'വിവാദമാകുന്ന യൂണിഫോം കേരളത്തിൽ വേണ്ട'; സംസ്‌കാരത്തിന് ചേര്‍ന്ന യൂണിഫോം മതി; വി ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ വിവാദമാകുന്ന തരത്തിലുള്ള യൂണിഫോം പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് ധരിക്കേണ്ട യൂണിഫോം സംബന്ധിച്ച് അതാത് സ്കൂളുകൾക്ക് തന്നെ തീരുമാനം എടുക്കാം.
വിദ്യാർഥികൾക്ക് കംഫര്‍ട്ടബിളായ യൂണിഫോം തീരുമാനിക്കുന്നതാണ് മികച്ചതെന്നും വകുപ്പ് മന്ത്രി പറഞ്ഞു. കേരളത്തിലെ സംസ്കാരത്തിന് യോജിക്കുന്ന തരത്തിൽ ഉള്ള യൂണിഫോം ആയിരിക്കണം സ്കൂളുകൾ തീരുമാനിക്കേണ്ടതെന്നും വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂളുകളിൽ വിദ്യാർത്ഥികൾ ധരിക്കേണ്ട യൂണിഫോം സംബന്ധിച്ച് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോൾ ഇത് സംബന്ധിച്ച് മന്ത്രി പ്രസ്താവന പുറത്തിറക്കിയത്.

വിവാദമാകുന്ന തരത്തിൽ ഉള്ള യൂണിഫോമുകൾ തീരുമാനിക്കാതിരിക്കാൻ സ്കൂളുകൾ പ്രത്യേകം ശ്രദ്ധിക്കുക. കേരളത്തിലെ എൽ പി, യു പി സ്കൂളുകളിലെ വിദ്യാർഥികൾക്ക് അവർക്ക് കംഫര്‍ട്ടബിളായ യൂണിഫോം തീരുമാനിക്കണം. അതായിരിക്കും കൂടുതൽ ഉചിതം. യൂണിഫോമിനെ സംബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ വിവിധ തരത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുകയാണ്. വിഷയം സംബന്ധിച്ച് സ്കൂളുകളിലെ പി ടി എ, ലോക്കൽ ബോഡി , സ്കൂൾ അധികാരികൾ എന്നിവർക്ക് തീരുമാനം കൈക്കൊള്ളാൻ സാധിക്കും എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കേരളത്തിൽ 9 ,5 8 6 0 വിദ്യാർഥികൾക്ക് കൈത്തറി യൂണിഫോമുകൾ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൈത്തറി യൂണിഫോമുകൾക്കായി 120 കോടി രൂപയാണ് ഈ വർഷം സർക്കാർ ചെലവഴിച്ചത്. ഈ വരുന്ന മെയ് ആറിന് യൂണിഫോം വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് നടക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കോഴിക്കോട് ബാലുശ്ശേരിയിലെ സ്കൂളിൽ ലിംഗഭേദം ആയ (ജെൻഡ്രൽ ന്യൂട്രൽ) യൂണിഫോം നടപ്പിലാക്കിയിരുന്നു. ഇതിന് എതിരെ പല കോണുകളിൽ നിന്നും നിരവധി വിമർശനങ്ങൾ ആണ് ഉയർന്നു വന്നിരുന്നത്. ലിംഗഭേദ യൂണിഫോം കേരളത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് അനാവശ്യ വിവാദങ്ങൾ ഒന്നും തന്നെ ഉണ്ടാകേണ്ടതില്ല. ജെൻഡ്രൽ ന്യൂട്രൽ യൂണിഫോമുകൾ എല്ലാ സ്കൂളുകളിലും നടപ്പാക്കണമോ എന്ന് സ്കൂളിലെ പി ടി എ തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം എന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു .
കള്ള ചിരിയിൽ കനിഹ; ആരാധകരുടെ മനം കവർന്നു; ചിത്രങ്ങൾ കാണാം

ലിംഗ വ്യത്യാസം ഇല്ലാതെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് കേരള സർക്കാർ നിലപാട് എന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉൾപ്പെട്ട ഈ വിഷയത്തിൽ തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു. നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസ മേഖലയിൽ വിവിധ രീതിയിലുള്ള മാറ്റങ്ങൾ അനാവശ്യമാണ് എന്നാണ് മന്ത്രി പറഞ്ഞത്.

അതേസമയം, ജെൻഡ്രൽ ന്യൂട്രൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ "സർ" അല്ലെങ്കിൽ "മാഡം" എന്ന് സംബോധന ചെയ്യേണ്ടതില്ല. പകരം. "അധ്യാപകൻ" എന്ന് വിളിക്കുക' എന്ന തീരുമാനം വന്നിരുന്നു. പാലക്കാട് ജില്ലയിലെ സ്‌കൂളിൽ നിന്നായിരുന്നു പുതിയ നിർദ്ദേശം ഉണ്ടായിരിന്നത്. ജെന്‍ഡര്‍ ന്യൂടാലിറ്റി എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം അഭിസംബോധന ചെയുകയെന്ന തീരുമാനം ഉണ്ടായിരുന്നത്. ജില്ലയിലെ ഓലശ്ശേരി വില്ലേജിലെ സർക്കാർ - എയ്ഡഡ് സീനിയർ ബേസിക് സ്‌കൂളാണ് മറ്റ് സ്കൂളിനും മാതൃകയായി രംഗത്ത് എത്തിയിരുന്നത്.
Recommended Video

സ്കൂളിന്റെ ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച് ആയിരുന്നു വിഷയത്തിൽ തീരുമാനം എടുത്ത് മുന്നോട്ട് വന്നിരുന്നത്. ഹെഡ്മാസ്റ്റർ തന്നെ ഇത് സംബന്ധിക്കുന്ന നിർദ്ദേശം സ്കൂളിലെ കുട്ടികൾക്ക് നൽകിയിരുന്നു. ഇതോടെ, അധ്യാപകനെ അഭി സംബോധന ചെയ്യുന്നതിൽ ലിംഗ നിഷ്പക്ഷത കൊണ്ടു വരുന്ന സംസ്ഥാനത്തെ ആദ്യ സ്‌കൂളായി ഓലശ്ശേരി വില്ലേജിലെ സർക്കാർ - എയ്ഡഡ് സീനിയർ ബേസിക് സ്‌കൂൾ മാറി.












Click it and Unblock the Notifications