കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നട്ടാൽ മുളക്കാത്ത നുണകൾ ആവർത്തിച്ചാല്‍ സത്യമാവുമോ: അരുണിന് പിന്തുണയുമായി വീണ്ടും ഡിവൈഎഫ്ഐ

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യുരിറ്റി ജീവനക്കാരനെ അക്രമിച്ച കേസിലെ പ്രതിയായ ഡി വൈ എഫ് ഐ നേതാവിന് പിന്തുണയുമായി വീണ്ടും സംഘടന. അരുണും പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ടവർക്കും സ്വാഭാവിക നീതി നിഷേധിക്കാൻ പാടുണ്ടോ, അല്ല എനി ഡി വൈ എഫ് ഐ ആയതു കൊണ്ട് അതു പാടില്ലെന്നാണോയോന്നും ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എല്‍ജി ലിജീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു.

'ബിഗ് ബോസ് നിർത്തിയതിനും കാരണം സൂര്യ, ശപിച്ചു': പ്രപഞ്ച ശക്തിയില്‍ തുറന്ന് പറച്ചിലുമായി സൂര്യ'ബിഗ് ബോസ് നിർത്തിയതിനും കാരണം സൂര്യ, ശപിച്ചു': പ്രപഞ്ച ശക്തിയില്‍ തുറന്ന് പറച്ചിലുമായി സൂര്യ

ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് തല്ലിക്കൊല്ലുക എന്ന നയമാണ് കോഴിക്കോട്ടെ ചില മുഖ്യധാരാ മാധ്യമ പ്രവർത്തകരും ഏഷ്യാനെറ്റ് തുടങ്ങി ദൃശ്യ മാധ്യമങ്ങളും കോഴിക്കോട് കമ്മീഷണർ ഉൾപ്പെടെയുള്ള ചില പോലീസുകാരും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ട് നടത്തി വരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക,

ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് തല്ലിക്കൊല്ലുക

ഇതാണ് കോഴിക്കോട്ടെ ചില മുഖ്യധാരാ മാധ്യമ പ്രവർത്തകരും ഏഷ്യാനെറ്റ് തുടങ്ങി ദൃശ്യ മാധ്യമങ്ങളും കോഴിക്കോട് കമ്മീഷണർ ഉൾപ്പെടെയുള്ള ചില പോലീസുകാരും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ട് നടത്തി വരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ യോജിച്ച് നടത്തിവരുന്ന പ്രവർത്തനങ്ങളിൽ യഥാർത്ഥ വസ്തുതയിലേക്ക് ഇനിയും "അന്വേഷണാത്മക മാധ്യമപ്രവർത്തകർ പോകാത്തതെന്താണ് "

കെ. അരുൺ ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമാണ്. അതു മാത്രമല്ല മെഡിക്കൽ കോളജിന്റെ തൊട്ടു പിറകെ ആണ് സഖാവ് താമസിക്കുന്നതും. ഡി വൈ എഫ് ഐ മെഡിക്കൽ കോളേജ് യൂണിറ്റ് സിക്രട്ടറിയായും മെഡിക്കൽ കോളേജ് മേഖലാ സിക്രട്ടറിയായും കോഴിക്കോട് ടൗൺ ബ്ലോക്ക് സിക്രട്ടറിയുമായെല്ലാം കഴിഞ്ഞ കുറേ വർഷങ്ങളായി സഖാവ് പ്രവർത്തിച്ചു വരുന്നതാണ്. മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു വരുകയാണ് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റി . അതിന്റെ മുഖ്യ ചുമതല വളരെ ആത്മാർത്ഥമായി നടത്തിവരുകയാണ് സ: അരുൺ. എല്ലാ ദിവസവും മെഡിക്കൽ കോളേജിൽ ഡി വൈ എഫ് ഐ രക്തം ദാനം ചെയ്തു വരുന്നുണ്ട്.

