കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമോ? മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു

നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഇ അഹമ്മദിന്റെ മക്കള്‍ നല്‍കിയ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നാണ് ദില്ലി കമ്മീഷ്ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഇ അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. മരണത്തെ സംബന്ധിച്ച് വിശദീകരണം തേടി ലോഹ്യ ആശുപത്രി സൂപ്രണ്ടിനും ദില്ലി പോലീസ് കമ്മീഷ്ണര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കി. സയ്യിദ് മസൂദ് തങ്ങള്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഇ അഹമ്മദിന്റെ മക്കള്‍ നല്‍കിയ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നാണ് ദില്ലി കമ്മീഷ്ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

e ahammed

അഹമ്മദിനെ കാണാന്‍ മക്കളെ അനുവദിക്കാത്തതും മരിച്ച കാര്യം മറച്ചു വച്ചതും ഗുരുതര കുറ്റമാണ്. 40 മിനിട്ടു വരെ മാത്രം ഘടിപ്പിക്കാവുന്ന ജീവന്‍ നിലനിര്‍ത്താനുള്ള ഉപകരണങ്ങള്‍ മണിക്കൂറുകളോളം ശരീരത്തില്‍ ഘടിപ്പിരുന്നതായും ആരോപണം ഉണ്ടായിരുന്നു. ഇതിനാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ കുഴഞ്ഞു വീണപ്പോള്‍ തന്നെ അഹമ്മദ് മരിച്ചതായി ഐസിയു ജീവനക്കാര്‍ അഹമ്മദിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലും വിശദീകരണം നല്‍കേണ്ടി വരും . അഹമ്മദിന്റേത് സ്വാഭാവിക മരണമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്.

പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെയാണ് ഇ അഹമ്മദ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ആശുപത്രിയില്‍ മക്കളെ കാണാന്‍ അനുവദിക്കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

അഹമ്മദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം തന്നെ ഉണ്ടായിരുന്നു. ബജറ്റ് നടത്തുന്നതിനായി മരണ വിവരം കേന്ദ്രം മറച്ചുവച്ചുവെന്നായിരുന്നു ആരോപണം.

English summary
human rights commission asked details on e ahammed's death. delhi police commissioner and lohya hospital must give details within 4 weak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X