Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാവിഷന്‍ തിരിച്ചെത്തി... ഓണ്‍ ലൈവ്

കൊച്ചി: പതിനേഴ് ദിവസത്തെ സമരത്തിന് ശേഷം ഇന്ത്യാവിഷന്‍ ചാനല്‍ പ്രവര്‍ത്തനം തുടങ്ങി. മാനേജ്‌മെന്റ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ജീവനക്കാര്‍ സമരം പിന്‍വലിച്ചിരിക്കുന്നത്.

ഡിസംബര്‍ 1 മുതലാണ് ഇന്ത്യാവിഷനില്‍ തത്സമയ വാര്‍ത്താ സംപ്രേഷണം നിലച്ചത്. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ജീവനക്കാര്‍ക്ക് നല്‍കിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടതോടെയാണ് സമരം തുടങ്ങിയത്.

Indiavision

തുടര്‍ന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ വിഷയത്തില്‍ ഇടപെട്ടു. ചാനല്‍ ചെയര്‍മാനായ എംകെ മുനീറുമായി ചര്‍ച്ച നടത്തിയെങ്കിലും ഒരു തീരുമാനവും ഉണ്ടായില്ല. ഇതിനിടെ വിഎസ് അച്യുതാനന്ദന്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു.

തൊഴില്‍ മന്ത്രിയുടേയും ലേബര്‍ കമ്മീഷണറുടേയും സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് പ്രതിനിധിയും ജീവനക്കാരുടെ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് ധാരണയായത്. റെസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയാണ് മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഒക്ടോബര്‍ മുതലുള്ള ശമ്പളം ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഡിസംബര്‍ 24 നകം ഒക്ടോബറിലെ ശമ്പളം നല്‍കുമെന്നാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ള ഉറപ്പ്. ജനുവരി 20 നുള്ളില്‍ നവംബറിലെ ശമ്പളം നല്‍കും. ഡിസംബറിലെ ശമ്പളം ഫെബ്രുവരിയിലും നല്‍കും എന്നാണ് വാഗ്ദാനം.

ഇന്ത്യാവിഷനില്‍ ഇതിന് മുമ്പും മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് ഉറപ്പുകള്‍ ഏറെ നല്‍കിയിട്ടുണ്ട്. ഇത്തരം വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടപ്പോഴാണ് സമരം തുടങ്ങിയത്. തൊഴില്‍ മന്ത്രിയുടേയും ലേബര്‍ കമ്മീഷണറുടേയും സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പായതിനാലാണ് സമരം പിന്‍വലിച്ചതെന്നാണ് ജീവനക്കാര്‍ നല്‍കുന്ന സൂചന. ഇന്ത്യാവിഷന് ശേഷം സമരം തുടങ്ങിയ ടിവി ന്യൂവിലെ പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+