അതിന്റെയും മുഖ്യ ഇടപെടലും നടത്തിവരുന്ന സഖാവാണ്

അതിന്റെയും മുഖ്യ ഇടപെടലും നടത്തിവരുന്ന സഖാവാണ് അരുൺ. മെഡിക്കൽ കോളേജിൽ ദിനേന ഇടപെടുന്ന സഖാവ്. ലഹരിമാഫിയ ഹബ്ബാക്കി മാറ്റാൻ ശ്രമിക്കുന്ന സ്ഥലമാണ് മെഡിക്കൽ കോളേജ് . ഇവർക്കെതിരെ ശക്തമായ ഇടപെടൽ നടത്തിയതിന്റെ ഭാഗമായി ലഹരിമാഫിയയിൽ നിന്നും ക്രൂര മർദ്ദനം ഏറ്റുവാങ്ങുകയും ഇപ്പോഴും അവരുടെ വധഭീഷണി തുടരുകയും ചെയ്യുന്നു. അങ്ങനെയെല്ലാം മാതൃകാപരമായ ഇടപെടൽ നടത്തുന്ന സ: അരുണിനെയാണ് തീവ്രവാദിയെപ്പോലെ, ഭീകരവാദിയെപ്പോലെ ചില "മ "മാധ്യമ ങ്ങൾ അവതരിപ്പിക്കുന്നത്. അന്തിച്ചർച്ചകളിൽ കോട്ടിട്ട ജഡ്ജ്മാർ ഒന്ന് ശീതീകരണ മുറിയിൽ നിന്നും മെഡിക്കൽ കോളേജിലും പരിസരത്തും അന്വേഷിച്ചാൽ ഈ കാര്യങ്ങൾ വളരെ വേഗം ബോധ്യമാവുന്നതാണ്. ഒരു കാര്യം കൂടി ചേർത്തു വെയ്ക്കേണ്ടതുണ്ട്. മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർക്കാരിൽ ചിലർക്ക് ഈ ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് മെഡിക്കൽ കോളേജിലെ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും വിവരം വരുന്നുണ്ട്

അരുണും പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ടവർക്കും

അരുണും പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ടവർക്കും സ്വാഭാവിക നീതി നിഷേധിക്കാൻ പാടുണ്ടോ. അല്ല എനി ഡി വൈ എഫ് ഐ ആയതു കൊണ്ട് അതു പാടില്ലെന്നാണോ ആദ്യം മുൻകൂർ ജാമ്യം ഫയൽ ചെയ്തു. അതിനെതിരെ ആക്രോശം. തള്ളിയപ്പോൾ ഹാജരായി. രാതി 11 മണി ആയിക്കാണും ബഹു. മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയത്. അപ്പോഴും മാധ്യമപ്പട അവിടെ അരുങ്ങു തകർക്കുകയായിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം മാധ്യമങ്ങൾ എഴുതുകയാണ് കസ്റ്റഡിയിൽ വാങ്ങും എന്ന്. അത് പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കിക്കൊടുക്കുന്നു. അരുണും സഖാക്കളും പോലീസ് സ്റ്റേഷനിലാണ് ഹാജരായത്. 10 ദിവസങ്ങൾക്കിപ്പുറം വീണ്ടും കസ്റ്റഡി.

പ്രതികളുടെ വീട്ടിൽ അർദ്ദ രാത്രി പോകുന്നതു

പ്രതികളുടെ വീട്ടിൽ അർദ്ദ രാത്രി പോകുന്നതു പോവട്ടെ പൂർണ്ണ ഗർഭിണിയായ ഒരു സഖാവിന്റെ ഭാര്യയെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പുറത്ത് വരുന്ന കുഞ്ഞന് അച്ഛനെ കാണിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണി. മെഡിക്കൻ കോളേജിലെ ജനകീയ ഡോക്ടറെ വീട്ടിൽ പോയി ചില പോലീസ് ഉദ്യോഗസ്ഥരുടെ അസഭ്യം പറയൽ. അരുൺ ഒരു ദരിദ്രകുടുംബത്തിൽ നിന്നു വരുന്ന സഖാവാണ്. അരുണിന്റെ അച്ഛൻ മെഡിക്കൽ കോളേജിൽ തുണിസഞ്ചികൾ വിറ്റ് ഉപജീവനം തേടുന്ന ആളാണ്. അരുണാണെങ്കിൽ സംഘടനാ പ്രവർത്തനങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ മൂലം കഴിഞ്ഞ കുറേ മാസങ്ങളായി താൽക്കാലികമായി പ്രവർത്തിക്കുന്ന മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിൽ പോവാറുമില്ല. ഇപ്പോൾ മാധ്യമങ്ങളുടെ മുഖ്യാവശ്യം അയാളെ അവിടെ നിന്നും പിരിച്ചു വിടണം പോലും.

