തയ്യാറാവണമെന്നും എഎ റഹീം വ്യക്തമാക്കി. ലഹരി ഉപയോഗം വ്യക്തി സ്വാതന്ത്ര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമ സെറ്റിലും കടന്ന് കയറും

സിനിമ സെറ്റിലും കടന്ന് കയറും

സിനിമ സെറ്റിൽ ഒരു സ്പെഷ്യൽ പ്രിവിലേജും ഇല്ല. നിയമാനുസൃതമല്ലാത്ത ഏത് കാര്യമുണ്ടോ, അവിടെ നിയമ നടപടി സ്വീകരിക്കണം. ഡിവൈഎഫ്ഐ ജാഗ്രത സമിതികൾ ഉണ്ടാക്കിയിട്ടുണ്ട്. ആ ജാഗ്രത സമിതികൾ ഇത്തരം മയക്കു മരുന്ന് ഉപയോഗിക്കുന്ന സ്ഥലങ്ങളിലെല്ലാം പോലീസനെയും എക്സൈസിനെയും സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. സിനിമ സെറ്റിൽ കയറാനും ഡിവൈഎഫ്ഐക്ക് മടിയില്ല. ഡിവൈഎഫ്ഐ തെരുവിൽ എങ്ങിനെയാണോ മയ്ക് മരുന്ന് മാഫിയകളെ നേരിടുന്നത് അതുപോലെ തന്നെ മയക്കു മരുന്ന് ഉപയോഗിക്കുന്ന എവിടെയും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
DYFI state secretary AA Rahim's comment against TP Senkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more