Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസിന്‍റെ കൊലവിളി മോദിയുടെയും ഷായുടെയും അറിവോടെ? താലിബാനും ഐഎസിനും തുല്യം!!

കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ തലയെടുക്കുമെന്ന് പറയുന്ന ആര്‍എസ്എസുകാര്‍ താലിബാനും ഐഎസിനും തുല്യമാണെന്ന് ജയരാജന്‍ പറയുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പിണറായിയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത ആര്‍എസ്എസ് നേതാവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രിയും സിപിഎം നേതാവിമായ ഇപി ജയരാജന്‍.

കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ തലയെടുക്കുമെന്ന് പറയുന്ന ആര്‍എസ്എസുകാര്‍ താലിബാനും ഐഎസിനും തുല്യമാണെന്ന് ജയരാജന്‍ പറയുന്നു. സംഘപരിവാറിന്റെ കൊലവിളി തങ്ങളുടെ അറിവോടെയാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വ്യക്തമാക്കണമെന്ന് ജയരാജന്‍ പറയുന്നു. ഇക്കാര്യത്തില്‍ കുമ്മനത്തിന്റെ അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 കുമ്മനം പറയണം

കുമ്മനം പറയണം

ആര്‍എസ്എസ് നേതാവിന്റെ കൊലവിളിയില്‍ നരേന്ദ്ര മോദിയും അമിത് ഷായും പ്രതികരിക്കണമെന്ന് ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. ഭീഷണി മോദിയുടെയും ഷാ യുടെയും അറിവോടെയാണോയെന്നും ജയരാജന്‍ ചോദിക്കുന്നു. ഇക്കാര്യത്തില്‍ കുമ്മനം രാജശേഖരന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറയുന്നു.

 അടിപതറാത്ത നേതാവ്

അടിപതറാത്ത നേതാവ്

പോലീസ് മര്‍ദനങ്ങളും ജയില്‍ വാസവും അനുഭവിച്ച് അടിയന്തരാവസ്ഥ പീഡനങ്ങള്‍ ഏറ്റുവാങ്ങി എതിരാളികളുടെ ആക്രോശങ്ങളിലും കടന്നാക്രമണങ്ങളിലും അടിപതറാതെ സിപിഎമ്മിന്റെ നേതൃപദവിയിലെത്തുകയും വമ്പിച്ച ജനപിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്ത വ്യക്തിയാണ് പിണറായിയെന്ന് ജയരാജന്‍ പറയുന്നു. സംഘപരിവാറിന്റെ ആക്രോശങ്ങള്‍ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഓരിയിടുന്ന പട്ടിയുടെ മാനസികാവസ്ഥയില്‍ നിന്നുണ്ടാകുന്ന മിഥ്യ ബോധത്തിന്റെ ഫലമാണെന്ന് കേരളീയര്‍ക്ക് മനസിലാകുമെന്നും അദ്ദേഹം.

 തുടരുന്നു

തുടരുന്നു

ആര്‍എസ്എസും ബിജെപിയും കൊലവിളി നടത്തുകയാണെന്ന് ജയരാജന്‍ പറയുന്നു. കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്തുന്നവര്‍ക്ക് മധ്യപ്രദേശിലെ ഉജ്ജയിനിയിലെ ആര്‍എസ്എസ് നേതാവ് ഒരു കോടി രൂപ പാരി തോഷികം പ്രഖ്യാപിച്ചിരുന്നു.കൈയ്യും കാലും വെട്ടിയിട്ടുണ്ടെന്നും ഇനിയും വെട്ടുമെന്നും കേരളത്തിലെ ബിജെപി നേതാക്കളായ സുരേന്ദ്രനും ഗോപാലകൃഷ്ണനും ആക്രോശിക്കുന്നു. കാര്‍ഗില്‍ രക്തസാക്ഷിയും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുമായ ഗുര്‍ മെഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നും എബിവിപി ഭീഷണി പ്പെടുത്തിയിരുന്നു- ജയരാജന്‍ പറയുന്നു.

 ഒന്നും മിണ്ടാതെ മോദി

ഒന്നും മിണ്ടാതെ മോദി

പശ്ചിമ ബംഗാളില്‍ ഒരു വയസിനും 20 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ കടത്തുന്ന മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ ആണെന്നും കുട്ടിക്കടത്ത് റാക്കറ്റിന് മേല്‍നോട്ടം വഹിക്കുന്നത് മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റും രാജ്യ സഭ അംഗവുമായ രൂപ ഗാംഗുലിയും മഹിള മോര്‍ച്ച ജനറല്‍ സെക്രട്ടറി ജൂഹി ചൗധരിയുമാണെന്നും ബംഗാള്‍ പോലീസ് വെളിപ്പെടുത്തുന്നു. ഇതിലൊന്നും മോദിയോ ബിജെപിയോ ഒന്നും പ്രതികരിക്കുന്നില്ലെന്നും ജയരാജന്‍.

 തക്കാളി സൂപ്പ് നല്‍കി

തക്കാളി സൂപ്പ് നല്‍കി

ബിജെപി എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ വിജയ് ജോളി പാര്‍ട്ടി പരിപാടിക്കെത്തിയ യുവതിയെ മയക്കു മരുന്ന് കലര്‍ത്തിയ തക്കാളി സൂപ്പ് നല്‍കി മാനഭംഗപ്പെടുത്തിയതായി യുവതി പരാതി നല്‍കിയിരുന്നു. ആരോപണ വിധേയരായ നേതാക്കളെല്ലാവരും മോദിയുമായി അടുത്ത ബന്ധമുള്ളവരാണെന്നും ജയരാജന്‍.

 ആര്‍ഷ ഭാരത സംസ്‌കാരം

ആര്‍ഷ ഭാരത സംസ്‌കാരം

കേരളത്തിലെ മഹിളാ മോര്‍ച്ച നേതാവ് ശോഭാ സുരേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ വഴി നടത്തിക്കില്ലെന്ന് ആക്രോശിച്ചിരുന്നു. അസഹിഷ്ണുത കൊണ്ട് ആക്രോശിക്കുമ്പോള്‍ വനിതാ നേതാവിന് ചേരാത്ത 'ഉലത്തിക്കളയും' എന്ന തരത്തിലുളള പദപ്രയോഗങ്ങള്‍ നടത്തിയിരുന്നുവെന്നും ഇതാണോ ആര്‍എസ്എസും സംഗപരിവാറും പറയുന്ന ആര്‍ഷ ഭാരത സംസ്‌കാരമെന്നും അദ്ദേഹം ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+