അരുണിന്റെ ഭാര്യ അമ്പിളിക്ക് അസഹ്യമായ വേദന മൂലം

അരുണിന്റെ ഭാര്യ അമ്പിളിക്ക് അസഹ്യമായ വേദന മൂലം സൂപ്രണ്ടിനെ നേരിട്ട് വിളിച്ച് പെർമിഷൻ വാങ്ങി മെഡിക്കൽ കോളേജിൽ പോവുന്നു. കാര്യം പറഞ്ഞിട്ടും സെക്യൂരിറ്റിക്കാർ തടഞ്ഞ് വെയ്ക്കുന്നു. അരുണിനെ അറിയാത്തവരല്ല സെക്യൂരിറ്റിക്കാർ. അരുണിന്റെ ഭാര്യയുടെ കയ്യിൽ കയറി സെക്യൂരിറ്റിക്കാരൻ പിടിക്കുന്നു. കേട്ടലായ്ക്കുന്ന വാക്കുകളാൽ അധിക്ഷേപിക്കുന്നു. അതിന്റെ ഭാഗമായി ചില പ്രശ്നങ്ങൾ അവിടെ ഉണ്ടാവുന്നു. അതിനെ തുടർന്ന് അരുണിന്റെ ഭാര്യ അമ്പിളി മെഡിക്കൽ കോളേജ് പോലീസിൽ പോയി പരാതി കൊടുക്കുന്നുണ്ട് അത് സംബന്ധിച്ച്മെഡിക്കൽ കോളേജ് പോലീസിൽ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് എതിരെ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.എന്നാൽ അതു സംബന്ധിച്ച് കൃത്യമായി അന്വേഷണം നടത്താൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല സെക്യൂരിറ്റി ജീവനക്കാരും മ "മാധ്യമങ്ങളും പോലീസ് കമ്മീഷണർ ഉൾപ്പെടെ ചില ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ ചേർന്ന് നടത്തുന്ന ഇടപെടലിന്റെ ഭാഗമായാണ് ഇത്തരം വിഷയങ്ങൾ വരുന്നത്.

ഇപ്പോൾ ഓരോ ദിവസവും പുതിയ കഥകളുമായി

ഇപ്പോൾ ഓരോ ദിവസവും പുതിയ കഥകളുമായി മാധ്യമങ്ങളും അവരോടൊപ്പം ഇപ്പോൾ പുതിയ ചില ആളുകൾ കൂടി ഇതിൽ കക്ഷിചേർന്നിട്ടുണ്ട് .എസ് സി എസ് ടി വകുപ്പ് ഉൾപ്പെടെ ഉൾപ്പെടുത്തണം എന്നാണ് മാധ്യമങ്ങൾ ഇവരുടെ ഭാഗം കേട്ട് എഴുതി വയ്ക്കുന്നത് .ഒരു പ്രശ്നമോ സംഘർഷമോ ഉണ്ടാകുമ്പോൾ അവിടെ ഏതെങ്കിലും ജാതിയോ മതമോ നോക്കിയല്ല ഇത്തരം വിഷയങ്ങളിൽ സമീപനം സ്വീകരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ നട്ടാൽ മുളക്കാത്ത നുണകൾ ആവർത്തിച്ച് അത് സത്യമായി അവതരിപ്പിക്കുകയാണ് ഇപ്പോൾ മാധ്യമങ്ങൾ ചെയ്യുന്നത്.ആദ്യം ചേർത്ത വകുപ്പുകൾക്ക് പുറമേ ഇപ്പോൾ ഓരോ ദിവസം കഴിയുന്നതോറും പുതിയ പുതിയ വകുപ്പുകൾ മാ" മാധ്യമങ്ങൾ പറയുന്നതിനനുസരിച്ച് പോലീസ് എഴുതി ചേർക്കുകയാണ്. ആദ്യം എഫ്ഐആറിന്റെ ഭാഗമായിഐപിസി 332 ഉൾപ്പെടെയുള്ള വകുപ്പുകൾ ആണ് ചേർത്തിരുന്നത്.അതിനുശേഷം 308, അതിനു ശേഷം 333 ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തു.യഥാർത്ഥത്തിൽ ഇതിൽ പല സെക്ഷനുകളും നിലനിൽക്കില്ല എന്നുള്ളത് വെളിവുള്ള അഭിഭാഷകർക്ക് അറിയാവുന്നതാണ്. അത് എന്തായാലും അവിടെ നിൽക്കട്ടെ അതെല്ലാം കോടതിയുടെ പരിഗണനയുടെ ഭാഗമായി വരുന്നതാണല്ലോ

