കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി; സർക്കാരിന്റെ ഇച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്നു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പിണറായിയുടെ പോലീസിനെതിരെ വൈദ്യുത മന്ത്രി എംഎ മണി. പോലീസ് സംവിധാനത്തിൽ മാറ്റമുണ്ടാകണമെന്ന് എംഎം മണി. ജനങ്ങള്‍ക്ക് നീതി പെട്ടെന്ന് നീതി ലഭിക്കുന്ന സംവിധാനമല്ല ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ പോലീസ് സംവിധാനത്തെക്കുറിച്ച് പുനരാലോചിച്ച് പൊളിച്ചെഴുത്തുകള്‍ക്ക് വിധേയമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

ജനങ്ങളോട് ജനാധിപത്യപരമായി പെരുമാറാന്‍ പഠിക്കണമെന്നും എംഎം മണി വ്യക്തമാക്കി. പോലീസ് സര്‍ക്കാരിന്റെ ഇച്ഛയ്ക്ക് ഒത്ത് പ്രവര്‍ത്തിച്ചാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ജനങ്ങളോട് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമങ്ങളെ മുന്‍നിര്‍ത്തിയാണ് മന്ത്രി സേനയ്ക്കു നേരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇതൊന്നും വെറുതെ പറയുന്നതല്ല. തന്റെ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി എംഎം മണി പറഞ്ഞു.

പോലീസിന്റെ കിരാത ഭരണം

പോലീസിന്റെ കിരാത ഭരണം

സംസ്ഥാനത്ത് നടക്കുന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. രൂക്ഷ വിമര്‍ശമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംസ്ഥാനത്ത് പോലീസിന്റെ കിരാത ഭരണമാണ് നടക്കുന്നതെന്നും സര്‍ക്കാരിന് പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ പ്രതിപക്ഷം പെരുപ്പിച്ച് കാണിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി എകെ ബാലന്‍ മറുപടി നല്‍കിയത്.

ബെഹ്റയുടെ നിർദേശം

ബെഹ്റയുടെ നിർദേശം

നിയസഭയിലെ പരാമർശങ്ങൾക്ക് പിന്നാലെയാണ് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി മന്ത്രി എം. എം മണി രംഗത്തെത്തിയിട്ടുള്ളത്. മലപ്പുറം അരീക്കോട്ട് മാധ്യമപ്രവര്‍ത്തകനെ പൊലീസ് ഉദ്യോഗസ്ഥര്‍ ലോക്കപ്പിലിട്ട് ക്രൂരമായ മര്‍ദ്ദിക്കുകയും, ആലപ്പുഴയില്‍ ബൈക്ക് യാത്രക്കാരന്റെ മൂക്കിന്റെ പാലം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പോലീസിന്റെ ഭാഗത്തതു നിന്നും ക്രൂരമായ നടപടികളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം ഗതാഗത പരിശോധനാ വേളയില്‍ ശരിയായ പരിശോധനാ രീതികളും പെരുമാറ്റവും ഉറപ്പുവരുത്തുന്നതിന് പോലീസുദ്ദ്യോഗസ്ഥര്‍ക്കും അടിയന്തര പ്രായോഗിക പരിശീലനം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്.

ബെഹ്റയുടെ നിർദേശം

ബെഹ്റയുടെ നിർദേശം

എല്ലാ പോലീസ് സ്റ്റേഷനിലും ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഇറക്കിയിട്ടുണ്ട്. ഒരു മണിക്കൂര്‍ പരിശീലനത്തിനുള്ള നിര്‍ദേശം ജില്ലാ പോലീസ് മേധാവിമാര്‍ക്കു കൈമാറി. ചൊവ്വാഴ്ച രാവിലെ 11മുതലാണ് പരിശീലനം. ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍, ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയെല്ലാം പരിശീലനത്തില്‍ ഉള്‍പ്പെടുത്തണമെന്നും തുടര്‍പരിശീലനം നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവി പുതിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട അച്ചടക്കവും ചുമതലയും

പോലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട അച്ചടക്കവും ചുമതലയും


ഗതാഗത പരിശോധനാ വിളയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട അച്ചടക്കവും ചുമതലയും നിലവിലുള്ള സര്‍ക്കുലറിനൊപ്പം പ്രായോഗീകമായ ഇത്തരം ഇടപെടലുകളും കൂടി പരീശീലനത്തില്‍ ഉള്‍പ്പെടുത്തും. ഹെല്‍മറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, ഓവര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന കാര്‍ തുടങ്ങി വിവിധ സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് പരിശോധന നടത്തേണ്ടതെന്നും പെരുമാറ്റം എങ്ങനെയായിരിക്കണം എന്നുമുള്ള പ്രായോഗിക പരിശീലനമാണ് നല്‍കേണ്ടത്. പൊതുവില്‍ വാഹന യാത്രികരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമ ലംഘനങ്ങളും തെറ്റായ രീതികള്‍ സംബന്ധിച്ചും അവ കൈകാര്യം ചെയ്യേണ്ട രീതിയും പരിശീലനത്തില്‍ ഉള്‍പ്പെടുത്തണം.

English summary
Electricity Minister MM Mani against Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X