ഒരു മന്ത്രി സഭ മുഴുവൻ കൊള്ള സങ്കേതമായി മാറുന്ന കാഴ്ച; രൂക്ഷ വിമര്‍ശനവുമായി ജ്യോതികുമാര്‍ ചാമക്കാല
തിരുവനന്തപുരം: ഒരു മന്ത്രി സഭ മുഴുവൻ കൊള്ള സങ്കേതമായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല.മുഖ്യ മന്ത്രയുടെ ഓഫീസിൽ ദുരിയുപയോഗപെട്ടന്നു തെളിഞ്ഞിട്ടും ഉദ്യോഗസ്ഥരെ പഴി ചാരിയും, വാലും തലയുമില്ലാതെ സംസാരിച്ചും ഇത് വരെ വഴുതി മാറിയ പിണറായിക്ക് ഇനി കീഴടങ്ങുകയല്ലാതെ ഗത്യന്തരമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലെന്ന പേരില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു ജ്യോതികുമാര്‍ ചാമക്കാലയുടെ വിമര്‍ശനം. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഒടുവിൽ ചെക്ക് !
എല്ലാ കരുക്കളെയും കുരുതികൊടുത്തിട്ടും പിണറായി രാജാവിന് രക്ഷയില്ല. ഒടുവിൽ കള്ളക്കടത്തുമായി മുഖ്യമന്ത്രിക്കു നേരിട്ടു ബന്ധമുണ്ടെന്ന് കേസിലെ മുഖ്യ പ്രതിയായ സ്വപ്നയുടെ മൊഴി പുറത്തു വന്നിരിക്കുന്നു. ഇതോടെ തിരഞ്ഞെടുപ്പിന് മുൻപുള്ള ഒരു മാസം പോലും മുഖ്യ മന്ത്രിയുടെ കസേരയിലിരിക്കാൻ പിണറായി വിജയന് എന്ത് അർഹതയാണ് ഉള്ളത്?
സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റിലായിട്ടും, മുഖ്യ മന്ത്രയുടെ ഓഫീസിൽ ദുരിയുപയോഗപെട്ടന്നു തെളിഞ്ഞിട്ടും ഉദ്യോഗസ്ഥരെ പഴി ചാരിയും, വാലും തലയുമില്ലാതെ സംസാരിച്ചും ഇത് വരെ വഴുതി മാറിയ പിണറായിക്ക് ഇനി കീഴടങ്ങുകയല്ലാതെ ഗത്യന്തരമില്ല.
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി കള്ളക്കടത്തു കേസിലെ പ്രതിയാകുന്നത്. മുഖ്യമന്ത്രി മാത്രമല്ല മൂന്ന് മന്ത്രിമാരും സ്‌പീക്കറും ഈ കൊള്ളസങ്കേതത്തിന്റെ ഭാഗമാണെന്നാണ് സ്വപ്നയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഒരു മന്ത്രി സഭ മുഴുവൻ കൊള്ള സങ്കേതമായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യ ദ്രോഹ കുറ്റം വരെ കിട്ടാൻ സാധ്യതയുള്ള കേസിലാണ് മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ മൊഴി വന്നിരിക്കുന്നത്.
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം
കേരള സമൂഹത്തിനാകമാനം അപമാനകരമാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. മുഖ്യമന്ത്രിയെ അന്വേഷണ ഏജൻസികൾ വിലങ്ങു വെച്ച് കൊണ്ടുപോകുന്ന കാഴ്ച വരെ നാം കണ്ടേക്കാം. അപ്പോഴും ന്യായീകരണ ക്യാപ്സ്യൂളുകളുമായി പാവപ്പെട്ട പാർട്ടി പോരാളികൾ സാമൂഹ്യ മാധ്യമങ്ങളിൽ വാക്‌പോര് നടത്തുന്നുണ്ടാവും. പക്ഷെ ജനങ്ങൾ അപ്പോൾ തിരിച്ചു ചോദിക്കും 'ഉളുപ്പുണ്ടോ എൽ ഡി എഫ് ??' അത് വരെ പ്രതി മുഖ്യമന്ത്രി തന്നെ...
'വിമാനം'സിനിമയിലെ ആ നാടൻ പെൺകൊടി തന്നെ ആണോ ഇത്... ദുർഗ്ഗയുടെ ഹോട്ട് ചിത്രങ്ങൾ