Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കുമ്മനം

കൊച്ചി; മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ സംസ്ഥാനത്ത് അക്രമം പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ക്രമസമാധാനം ആകെ തകർന്ന അവസ്ഥയാണ് കേരളത്തിൽ. സ്ഥിതിഗതികൾ വഷളാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. അദ്ദേഹത്തിനെതിരെയുണ്ടായ ആരോപണങ്ങളെ നിയമത്തിന്റെ വഴിയിലൂടെ നേരിടേണ്ടതിനു പകരം ഏകാധിപത്യ രീതിയിൽ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ശ്രമിച്ചത്.മുഖ്യമന്ത്രി രാജി വച്ച് അന്വേഷണത്തെ നേരിടുന്നതാണ് രാഷ്ട്രീയ സത്യസന്ധത. ഇനിയെങ്കിലും അതിന് തയ്യാറാകണം,കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

page-1652630898.jpg -Prop

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വളരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ സംസ്ഥാനത്ത് അക്രമം പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ. ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പു വരുത്താൻ ബാധ്യതപ്പെട്ട ഭരണപക്ഷം തെരുവിൽ തേർവാഴ്ച നടത്തുകയാണ്.നാടാകെ അരാജകത്വത്തിലേക്ക് പോകുമ്പോൾ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ഉത്തരവാദപ്പെട്ടവരും അക്രമികളെ ന്യായീകരിക്കുകയാണ്.

ക്രമസമാധാനം ആകെ തകർന്ന അവസ്ഥയാണ് കേരളത്തിൽ. സ്ഥിതിഗതികൾ വഷളാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. അദ്ദേഹത്തിനെതിരെയുണ്ടായ ആരോപണങ്ങളെ നിയമത്തിന്റെ വഴിയിലൂടെ നേരിടേണ്ടതിനു പകരം ഏകാധിപത്യ രീതിയിൽ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ശ്രമിച്ചത്.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാനുള്ള ആർജ്ജവമല്ല അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. പകരം ആരോപണം ഉന്നയിച്ച ആളെയും അവരുടെ അഭിഭാഷകനെയുമെല്ലാം പോലീസിനെ ഉപയോഗിച്ച് കേസിൽ കുടുക്കാനുള്ള കുത്സിത നീക്കമാണ് ഉണ്ടായത്. ഇതിനെതിരെ ഉണ്ടായ സ്വാഭാവിക പ്രതിഷേധങ്ങളെ അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ടു നേരിടുന്നതും കേരളം കണ്ടു.
കറുത്ത വസ്ത്രമണിയുന്നതിനും കറുത്ത മാസ്ക് ധരിക്കുന്നതിനും വരെ പിണറായിയുടെ പോലീസ് വിലക്ക് ഏർപ്പെടുത്തി. ഗതാഗതം തടഞ്ഞും ജനങ്ങളെ ബുദ്ധിമുട്ടിച്ചും കേരളത്തിലങ്ങോളമിങ്ങോളം പോലീസ് പ്രകോപനമുണ്ടാക്കി.

'സോ ഹോട്ട് ആന്റ് അട്രാക്റ്റീവ്'; സുഹൃത്തിന്റെ വിവാഹത്തിന് ഒരുങ്ങിയ കീർത്തി സുരേഷ്..വൈറൽ ചിത്രങ്ങൾ

പ്രതിപക്ഷത്തായിരിക്കെ പിണറായിയും അദ്ദേഹത്തിന്റെ പാർട്ടിയും നടത്തിയ സമരമുറകളെ ഭരണത്തിലെത്തിയപ്പോൾ തള്ളിപ്പറയുന്ന വൈരുധ്യത്തിനും ജനത സാക്ഷികളായി.നാട് കലാപ കലുഷിതമാക്കാൻ ഭരണക്കാർക്കുള്ള നിഗൂഢ താല്പര്യമാണ് ഈ പ്രകോപനങ്ങൾക്കു പിന്നിൽ എന്നാണ് സംശയം. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാൻ മനപ്പൂർവ്വം സൃഷ്ടിക്കുന്നതായിരിക്കണം ഇത്. ആരോപണങ്ങളുടെ നിജസ്ഥിതി എന്തായാലും പുറത്തു വരേണ്ടതുണ്ട്. മുഖ്യമന്ത്രി രാജി വച്ച് അന്വേഷണത്തെ നേരിടുന്നതാണ് രാഷ്ട്രീയ സത്യസന്ധത. ഇനിയെങ്കിലും അതിന് തയ്യാറാകണം. നാടിനെ അരാജകത്വത്തിൽ നിന്ന് രക്ഷിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+