കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെത്തി, ജോയ്‌സ് ജോര്‍ജ്ജ് നിരാഹാരം നിര്‍ത്തി

  • By Soorya Chandran
Google Oneindia Malayalam News

കട്ടപ്പന: ഇടുക്കിയില്‍ എംപി ജോയ്‌സ് ജോര്‍ജജ് നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരവും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഹര്‍ത്താലും പിന്‍വലിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ടെത്തിയാണ് ജോയ്‌സ് ജോര്‍ജ്ജിന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.

മലയോര ഹൈവേയിലെ കലുങ്കുകള്‍ വനംവകുപ്പ് തകര്‍ക്കുന്നു എന്ന് പറഞ്ഞായിരുന്നു ജോയ്സ് ജോര്‍ജ്ജിന്റെ സമരം. പ്രതിപക്ഷ ഉപനേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ആയ കോടിയേരി ബാലകൃഷ്ണനുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

Joice George

നാല് ആവശ്യങ്ങളായിരുന്നു ജോയ്‌സ് ജോര്‍ജ്ജ് സമരത്തില്‍ ഉന്നയിച്ചിരുന്നത്. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് സമരസമിതിയുടെ അവകാശവാദം.

ജോയ്സ് ജോര്‍ജ്ജിന്റെ നിരാഹാര സമരം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടിയൊന്നും എടുക്കാത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 26 ന് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ജോയ്‌സ് ജോര്‍ജ്ജിന്റെ നിരാഹാരം പിന്‍വലിച്ചതോടെ ഹര്‍ത്താലും അവസാനിപ്പിച്ചു. ഉച്ചയോടെ ആയിരുന്നു ഇത്.

ജോയ്‌സ് ജോര്‍ജ്ജിന്റെ സമരത്തെ അഭിവാദ്യം ചെയ്യാന്‍ പിണറായി വിജയന്‍ എത്തുമെന്ന നേരത്തേ അറിയിച്ചിരുന്നു. കോടിയേരിയും ഉമ്മന്‍ ചാണ്ടിയും തമ്മിലുളള ചര്‍ച്ചയില്‍ തീരുമാനമായിരുന്നെങ്കിലും നിരാഹാരം അവസാനിപ്പിക്കാന്‍ പിണറായി എത്തുന്നത് വരെ കാത്തിരിക്കുകയായിരുന്നു. പിണറായി നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

English summary
Joice George ends hunger strike after discussion between Kodiyeri and Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X