ജീവനക്കാരുടെ പിഎഫ് വിഹിതം അടച്ചില്ല: ചന്ദ്രികയുടെ ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റില്‍
കോഴിക്കോട്: ജീവനക്കാരുടെ പിഎഫ് വിഹിതത്തില്‍ കുടിശിക വരുത്തിയ കേസില്‍ മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഫിനാന്‍സ് ഡയറക്ടര്‍ പിഎംഎ മീറിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍
ഏത് സമയത്ത് വിളിച്ചാലും ഹാജരാകണമെന്ന വ്യവസ്ഥയിലാണ് സമീറിന് ജാമ്യം അനുവദിച്ച് 2017 മുതല്‍ ചന്ദ്രികയിലെ ജീവനക്കാരുടെ തുക അടയ്ക്കാനുണ്ട്. എന്നാല്‍ കേസ് 2020ല്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. പിഎഫ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയിലേക്കായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച 2.20 കോടി രൂപ കണക്കിലില്ലെന്നും ഇത് ഫിനാന്‍സ് ഡയറക്ടര്‍ മുക്കിയെന്നുമാണ് പരാതി. ചന്ദ്രിക ദിനപ്പത്രത്തിലെ ജീവനക്കാര്‍ തന്നെയാണ് പരാതിക്കാര്‍. ചന്ദ്രികയിടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തില്‍ പിഎംഎ സമീറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സമീര്‍ നടക്കാവ് സ്റ്റേഷനില്‍ ഹാജരാവുകയായി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും ഇന്ത്യ വിട്ട് പോകരുതെന്നുമുള്ള കര്‍ശന വ്യവസ്ഥയിലാണ് സമീറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications