തിരഞ്ഞെടുപ്പ് ഫലം വൈകും; ആദ്യ സൂചന 10 മണിയോടെ മാത്രമെന്ന് ടീക്കാറാം മീണ
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. തപാൽ വോട്ടുകൾ കൂടുതലായതിനാലാണ് ഫലം വൈകിയേക്കുക. ഇത്തവണ ട്രൻഡ് സോഫ്റ്റ്വയറില്ലെന്നും എന്നാൽ എന്നാൽ കൃത്യമായ ഫലം വേഗത്തിൽ എത്താനുള്ള സജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും മീണ അറിയിച്ചു.

584238 തപാൽ ബാലറ്റുകളാണ് തിരഞ്ഞെടുപ്പിനായി ആകെ വിതരണം ചെയ്തിരുന്നത്. ഇതിൽ 296691 പേർ 80 വയസ് കഴിഞ്ഞവരും 51711 ഭിന്നശേഷിക്കാരും 601 കോവിഡ് രോഗികളും 32633 അവശ്യസർവീസ് വോട്ടർമാരും 202602 പേർ പോളിംഗ് ഉദ്യോഗസ്ഥരുമാണ്. ഏപ്രിൽ 28 വരെ തിരികെ ലഭിച്ച തപാൽ ബാലറ്റുകൾ 454237 ആണ്.
ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഇതിൽ 527 ഹാളുകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണം.റിസർവ് ഉൾപ്പെടെ 50496 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും, 54349 വി.വി പാറ്റ് മെഷീനുകളുമാണ് ഇത്തവണ പൊതുതിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.
വോട്ടെണ്ണൽ ഹാളുകളുടെ എണ്ണം കഴിഞ്ഞ തവണയുണ്ടായിരുന്ന 140 ൽനിന്ന് 633 ആയി ഉയർന്നിട്ടുണ്ട് (78 ശതമാനം വർധന). ഒരു ഹാളിൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ 14 ടേബിളുകൾ ഉണ്ടായിരുന്നത്, ഇത്തവണ കോവിഡ് സാഹചര്യത്തിൽ സാമൂഹ്യ അകലം ഉറപ്പാക്കാൻ ഒരു ഹാളിൽ ഏഴായി കുറച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ പോളിംഗ് ബൂത്തുകൾ 89 ശതമാനം വർധിപ്പിച്ചിരുന്നു. ഇതിനനുസരിച്ച് ഇ.വി.എമ്മുകളിലും വർധനവുണ്ടായിരുന്നു.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടക്കുക. റിസർവ് ഉൾപ്പെടെ 24709 ജീവനക്കാരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്. നിരീക്ഷകരുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തിലാകും സ്ട്രോംഗ് റൂമുകൾ തുറക്കുക. തപാൽ ബാലറ്റുകൾ രാവിലെ എട്ടുമുതലും ഇ.വി.എമ്മുകൾ രാവിലെ 8.30 മുതലും എണ്ണിത്തുടങ്ങും.
സൂപ്പർ കൂൾ ലുക്കിൽ കരിഷ്മ തന്ന,നടിയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications