കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നു; എസ്എന്‍ഡിപി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നു എന്നാരോപിച്ച് സിപിഎം നല്‍കിയ പരാതിയില്‍ എസ്എന്‍ഡിപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. ചങ്ങനാശ്ശേരി എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ്, സെക്രട്ടറി, പരാതിക്കിടയാക്കിയ നോട്ടീസ് അച്ചടിച്ച പ്രസ്സിന്റെ ഉടമ എന്നിവര്‍ ഈ മാസം മുപ്പതിന് വൈകീട്ട് 3 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ നിയമപരമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുണ്ട്.

സിപിഎം തങ്ങളുടെ ദൈവമായ ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചെന്നുകാട്ടിയാണ് ചങ്ങനാശ്ശേരി എസ്എന്‍ഡിപി യൂണിയന്‍ നോട്ടീസ് അടിച്ചു വിതരണം ചെയ്തത്. ദൈവത്തെ അപമാനിച്ച സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ തക്ക ശിക്ഷ നല്‍കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്, തെരഞ്ഞെടുപ്പ് നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റംഗം എ വി റസ്സലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

kottayam-map

മതം, വംശം, ജാതി ആധാരമാക്കി തെരഞ്ഞെടുപ്പില്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയാല്‍ കേരളാ പഞ്ചായത്തീരാജ് ആക്ട് 121 വകുപ്പ് പ്രകാരവും മുനിസിപ്പാലിറ്റി ആക്ട് 145 വകുപ്പ് പ്രകാരവും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് സൂചന. തളിപ്പറമ്പില്‍ നടന്ന ഘോഷയാത്രയ്ക്കിടെ ശ്രീനാരായണ ഗുരുവിനെ സിപിഎം അപമാനിച്ചെന്ന രീതിയില്‍ നോട്ടീസുകളും ചിത്രങ്ങളും അടിച്ചിറക്കി എസ്എന്‍ഡിപി വോട്ടു പിടിക്കുന്നതായി സിപിഎം നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന് പരാതി നല്‍കിയത്.

English summary
election commission issues notice to sndp union changanacherry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X