• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർഗോഡുകാരന്‍ മരുമകന്‍ തട്ടിയത് 107 കോടി: വിവാഹ സമയം നല്‍കിയത് ആയിരം പവനും റെയിഞ്ച് റോവറും

Google Oneindia Malayalam News

കോഴിക്കോട്: വിവിധ തട്ടിപ്പുകളില്‍ അകപ്പെട്ട് കോടികള്‍ നഷ്ടപ്പെട്ട പലരും നമുക്ക് ചുറ്റുമുണ്ട്. ഓണ്‍ലൈനില്‍ കാണാമറയത്ത് ഇരിക്കുന്നവരുടെ തട്ടിപ്പിന് വിധേയരായി ആയിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെടുന്നുവരുടെ എണ്ണം അടുത്തി ഏറിവരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ തട്ടിപ്പിന് വിധേയമാകേണ്ടി വന്ന വാർത്തയാണ് ഇപ്പോള്‍ ആലുവയില്‍ നിന്നും പുറത്ത് വരുന്നത്.

വിദ്യാഭ്യാസ രംഗത്തെ സംരഭകനായ അബ്ദുള്ലാഹിർ ഹസനാണ് മകളുടെ ഭർത്താവ് മുഹമ്മദ് ഹാഫിസിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

ലോക്കല്‍ പൊലീസ് കേസില്‍ അന്വേഷണം

ലോക്കല്‍ പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചെങ്കിലും കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുക്കുകയാണ്. ഏകദേശം 107 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ആകെയുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതില്‍ മരുമകന്റെ മാതാപിതാക്കള്‍ കൈപ്പറ്റിയ തുകയും ഉള്‍പ്പെടുന്നു.

ബംമ്പറടിച്ചത് അമ്പത് കോടി, അപ്രതീക്ഷിതം: ജീവിതം മാറ്റി മറിച്ചത് കാഷ്യറുടെ ആ ഒരു ചോദ്യംബംമ്പറടിച്ചത് അമ്പത് കോടി, അപ്രതീക്ഷിതം: ജീവിതം മാറ്റി മറിച്ചത് കാഷ്യറുടെ ആ ഒരു ചോദ്യം

മുന്‍ ഡിഐജി മുഹമ്മദ് ഹസന്റ മകന്‍

മുന്‍ ഡിഐജി മുഹമ്മദ് ഹസന്റ മകന്‍ കൂടിയാണ് വ്യവസായിയായ അബ്ദുള്‍ ലാഹിർ ഹസന്‍. കാസർഗോഡ് കുതിരോളി ബില്‍ഡേഴ്സ് എന്ന കരാർ കമ്പനി നടത്തുന്ന ചെർക്കള മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹാഫിസിനെതിരേയാണ് ലാഹിർ ഹസന്‍ ആലുവ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ദിലീപിന് മാത്രമല്ല മാലയിട്ടതെന്ന് മേല്‍ശാന്തി: താരങ്ങള്‍ക്ക് വിഐപി പരിഗണന എന്തിനെന്ന് നെറ്റിസണ്‍സ്ദിലീപിന് മാത്രമല്ല മാലയിട്ടതെന്ന് മേല്‍ശാന്തി: താരങ്ങള്‍ക്ക് വിഐപി പരിഗണന എന്തിനെന്ന് നെറ്റിസണ്‍സ്

പല ഘട്ടങ്ങളായി തെറ്റിധരിപ്പിച്ച് മുഹമ്മദ് ഹാഫിസ്

പല ഘട്ടങ്ങളായി തെറ്റിധരിപ്പിച്ച് മുഹമ്മദ് ഹാഫിസ് പണം തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. 2019 ഓഗസ്റ്റ് മുതല്‍ 2021 നവംബർ വരെ 104 കോടി രൂപയാണ് ബിസിനസ് ആവശ്യങ്ങള്‍ക്കുമായും അല്ലാതെയും മുഹമ്മദ് ഹാഫിസ് വാങ്ങിച്ചിട്ടുള്ളത്. ഇടപാട് സംബന്ധിച്ച രേഖകളും അബ്ദുള്‍ ലാഹിർ പൊലീസില്‍ ഹാജരാക്കിയിട്ടുണ്ട്.

