മോദിയെ വിമര്‍ശിച്ചതിന് ഡിവൈഎഫ്ഐക്കാരന്‍ അറസ്റ്റില്‍
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കൊല്ലം അഞ്ചല്‍ സ്വദേശിയായ രജീഷിനെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
നരേന്ദ്ര മോദിയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചതാണ് രജീഷിന് പണി കൊടുത്തത്. ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കൊല്ലത്ത് വച്ചാണ് രജീഷിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനാണ് രജീഷ്. മാതാ അമൃതാനന്ദമയിയും നരേന്ദ്ര മോദിയും ചേര്‍ന്നുള്ള ചിത്രത്തിന് രജീഷ് നല്‍കിയ വിശേഷണമാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
ആത്മീയ വ്യാപാരിക്ക് മരണ വ്യാപാരിയുടെ കൂട്ട് എന്നായിരുന്നത്രെ രജീഷ് ചിത്രത്തിന് കൊടുത്ത കുറിപ്പ്. ഇത് ഫേസ്ബുക്കില്‍ പലര്‍ക്കും രജീഷ് അയച്ചുകൊടുത്തതായും ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതായും പരാതിക്കാര്‍ ആരോപിക്കുന്നു.
ഇന്ത്യന്‍ പീനല്‍ കോഡ് 155 എ, ഐടി ആക്ട് 66ഓ, 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് രജീഷിനെതിരെ കേസ് എടുത്തിരിക്കുന്നത്. രജീഷിന്റെ പോസ്റ്റ് ലൈക്ക് ചെയ്തവരേയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് തിരയുന്നുണ്ട്.
കുന്നംകുളത്തും ഗുരുവായൂരിലും മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ള കോളേജ് മാഗസിനുകള്‍ വിവാദം ഉണ്ടാക്കിയിരുന്നു .












Click it and Unblock the Notifications