കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇങ്ങനെയാണ് നരേന്ദ്ര മോദിയുടെ ഭരണകൂടം രാഷ്ട്രീയ എതിരാളികളെ നേരിടുന്നത്', വിമർശിച്ച് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മൂന്ന് ദിവസം മുപ്പത് മണിക്കൂറിലേറെയാണ് ഇഡി ചോദ്യം ചെയ്തത്. ഇന്ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും സമയം നീട്ടാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഇഡിക്ക് കത്ത് നല്‍കി. ഇഡിയെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് കോൺഗ്രസ് മാർച്ച്‌ നടത്തി. നരേന്ദ്ര മോദിയുടെ ഭരണകൂടം രാഷ്ട്രീയ എതിരാളികളെ നേരിടുന്നത് ഇങ്ങനെ ആണെന്ന് മാർച്ചിന് ശേഷം രമേശ് ചെന്നിത്തല പ്രതികരിച്ചു.

രമേശ് ചെന്നിത്തലയുടെ പ്രതികരണം: ''സുബ്രഹ്മണ്യൻ സ്വാമി എന്ന ബി.ജെ.പി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ്, ഇന്നുവരെ എഫ്.ഐ.ആർ പോലുമിടാത്ത, കള്ളപ്പണം വെളിപ്പിച്ചുവെന്ന് ഈ നിമിഷം വരെ കണ്ടെത്താനാകാത്ത ഒരു വിഷയത്തിൽ മോദിയുടെ ഏറ്റവും ശക്തനായ ഏക പ്രതിയോഗി രാഹുൽ ഗാന്ധിയെ ദിവസങ്ങളോളം ഇ ഡി ചോദ്യം ചെയ്യുന്നത്. ഇങ്ങനെയാണ് നരേന്ദ്ര മോദിയുടെ ഭരണകൂടം രാഷ്ട്രീയ എതിരാളികളെ നേരിടുന്നത്. തമിഴ്നാട്ടിൽ പി ചിദംബരത്തെയും അദ്ദേഹത്തിന്റെ മകൻ കാർത്തി ചിദംബരത്തെയും കർണാടകത്തിൽ ഡി.കെ ശിവകുമാറിനെയും മഹാരാഷ്ട്രയിൽ നവാബ് മാലിക്കിനെയും കശ്മീരിൽ ഫാറൂഖ് അബ്ദുള്ളയെയുമൊക്കെ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണ് കേന്ദ്രസർക്കാർ.

'പരിചയമില്ലാത്ത ആൾക്കൊപ്പം ഒരു പെണ്ണിനെ പറഞ്ഞയക്കുമോ'? പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് നടൻ മധു'പരിചയമില്ലാത്ത ആൾക്കൊപ്പം ഒരു പെണ്ണിനെ പറഞ്ഞയക്കുമോ'? പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് നടൻ മധു

rahul

2014-ൽ അധികാരത്തിൽ വന്ന നാൾ മുതൽക്ക് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർസ്വരങ്ങളെ നിശബ്ദമാക്കുക എന്നതാണ് മോദിസർക്കാർ സ്വീകരിച്ച് വരുന്ന നയം. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്. പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടാനുള്ള ശ്രമത്തെ ചിലർ കോൺഗ്രസിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡി നടത്തുന്ന ഇടപെടലിനെ എതിർക്കാത്ത കോൺഗ്രസ് നിലപാടിനെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ ചോദ്യം ചെയ്യുന്നത്.

ഒരേയൊരു ചോദ്യമാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. തെളിവുകളും എഫ്.ഐ.ആറും പോലുമില്ലാത്ത നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇ.ഡി കാണിക്കുന്ന വ്യഗ്രതയുടെ പാതി പോലും സ്വർണ്ണക്കടത്ത് കേസിൽ കാണിക്കാത്തത് എന്തുകൊണ്ടാണ്? പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ ലഭിക്കുന്ന ഒരവസരം പോലും പാഴാക്കാത്ത മോദി സർക്കാർ എന്തുകൊണ്ടാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി തന്റെ കൂട്ടുപ്രതികൾക്കെതിരെ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താതിരിക്കുന്നത്?

മുഖ്യമന്ത്രിയും മുൻ സ്പീക്കറും മുൻ മന്ത്രിയും അടക്കമുള്ള തന്റെ കൂട്ടുപ്രതികൾക്കെതിരെ ഒരാൾ കോടതിയെ സമീപിച്ച് നടത്തിയ വെളിപ്പെടുത്തലുകളിൽപ്പോലും അന്വേഷണം നടത്തുന്നില്ലെങ്കിൽ അതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. രാഹുലും സോണിയയും പ്രതിപക്ഷത്താണെങ്കിൽ പിണറായി വിജയൻ അങ്ങനെയല്ല എന്ന് നരേന്ദ്ര മോദിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ലാവ്ലിൻ കേസിന്റെ തുടർച്ചയായി സ്വർണ്ണക്കടത്ത് കേസിലും ബി.ജെ.പിയുമായി സന്ധിയിലേർപ്പെട്ടിരിക്കുകയാണ് പിണറായി വിജയൻ''.

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

സാരി ഉടുത്താൽ പിന്നെ സാറെ!!! അദിതി രവിയുടെ സാരി ലുക്കിൽ നെഞ്ചും തല്ലി വീണ് ആരാധകർ... ഫോട്ടോകൾ കാണാം

English summary
ED questioning Rahul Gandhi in National Herald Case is politically motivated, Says Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X