Get Updates
Get notified of breaking news, exclusive insights, and must-see stories!

കാൽ കഴുകുന്നത് ഭാരതീയ സംസ്കാരം, വിവാദമാക്കുന്നവർ സംസ്കാരമില്ലാത്തവർ: ഇ ശ്രീധരൻ

എതിരാളികളെ കുറ്റം പറയാറില്ല. സനാദന ധര്‍മ്മത്തിന്റെ ഭാഗം അല്ല അത്

പാലക്കാട്: കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായ വിഷയമായിരുന്നു ഇ ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണ ചിത്രങ്ങൾ. പലയിടങ്ങളിലും കാൽ കഴുകി മുട്ടുകുത്തി വണങ്ങി സ്ഥാനാർഥിയെ സ്വീകരിക്കുന്ന ചിത്രമാണ് വിവാദങ്ങൾക്ക് കാരണം. സവര്‍ണമനോഭാവമാണ് കാൽപിടിച്ച് തൊഴുന്ന ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത് ഒരു വിഭാഗം വാദിച്ചപ്പോൾ ഇത് ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് വിവാദത്തോട് ഇ ശ്രീധരൻ പ്രതികരിച്ചത്.

Sreedharan

"കാല്‍ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം ആണ്. അത് ചെയ്യുന്നതിൽ എന്താണ് തെറ്റ്. സംഭവം വിവാദം ആക്കുന്നവര്‍ക്ക് സംസ്‌കാരം ഇല്ലെന്ന് പറയേണ്ടിവരും. അവർക്ക് ആ ദേശഭക്തി ഇല്ലെന്നാണ് അർത്ഥം. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേ പോലെ സ്വീകരിക്കുന്നു. സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയില്ല തന്റെ പ്രവര്‍ത്തനം. എതിരാളികളെ കുറ്റം പറയാറില്ല. സനാദന ധര്‍മ്മത്തിന്റെ ഭാഗം അല്ല അത്," ശ്രീധരൻ പറഞ്ഞു.

പാലക്കാട്ടെ അഗ്രഹാരങ്ങളിലെത്തുന്ന മുതിർന്ന ആളുകളെ ഇങ്ങനെയാണ് സ്വീകരിക്കുന്നതെന്നാണ് ശ്രീധരനെ അനുകൂലിക്കുന്നവർ സംഭവത്തിൽ നൽകുന്ന വിശദീകരണം. 'അതിഥി ദേവോ ഭവ' എന്നതാണ് ഭാരതീയ വീക്ഷണം. അതിഥി ആരായാലും അദ്ദേഹത്തെ യഥാവിധി ആദരിച്ച്‌ സല്‍ക്കരിക്കണമെന്നാണ് ഇവരുടെ പക്ഷം. മാലയിട്ട് സ്വീകരിക്കുന്നതിന് പുറമെയാണ് കാൽ തൊട്ട് തൊഴുന്നതും നമസ്കരിക്കുന്നതുമെല്ലാം.

താൻ മാംസം കഴിക്കില്ലെന്നും മാംസം കഴിക്കുന്നവരെ ഇഷ്ടമല്ലെന്നുമുള്ള ശ്രീധരന്റെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു. ലവ്​ജിഹാദ്​, ഗോവധ നിരോധനം തുടങ്ങിയ കാര്യങ്ങളിൽ ബി.ജെ.പി നയം പൂർണമായും അംഗീകരിക്കുന്നു​വെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ബിജെപിയിലേക്ക് എത്തുന്നു എന്ന പ്രഖ്യാപനം മുതൽ വാർത്തകളിൽ സജീവമാണ് ഈ ശ്രീധരൻ പിള്ള. ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടികയിലും അദ്ദേഹം ഇടംപിടിച്ചു. ആഗ്രഹിച്ചതുപോലെ തന്നെ പാലക്കാട് മണ്ഡലത്തിൽ തന്നെ അവസരം ലഭിക്കുകയും സ്ഥാനാർഥിയായി പ്രചരണം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയുമാണ് ശ്രീധരൻ. ഇതിനിടയിലാണ് വിവാദങ്ങൾ തലവേദനയാകുന്നത്. എന്നാൽ ഇതൊന്നും വോട്ടിൽ പ്രതിഫലിക്കില്ലെന്ന വിശ്വാസത്തിലാണ് ബജെപി നേതൃത്വം.

ഹോട്ട് ലുക്കില്‍ വാണി കപൂര്‍-ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    E Sreedharan criticize Pinarayi Vijayan and says he is not a good CM for the people of Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+