Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മയെ വെട്ടിനുറുക്കിയത് ജീവനോടെ!! ക്രൂരത കുറഞ്ഞതുകൊണ്ട് ദേവീപ്രീതി കിട്ടിയില്ലെന്ന് ഷാഫി വിശ്വസിപ്പിച്ചു

കൊച്ചി: ഇലന്തൂർ നരബലി കേസിൽ പ്രധാന പ്രതിയായ ഷാഫിയുടെ ക്രൂരത വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യ കൊലയിൽ ക്രൂരത കുറഞ്ഞതിനാൽ ദൈവ പ്രീതി കിട്ടിയില്ലെന്ന് ഭഗവൽ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതോടെയാണ് എറണാകുളത്ത് ലോട്ടറി വിറ്റ് കഴിയുന്ന തമിഴ്നാട് സ്വദേശിയായ പത്മത്തെ തിരുവല്ലയിൽ രണ്ടാമത്തെ നരബലിയ്ക്കായി ഷാഫി എത്തിച്ചത്.

1


കടുത്ത മനോവൈകൃതമുള്ള സൈക്കോപാത്താണ് കേസിലെ ഒന്നാം പ്രതിയായ ഷാഫി. രക്തം കണ്ടാലും യാതൊരു അറപ്പും തോന്നാത്ത ഇയാൾ പത്മയെ ക്രൂരമായി കൊലപ്പെടുത്തണമെന്ന് ഭഗവൽ സിംഗിനോടും ലൈലയോടും ആവശ്യപ്പെടുകയായിരുന്നു. ദൈവപ്രീതി കിട്ടാൻ ക്രൂരത കുറയാതിരിക്കാൻ ഷാഫിയുടെ നിർദ്ദേശ പ്രകാരം പ്രതികൾ ജീവനോടെയാണ് പത്മയെ വെട്ടി നുറുക്കിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. 56 കഷ്ണങ്ങളാക്കിയാണ് പത്മയെ വെട്ടിനുറുക്കിയത്.

2


അതിനിടെ കേസിൽ ഏറ്റവും നിർണായകമായേക്കാവുന്ന മുഹമ്മദ് ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ പോലീസ് വീണ്ടെടുത്തു. 'ശ്രീദേവി' എന്ന പേരിൽ ഭാര്യയുടെ ഫോണിൽ നിന്നായിരുന്നു ഇയാൾ അക്കൗണ്ട് തുടങ്ങിയത്. ഇതിലൂടെയായിരുന്നു ഭഗവൽ സിംഗിനെ ഷാഫി വലയിൽ വീഴ്ത്തിയത്. മൂന്ന് വർഷത്തോളം ഈ പ്രൊഫൈലിലൂടെ ഭഗവൽ സിംഗുമായി ഇയാൾ ചാറ്റ് നടത്തിയിരുന്നു

3


ഒരു റോസാപുഷ്പമായിരുന്നു പ്രൊഫൈൽ ചിത്രം. ചാറ്റിലൂടെ 'ശ്രീദേവിയെ' ഭഗവൽ സിംഗ് പ്രണയിച്ചു. കുടുംബ പ്രശ്നങ്ങൾ പങ്കുവെച്ചായിരുന്നു ചാറ്റ് തുടങ്ങിയത്. പിന്നീട് ബന്ധം വളർന്നു. ഇതോടെ വിശ്വസിപ്പിക്കാനായി കൊച്ചിയിലെ ലൈംഗിക തൊഴിലാളിയെ ഉപയോഗിച്ച് ഇയാൾ ഭഗവൽ സിംഗിനെ വിളിപ്പിച്ചിരുന്നു. സിദ്ധൻ (മുഹമ്മദ് ഷാഫി) തന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ ഉണ്ടാക്കിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഷാഫി ഭഗവൽ സിംഗിനടുത്തേക്ക് എത്തുന്നത്.

4


ആദ്യം ഫോൺ നമ്പർ നൽകി. പിന്നീട് നേരിൽ കണ്ടു. ഇതിനിടയിൽ ഇയാൾ ശ്രീദേവി എന്ന അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു.
അതേസമയം പിടിയിലാകുന്നത് വരെയും 'ശ്രീദേവി'എന്ന അക്കൗണ്ടിന് പിന്നിൽ ഷാഫിയാണെന്ന് ഭഗവൽ സിംഗിനോ ലൈലക്കോ അറിയുമായിരുന്നില്ല. ചോദ്യം ചെയ്യലിനിടെ മാത്രമാണ് ഇരുവരും ഇക്കാര്യം തിരിച്ചറിഞ്ഞത്. അതേസമയം ശ്രീദേവി എന്ന അക്കൗണ്ട് വഴി ഇയാൾ മറ്റാരെയെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
2019 മുതൽ തുടങ്ങിയ അക്കൗണ്ടിൽ നിന്നും 150 ഓളം ചാറ്റുകളാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

5


അതിനിടെ കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം ഭക്ഷിച്ചെന്ന ആരോപണം പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും നിഷേധിച്ചു. ഇരുവരേയും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുമ്പോഴായിരുന്നു കാക്കനാട് ജില്ലാ ജയിൽ പരിസരത്ത് വെച്ച് മാധ്യമങ്ങളോട് ഇത്തരത്തിൽ പ്രതികൾ പ്രതികരിച്ചത്. മൂന്ന് തവണ മാധ്യമങ്ങൾ ചോദിപ്പോഴും ഇരുവരും ഇല്ലെന്നാണ് പ്രതികരിച്ചത്. ഭഗവൽ സിംഗിനെ കൊല്ലാൻ പദ്ധതിയിട്ടരുന്നോയെന്ന ചോദ്യത്തിന് മറുപടി പറയാൻ ലൈല തയ്യാറായില്ല.
സമ്പദ് സമൃദിക്കും ആയുരാരോഗ്യത്തിനും കൊല്ലപ്പെട്ട സ്ത്രീകളുടെ ശരീരഭാഗം കഴിക്കണമെന്ന് ഷാഫി പ്രതികളെ വിശ്വസിപ്പിച്ചിരുന്നെന്നും ഇത് പ്രകാരം ശരീരഭാഗം പാചകം ചെയ്ത് കഴിച്ചിരുന്നവെന്നുമാണ് പ്രതികൾ മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞിരുന്നു.

6


അതേസമയം പോലീസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പ്രതികളുടെ അഭിഭാഷകൻ രംഗത്തെത്തി. നരബലി നടത്തിയെന്നും മനുഷ്യമാംസം ഭക്ഷിച്ചെന്നും മൊഴി നൽകാൻ നിർബന്ധിക്കുകയായിരുന്നുവെന്നാണ് അഭിഭാഷകൻ വാദിച്ചത്. മാപ്പ് സാക്ഷികളാക്കാമെന്ന് വാഗ്ദാനം നൽകി മറ്റുളളവർക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചതായും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+