കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഞ്ചി. സീറ്റ് തട്ടിപ്പ്; ദമ്പതികളെ ഹൈദരാബാദിലെത്തിക്കും

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: എഞ്ചിനീയറിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളില്‍ നിന്നും 10 കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ചാനല്‍ അവതാരക രാരിയേയും ഭര്‍ത്താവ് ജയേഷിനേയും ഹൈദരാബാദിലെത്തിച്ച് തെളിവെടുപ്പു നടത്തുമെന്ന് പോലീസ് അറിയിച്ചു. കേസില്‍ രാരി ജാമ്യത്തിലിറങ്ങിയെങ്കിലും ഇവരെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

ഹൈദരാബാദിലെ നിലവാരമില്ലാത്തതും അംഗീകരാമില്ലാത്തതുമായ എഞ്ചിനീയറിംഗ് കോളേജുകളിലേക്കാണ് ഇവര്‍ കേരളത്തില്‍ നിന്നും വിദ്യാര്‍ഥികളെ എത്തിച്ചിരുന്നത്. ഒരു കുട്ടിയില്‍ നിന്നും 2 മുതല്‍ മൂന്നു ലക്ഷം രൂപവരെ അഡ്വാന്‍സ് വാങ്ങിയശേഷം സര്‍ട്ടിഫിക്കറ്റുകള്‍ കൈക്കലാക്കും. പണവും സര്‍ട്ടിഫിക്കറ്റുകളും തിരികെ ചോദിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് വിരട്ടുകയും ചെയ്തിരുന്നു.

rari-jayesh2

അതിനിടെ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് സൂചന നല്‍കി. ദമ്പതികളെ സഹായിച്ച കൊച്ചിയിലെ പ്രമുഖ ബിജെപി നേതാവ് മുത്തു എന്ന സി.ജി.രാജഗോപാല്‍ലിനെതിരെ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍, ദമ്പതികളെ ചെറിയ തോതില്‍ സഹായിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നാണ് രാജഗോപാലിന്റെ നിലപാട്.

പ്രതികള്‍ക്ക് അടുത്ത ബന്ധമുള്ള രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിലൂടെ നേടിയ കോടിക്കണക്കിന് രൂപ റിയല്‍ എസ്റ്റേറ്റിലാണ് ഇവര്‍ നിക്ഷേപിച്ചിരുന്നത്. ഇതിന്റെ രേഖകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

English summary
Engineering seat fraud: Couple's had links with bjp leader rajagopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X