Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളെ ഷോക്കടിപ്പിക്കാന്‍ വൈദ്യുതി വകുപ്പും,സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം

യൂണിറ്റിന് 10 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുയര്‍ത്താന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം. എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും നിരക്കുയര്‍ത്തുമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. യൂണിറ്റിന് 10 പൈസ മുതല്‍ 50 പൈസ വര്‍ധിപ്പിക്കുമെന്നും മംഗളം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാര്‍ഹിക ഉപയോക്താക്കളും, വ്യവസായിക ഉപയോക്താക്കളും തമ്മില്‍ നിരക്കിലുള്ള അന്തരം കുറയ്ക്കാനാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്നും അറിയുന്നു. പൊതുജനങ്ങളില്‍ നിന്ന് തെളിവെടുപ്പ് നടത്തിയ ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളു.

എന്നാല്‍ പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഉപയോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ല. കാര്‍ഷിക മേഖലയിലും, ഉയര്‍ന്ന നിരക്ക് നല്‍കുന്ന വ്യവസായിക ഉപയോക്താക്കള്‍ക്കും നിരക്ക് വര്‍ധന ഏര്‍പ്പെടുത്തേണ്ടന്നാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം.

യൂണിറ്റിന് 50 പൈസ വരെ കൂടും

യൂണിറ്റിന് 50 പൈസ വരെ കൂടും

250 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഇപയോക്താക്കള്‍ക്ക് യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെ കൂടും. സിംഗിള്‍ ഫേസിന് ഫിക്‌സഡ് ചാര്‍ജ് 30 രൂപയായും, ത്രീഫേസിന് 80 രൂപയായും ഉയര്‍ത്തും. 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവരുടെ ഫിക്‌സഡ് ചാര്‍ജിലും വര്‍ധനയുണ്ട്.

30 പൈസ വരെ വര്‍ധിപ്പിക്കും

30 പൈസ വരെ വര്‍ധിപ്പിക്കും

വ്യവസായിക ഉപയോക്താക്കളുടെ നിരക്കുകളിലും വര്‍ധന വരുത്താന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഗാര്‍ഹിക വ്യവസായം, ഐടി വ്യവസായം ഉള്‍പ്പെടെ എല്ലാ വിഭാഗത്തിലും 30 പൈസ വരെയാണ് വര്‍ധിപ്പിക്കുന്നത്.

പ്രതീക്ഷിക്കുന്നത് 166 കോടി

പ്രതീക്ഷിക്കുന്നത് 166 കോടി

166 കോടി രൂപയുടെ ലാഭമാണ് 2016-17 വര്‍ഷത്തില്‍ വൈദ്യുതി വകുപ്പ് പ്രതീക്ഷിക്കുന്നത്. 2017-18 വര്‍ഷത്തില്‍ 739 കോടി വരെ ലാഭമുണ്ടാക്കാമെന്നാണ് ബോര്‍ഡിന്റെയും കമ്മീഷന്റെയും കണക്കുകൂട്ടലുകള്‍.

നിരക്ക് ഉയര്‍ത്തുന്നത് വരുമാന കമ്മി മറിക്കടക്കാനോ?

നിരക്ക് ഉയര്‍ത്തുന്നത് വരുമാന കമ്മി മറിക്കടക്കാനോ?

അടുത്ത രണ്ടു വര്‍ഷം ലാഭം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 2011-13 വര്‍ഷത്തില്‍ മാത്രം 4924 കോടി രൂപയുടെ വരുമാന കമ്മിയാണ് വൈദ്യുതി ബോര്‍ഡിനുണ്ടായത്. നിരക്ക് വര്‍ധിപ്പിച്ച് ഇത് മറികടക്കാന്‍ കഴിയുമെന്നും, വരുന്ന വര്‍ഷം ബോര്‍ഡിനെ ലാഭത്തിലാക്കാന്‍ കഴിയുമെന്നുമാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+