കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂവാറ്റുപുഴ: നാടെങ്ങും ലോക പരിസ്ഥിതി ദിനാഘോഷം

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷം നടന്നു. മൂവാറ്റുപുഴ നഗരസഭയുടെ നേത്യത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം മുന്‍ എംഎല്‍എ ബാബു പോള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ പരിസഥിതി ദിനാചരണ പ്രതിഞ്ജ ചൊല്ലികൊടുത്തു. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.കെ.ബാബു രാജ് അദ്ധ്യക്ഷത വഹിച്ചു.ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാജി ദിലീപ് സ്വാഗതം പറഞ്ഞു. നഗരസഭ സെക്രട്ടറി വി വി ലതേഷ് കുമാര്‍ നഗരസഭയില്‍ ഗ്രിന്‍പ്രോട്ടോകോള്‍ നടപ്പിലാക്കിയതായി പ്രഖ്യാപിക്കുകയും യോഗത്തില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍, സിഡിഎസ്, എഡിഎസ് അംഗങ്ങള്‍, കനേഡിയന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍ മുനിസിപ്പല്‍ðജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങിനോടനുബന്ധിച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്ഷതൈ വിതരണം ചെയ്യുകയും, നഗരസഭ കോമ്പൗണ്ടില്‍ð വ്യക്ഷതൈ നടുകയും ചെയ്തു. മൂവാറ്റുപുഴയില്‍ സേവനത്തിന്റെ 25-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വൈസ്‌മെന്‍സ് ക്ലബ്ബ് മൂവാറ്റുപുഴ ടവേഴ്‌സ് രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 25 വൃക്ഷതൈകള്‍ നട്ട് പരിപാലിക്കുന്നതിന്റെ ഭാഗമായി കെ.റ്റി. ജേക്കബ്ബ് നഗര്‍ റസിഡന്റ്‌സ് അസ്സോസിയേഷനുമായി സഹകരിച്ചുകൊണ്ട് ലോകപരിസ്ഥിതിദിനത്തില്‍ ഹൗസിംഗ് ബോര്‍ഡില്‍ വൃക്ഷതൈകളുടെ നടീല്‍ മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ നിര്‍വ്വഹിക്കുന്നു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ബി. ബിനീഷ്‌കുമാര്‍, റ്റി.വി. ഉദയഭാനു, പി. വിജയകുമാര്‍, എസ്. കൃഷ്ണമൂര്‍ത്തി, ബേബി മാത്യു, കെ.എസ്. സുരേഷ്, സുനില്‍ ജോണ്‍, ജേക്കബ്ബ് അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സിലിന്റെ അഹ്വാന പ്രകാരം മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ എം.സി.റോഡിലെ പുളിഞ്ചോട് റോഡില്‍ ശുചീകരണം നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവും, മുന്‍എം.എല്‍.എ ബാബുപോള്‍ ഉദ്ഘാടനം ചെയ്തു.

news

മണ്ഡലം സെക്രട്ടറി പി.കെ.ബാബുരാജ്, കെ.എ.നവാസ്, ഇ.കെ.സുരേഷ്, ടി.ജി.സലീംകുമാര്‍, വി.കെ.മണി, സീന ബോസ്, എന്‍.കെ.പുഷ്പ, പി.ബി.ശ്രീരാജ്, കെ.എ.അസീസ്, കെ.എസ്.ബെന്നി, പി.എസ്.സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂവാറ്റുപുഴ സൗത്ത് ലോക്കല്‍ കമ്മറ്റിയില്‍ നടന്ന പരിസ്ഥിതി ദിനാചരണം ലോക്കല്‍ സെക്രട്ടറി കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു ലോക്കല്‍ അസി: സെക്രട്ടറി കാനം വിജയന്‍ വൃക്ഷതൈ നടീല്‍ നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ബി. ' ബിനിഷ്‌കുമാര്‍ പി.വി.സജീവ്, പി.റ്റി.സനീഷ് കുമാര്‍ കെ.തങ്കപ്പന്‍, ജോര്‍ജ്ജ് വെട്ടിക്കുഴി: എയ്ഞ്ചല്‍ ജോബി എന്നിവര്‍ പ്രസംഗിച്ചു. മൂവാറ്റുപുഴ എം.ഐ.ഇ.ടി ഹൈസ്‌കൂളില്‍ നടന്ന മുനിസിപ്പല്‍ തല പരിസ്ഥിതി ദിനാചരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷാശശിധരന്‍ ഉദ്ഘാടനം ചെയ്തു.കരനെല്‍ കൃഷിയുടെ ഉദ്ഘാടനവും ചെയര്‍പേഴ്‌സണ്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ സുമിഷാ നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂളില്‍ ആരംഭിച കാര്‍ഷിക ക്ലബ്ബിന്റെ ഉദ്ഘാടനം കൃഷി ഓഫീസര്‍ ടി.ജോസും, ഫലവൃക്ഷതൈ വിതരണം സുമിഷനൗഷാദും നിര്‍വഹിച്ചു.

