കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 കോടി തട്ടിയ ചാനല്‍ അവതാരകയുടെ കരിയര്‍ ഗൈഡന്‍സ് കാണാം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: എന്‍ജിനീറിംഗ് പ്രവേശന തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ചാനല്‍ അവതാരക രാരി ജയേഷിന് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഭര്‍ത്താവ് ജയേഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ജയേഷും രാരിയും ചേര്‍ന്ന് ഝാര്‍ഖണ്ഡില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ തട്ടിപ്പുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുകയാണ്.

സൂര്യ ടിവിയിലെ കരിയര്‍ ഗൈഡന്‍സ് പരിപാടിയുടെ അവതാരകയായിരുന്നു രാരി. ഈ പരിപാടിയില്‍ വിദ്യാഭ്യാസ വിദഗ്ധന്‍ എന്ന രീതിയില്‍ ആണ് ജയേഷ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയിരുന്നത്.

ഝാര്‍ഖണ്ഡില്‍ മെഡിക്കല്‍ കോളേജ്

ഝാര്‍ഖണ്ഡില്‍ മെഡിക്കല്‍ കോളേജ്

എന്‍ജിനീറിംഗ് പ്രവേശന തട്ടിപ്പില്‍ പിടിയിലായ ജയേഷും രാരിയും ചേര്‍ന്ന് ഝാര്‍ഖണ്ഡില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു.

കവിതാ പിള്ളയുമായി ബന്ധം

കവിതാ പിള്ളയുമായി ബന്ധം

മെഡിക്കല്‍ പ്രവേശന തട്ടിപ്പ് കേസിലെ പ്രതിയായ കവിത പിള്ളയുടെ സഹായി റാഷ്‌ലാലിന്റെ സഹോദരിയാണ് രാരി. കൊല്ലത്തെ പ്രമുഖ സിപിഎം നേതാവിന്റെ മകളാണ് ഇവര്‍.

ജയേഷിന്റെ തട്ടിപ്പ്

ജയേഷിന്റെ തട്ടിപ്പ്

പ്രസിദ്ധമായ ആദിത്യ ഗ്രൂപ്പ് ഓപ് എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കേരളത്തിലെ ചുമതലക്കാരനായിരുന്നു ജയേഷ് ആദ്യം. എന്നാല്‍ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ഇയാളെ അവിടെ നിന്ന് പുറത്താക്കി.

ആദിത്യയുടെ പേരില്‍

ആദിത്യയുടെ പേരില്‍

ആദിത്യ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പേരില്‍ തന്നെയാണ് ജയേഷും രാരിയും പിന്നീടും തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ആദിത്യ ഗ്രൂപ്പിന്റെ പേര് പറഞ്ഞ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പറ്റിച്ചു.

പീരുമേട്ടില്‍ കോളേജ്

പീരുമേട്ടില്‍ കോളേജ്

പോലീസ് ഇവരുടെ പനമ്പള്ളി നഗറിലെ ഫ്‌ലാറ്റില്‍ പരിശോധന നടത്തി. പീരുമേട്ടില്‍ ഒരു ആര്‍ട്‌സ് കോളേജും അഞ്ചേക്കര്‍ ഭൂമിയും ഇവര്‍ക്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആഡംബര കാറുകള്‍

ആഡംബര കാറുകള്‍

ബെന്‍സ്, ഓഡി തുടങ്ങിയ ആഡംബര കാറുകളും ജയേഷ് -രാരി ദമ്പതിമാര്‍ക്കുണ്ട്. ആഡംബര ജീവിതമാണ് ഇവര്‍ നയിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഹൈദരാബാദിലെ കോളേജ്

ഹൈദരാബാദിലെ കോളേജ്

ഹൈദരാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള കുഗ്രാമത്തിലെ അംഗീകരമില്ലാത്ത എന്‍ജിനീയറിംഗ് കോളേജിലാണ് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം വാങ്ങി നല്‍കിയിരുന്നത്.

ചാനല്‍ പരിപാടി കാണാം

ചാനലില്‍ രാരി അവതാരകയും ജയേഷ് വിദ്യാഭ്യാസ വിദഗ്ധനും ആണ്. ഈ പരിപാടി വഴിയും ഇവര്‍ നിരവധി പേരെ കാന്‍വാസ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

English summary
Engineering Admission Fraud: Channel anchor Rari Jayesh got bail. But her husband Jayesh in judicial custody. Police says that the couple planned to construct an Medical College in Jharkhand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X