ജാമ്യഅപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് പോലീസ്

ജാമ്യഅപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് പോലീസ് കസ്റ്റഡി അപേക്ഷ വരുന്നത് പോലീസിന് അറിയാം ജാമ്യാപേക്ഷയിൽ വാദം കേട്ട് ജാമ്യം ലഭിച്ചു കഴിഞ്ഞാൽ അത് പ്രയാസമാകും എന്ന് തോന്നിയത് കൊണ്ടാവും ജാമ്യ അപേക്ഷ പരിഗണിക്കുന്നതിന്റെ ഭാഗമായി അവസാന ദിവസം കസ്റ്റഡി അപേക്ഷിക്കുന്നു.
കസ്റ്റഡിയിൽ കിട്ടിയിട്ട് ചെരുപ്പുകൾ ഉൾപ്പെടെ കണ്ടെത്തണമെന്നാണ് പോലും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത് കോഴിക്കോട്ടെ മാധ്യമങ്ങൾക്കും ഏഷ്യാനെറ്റ് ഉൾപ്പെടെയുളള ദൃശ്യമാധ്യമങ്ങൾക്കും ഓരോ ദിവസവും വാർത്ത പൊലിപ്പിക്കാൻകോഴിക്കോട്ടെ കമ്മീഷണർ ഉൾപ്പെടെയുള്ള ചില പോലീസുകാർ ശ്രമിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെല്ലാം ഡിവൈഎഫ്ഐ എന്ന നിലയിൽ ഈ വിഷയത്തിനകത്ത് ഒരുതരത്തിലുള്ള തെറ്റായ ഇടപെടലും ഇതുവരെ നടത്തിയിട്ടില്ല .അങ്ങനെ നടത്തുന്ന ഒരു സംഘടനയുമല്ല ഡിവൈഎഫ്ഐ .നിയമംനിയമത്തിന്റെ വഴിയെ പോകട്ടെ എന്ന് തന്നെയാണ് ഡിവൈഎഫ്ഐ കാണുന്നത്. എന്നാൽ ഡിവൈഎഫ്ഐ ആയതുകൊണ്ട് സ്വാഭാവികമായ ഒരു നീതിയും ഉണ്ടാവാൻ പാടില്ല എന്ന ശാഠ്യമാണ് കോഴിക്കോട്ടെ മാധ്യമങ്ങൾക്കും ചില പോലീസ് ഉദ്യോഗസ്ഥർക്കും.

എന്തായാലും ഞങ്ങൾ നിയമപരമായി നേരിടേണ്ടതിനെ നിയമപരമായി നേരിടും തെറ്റിദ്ധാരണ പരത്താൻ മാധ്യമങ്ങളും ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നതിനെതിരെ ജനങ്ങളെ ബോധ്യപ്പെടുത്തി ശക്തമായ ക്യാമ്പയിൻ സംഘടിപ്പിക്കും. അരുണിന്റെ ഭാര്യയായ അമ്പിളിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിനു മുകളിൽ തുടർനടപടി സ്വീകരിക്കാൻ മെഡിക്കൽ കോളേജ് പോലീസ് തയ്യാറാവണം .ഇല്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം കൊടുക്കും

 'ക്യാപ്റ്റന് പിന്നാലെ ആസാദും': ഗുലാംനബിയും ബിജെപി പാളയത്തിലേക്ക്? കശ്മീർ പിടിക്കാനുള്ള തന്ത്രമിങ്ങനെ 'ക്യാപ്റ്റന് പിന്നാലെ ആസാദും': ഗുലാംനബിയും ബിജെപി പാളയത്തിലേക്ക്? കശ്മീർ പിടിക്കാനുള്ള തന്ത്രമിങ്ങനെ

English summary
DYFi supports Arun, kozhikode medical college accused in the medical college attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X