കൃഷി അസിസ്റ്റന്റ് നാദിയ, ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഗഫൂര്‍, നസീര്‍ അലിയാര്‍, കെ.പി.റസാഖ്, പി.ടി.വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു. പച്ചക്കറി വിത്ത് വിതരണവും നടന്നു.മുവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ മുവാറ്റുപുഴ കൃഷി ഓഫീസര്‍ ജോസഫ് എന്‍ ജെ സംസാരിക്കുകയും വിദ്യാര്‍ഥികള്‍ വൃക്ഷ തൈകള്‍ നടുകയും ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വൃക്ഷതൈ നടല്‍ ഗവ: ഹോമിയോ ആശുപത്രി വളപ്പില്‍ തൈ നട്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുല്‍ മജീദ് ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. അമീര്‍ അലി, മണ്ഡലം ജന:സെക്രട്ടറി എം.എം. സീതി, ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.എം.ആര്‍.ഷീല, , ഡോ.സാറ നന്ദന, പി.പി.മൈതീന്‍, വി.ഇ.നാസര്‍, മക്കാര്‍ മാണിക്യം, പി.എച്ച്.മൊയ്തുട്ടി' പി.എം.നാസ്സര്‍, സി.എം.ഷുക്കൂര്‍, ഷൈല അബ്ദുല്ല, പി.എസ്.അജീഷ്, എന്നിവര്‍ പ്രസംഗിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രണ്ടാര്‍ ജനകീയ വായനശാല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടപ്പാക്കുന്ന തൊട്ടാവാടി പദ്ധതി എസ് .എ .ബി .റ്റി .എം .എല്‍ .പി സ്‌കൂള്‍ മാനേജര്‍ എം .എം അലിയാര്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന കര്‍മ പരിപാടികളും മഴക്കാല പൂര്‍വ്വ ശുചീകരണ ശുചീകരണ യത്‌നവുമാണ് തൊട്ടാവാടി പദ്ധതി ജലാശയങ്ങള്‍ ,പൊതുസ്ഥാപനങ്ങള്‍ ,തെരുവോരങ്ങള്‍ ,പൈതൃക സ്ഥാപനങ്ങള്‍ എന്നിവ ശുദ്ധീകരിച്ച് സംരക്ഷിക്കുക .

വൃക്ഷ തൈ നടുകയും സംരക്ഷിക്കുകയും ചെയ്യുക .പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ശേഖരിച്ച് പുനരുപയോഗത്തിനായി നല്‍കുക,പ്രദേശത്ത് പാര്‍ക്കുകള്‍ നിര്‍മിക്കുക ,സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം .പ്രദേശത്ത് അമിതമായ ഖര ,ജല ,വായു മലിനീകരണമുണ്ടാക്കുന്ന ഉറവിടങ്ങള്‍ കണ്ടെത്തുകയും ബോധവത്കരണം നടത്തുകയും ചെയ്യുക .സ്ഥിരമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കും .മുന്നറിയിക്കുകള്‍ക്കു ശേഷവും ഇതു തുടരുന്നവര്‍ക്കെതിരെ പരാതി നല്‍കും .മഴക്കാലത്ത് പകര്‍ച്ച വ്യാധികള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിക്കും. ജനകീയ വായനശാല പ്രസിഡന്റ് കെ .എം .മനാഫ് ,ട്രഷറര്‍ ഷാഹുല്‍ ഹമീദ് ,മുഹമ്മദ് മാസ്റ്റര്‍ ,മുഹമ്മദ് റാഫി ,നജീബ് മലേപ്പറമ്പില്‍ ,ബഷീര്‍ കെ.എം ,മുസ്തഫ, ,ഉസ്മാന്‍ ,നൂഹ് മടത്തോടത്ത് ,അലി പാറക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

രണ്ടാർ കര എസ്.എ.ബി.റ്റി.എം. സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിന് പി.റ്റി.എ.പ്രസിഡന്റ് ബേബി വർഗിസ് അദ്ധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ പോലീസ് സബ് ഇൻസ്പെക്ടർ ബ്രിജുകുമാർ സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ട് കൊണ്ട് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ എം.എം. അലിയാർ മാസ്റ്റർ വ്യക്ഷ തൈകളുടെ വിതരണം നടത്തി ഹെഡ്മിസ്ട്രസ്സ് എം.എ ഫൗസിയ പരിസ്ഥിതി ദിന സന്ദേശം നൽകി.സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.എം.ഷെക്കിർ, സിവിൽ പോലിസ് ഓഫിസർ മാരായ സിദ്ധിക്ക്, അനിൽകുമാർ അദ്ധ്യാപകരായ റിയാസ്, ജോജി എന്നിവർ സംസാരിച്ചു

English summary
Environment day celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X