Face Care: മുഖക്കുരുവിന്റെ പാടാണോ പ്രശ്നം: ഇതാ കറ്റാർവാഴയും ബദാമും ചേരുന്ന അത്ഭുത മരുന്ന് വീട്ടിലുണ്ടാക്കാം

വ്യാജ രേഖ ചമയ്ക്കലുള്‍പ്പടേയുള്ള ആരോപണവും

വ്യാജ രേഖ ചമയ്ക്കലുള്‍പ്പടേയുള്ള ആരോപണവും ഹാഫിസിനെതിരേയുണ്ട്. കമ്പനിയിൽ എൻഫോഴ്സ്മെൻ്റ് റെയ്ഡ് നടന്നുവെന്ന് പറഞ്ഞ് പിഴയടക്കാൻ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിൻ്റെ തുടക്കം. പിന്നീട് ബാംഗ്ലൂർ നഗരത്തില്‍ കെട്ടിടം വാങ്ങാൻ പണം വാങ്ങിയെങ്കിലും നൽകിയത് വ്യാജരേഖകളായിരുന്നുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ലാഹിർ ഹസന്‍ ആരോപിക്കുന്നു.

നല്ല സാമ്പത്തിക നേട്ടമുണ്ടാവുന്ന ഇടപാടുകളുണ്ടെന്ന്

നല്ല സാമ്പത്തിക നേട്ടമുണ്ടാവുന്ന ഇടപാടുകളുണ്ടെന്ന് പറഞ്ഞ് കോടികള്‍ വാങ്ങിച്ചു. ഇതിന്റെയെല്ലാം രേഖകള്‍ വ്യാജമാണെന്ന് പിന്നീട് അറിഞ്ഞത്. ഇതിനിടയില്‍ ആത്മഹത്യ ഭീഷണിയും മുഴക്കി. മകളേയും കുഞ്ഞിനേയും ഓർത്തുകൊണ്ടാണ് ചോദിക്കുമ്പോഴൊക്കെ പൈസ കൊടുത്തുത്ത്. എന്നാല്‍ കോവിഡ് കഴിഞ്ഞിട്ടും ഹാഫിസ് പറഞ്ഞ സെയില്‍ ഡീലുകളൊന്നും നടന്നില്ല.
വീണ്ടും പൈസ ആവശ്യപ്പെട്ടപ്പോള്‍ ബാംഗ്ലൂരില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കാന്‍ സാധിച്ചതെന്നും ലാഹിർ ഹസന്‍ പറയുന്നു.

 ഭർത്താവിന്റെ സാമ്പത്തിക തട്ടിപ്പും കള്ളവും

ഭർത്താവിന്റെ സാമ്പത്തിക തട്ടിപ്പും കള്ളവും ബോധ്യപ്പെട്ടതോടെ ലാഹിർ ഹസന്റെ മകള്‍ ഹാജറ വിവാഹ മോചനത്തിനായും കേസ് നല്‍കിയിട്ടുണ്ട്. വിവാഹ സമയത്ത് മാതാപിതാക്കള്‍ നല്‍കിയ ആയിരം പവന്‍ സ്വർണ്ണവും ഒന്നേകാല്‍ കോടിയുടെ റെയിഞ്ചറോവർ കാറും ഹഫീസ് കൈവശപ്പെടുത്തിയെന്ന് കാട്ടിയാണ് ഹാജറ പരാതി നല്‍കിയിരിക്കുന്നത്.

തട്ടിപ്പിനെക്കുറിച്ച് മകളോട് പറഞ്ഞപ്പോള്‍

തട്ടിപ്പിനെക്കുറിച്ച് മകളോട് പറഞ്ഞപ്പോള്‍ ആദ്യം അവള്‍ വലിയ ഷോക്കിലായിരുന്നുവെന്നാണ് ലാഹിർ ഹസന്‍ പറയുന്നത്. കാര്യം എല്ലാവരും അറിഞ്ഞതോടെ മരുമകന്‍ വൈലന്റാവാന്‍ തുടങ്ങി. ഒരുപക്ഷെ ഈ തട്ടിപ്പിനെക്കുറിച്ച് മകളാണ് ആദ്യം അറിയുന്നതെങ്കില്‍ അവളെപ്പോലും എനിക്ക് തിരിച്ച് കിട്ടില്ലായിരുന്നുവെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നു.

തട്ടിപ്പ് ആരോപണം വ്യാജമാണെന്നാണ് ഹഫീസ്

അതേസമയം, തട്ടിപ്പ് ആരോപണം വ്യാജമാണെന്നാണ് ഹഫീസ് അവകാശപ്പെടുന്നത്. ബിസിനസ് ഇടപാടെന്ന നിലയില്‍ 23 കോടിയുടെ ഇടപാട് മാത്രമാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. മുഹമ്മദ് ഹാഫിസിൻ്റെ ബിരുദ സർട്ടിഫിക്കറ്റും ഇയാൾ അയച്ചു നൽകിയിരുന്ന രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ വ്യാജരേഖ ചമയ്ക്കലിന് ഹാഫിസിന്റെ സുഹൃത്തിനെതിരേയും പരാതിയുണ്ട്.

English summary
eight kg gold and Range Rover given as dowry: kasaragod native Son-in-law cheated 107 crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X