കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെസിയോ മെഴ്സിയോ? 'റിപ്പോർട്ടറാ തെറ്റിച്ചത്, ബ്ലാക്ക് മെയിൽ ചെയ്യാൻ ചട്ടം കെട്ടി വന്നു'; ഇപി ജയരാജൻ

Google Oneindia Malayalam News

കണ്ണൂർ: ഇത്തവണത്തെ ലോകകപ്പ് 'മേഴ്സി' കൊണ്ടുപോകുമെന്ന മുൻ മന്ത്രി ഇപി ജയരാജന്റെ വാക്കുകൾ വലിയ ട്രോളുകൾക്കായിരുന്നു കാരണമായത്. മീഡിയ വൺ ചാനലിന്റെ ലോകകപ്പിനെ കുറിച്ചുള്ള പ്രത്യേക പരിപാടിയ്ക്കിടെയായിരുന്നു അർജന്റീന താരം മെസിയെ 'മേഴ്സി' എന്ന് ജയരാജൻ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ മെസി 'മേഴ്സി' ആയതിന് കാരണം തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ ആണെന്ന് പറയുകയാണ് ഇപി ജയരാജൻ. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു ഇപിയുടെ വിശദീകരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

എനക്ക് പിന്നെ സംശയമായി


യഥാർത്ഥത്തിൽ 'മേഴ്സി' എന്ന് പറഞ്ഞത് തന്നോട് ചോദ്യം ചോദിച്ച മീഡിയ വൺ റിപ്പോർട്ടർ ആണ്. എനക്ക് പിന്നെ സംശയമായി. ഇത് മെസിയാണോ അല്ല മേഴ്സിയാണോയെന്ന്. കാരണം മാധ്യമപ്രവർത്തകർ ഇതൊക്കെ പഠിച്ചിട്ടായിരിക്കുമല്ലോ വന്നിരിക്കുന്നത്. അപ്പോൾ അയാള് തന്നെ മേഴ്സി എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി എന്റടുക്കയാണ് തകരാറെന്ന്, അവര് പറഞ്ഞത് ഞാൻ ആവർത്തിച്ചു, അല്ലെങ്കിൽ മെസിന്നേ ഞാൻ പറയൂ'

ഒമർ ലുലു ബെറ്റ് വെച്ച 5 ലക്ഷം തന്നോ? തുറന്ന് പറഞ്ഞ് നിധിൻ..'ഇതോട് കൂടി നിർത്തിയേക്കണം'ഒമർ ലുലു ബെറ്റ് വെച്ച 5 ലക്ഷം തന്നോ? തുറന്ന് പറഞ്ഞ് നിധിൻ..'ഇതോട് കൂടി നിർത്തിയേക്കണം'

 ചട്ടം കെട്ടി വന്നതാണെന്ന്


പിന്നെയെനിക്ക് തോന്നി എന്നെയൊന്ന് ബ്ലാക്ക് മെയിൽ ചട്ടം കെട്ടി വന്നതാണെന്ന്. അതുകൊണ്ട് മീഡിയ വൺകാരുടെ അത്തരമൊരു പരിപാടിയിലും ഇനി പങ്കെടുക്കില്ലെന്ന് ഞാൻ തീരുമാനിച്ചത്. കരുതിക്കൂട്ടിയാണെന്ന് തന്നെയാണ്, ഇപ്പോൾ ഞാൻ അതിനെ കുറിച്ചൊന്നും പറയുന്നില്ല, വല്യ ചർച്ചയ്ക്കും ഇല്ല, നാക്ക് പിഴയൊക്കെ സംഭവിക്കും, അതൊന്നും ഇല്ലെന്നൊന്നും ഞാൻ പറയുന്നില്ല'

നാക്ക് പിഴ സംഭവിക്കും


പേർഷ്യ, പേഴ്സി,പല വാചകങ്ങളിലും നാക്ക് പിഴ സംഭവിക്കും, അക്ഷരങ്ങളിൽ ചിലപ്പോൾ നാക്ക് പിഴയുണ്ടാകും, അർജന്റീന, യൂറോപ്പ്, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവടങ്ങളിലെ പ്രനൗൺസിയേഷൻ എങ്ങനെയാണെന്നൊന്നും നമ്മുക്ക് അറീലാലോ. പല പ്രനൗൺസിയേഷനും ഇണ്ടായേക്കാം, ഞാൻ അതിനെയൊന്നും ന്യായീകരിക്കുകയല്ല, എങ്കിലും എന്നെ പോലെ ഉള്ള ഒരാൾ ഒരു പത്രപ്രവർത്തകൻ വന്ന് പറയുമ്പോൾ അത് കേൾക്കാൻ പാടില്ലായിരുന്നു. എനക്ക് ഉള്ളൊരു സന്ദേശം അതാണ്, ഞാൻ ഇനി അത് ശ്രദ്ധിക്കും.

പല വാക്കുകളും തെറ്റാറുണ്ട്


എനക്ക് പല വാക്കുകളും തെറ്റാറുണ്ട്. ശസ്ത്രക്രിയ എന്ന വാക്ക് . ഞാൻ ചിലപ്പോൾ അത് നീട്ടിക്കളയും (ശാസ്ത്രക്രിയ ), പക്ഷേ ഇപ്പോൾ ശ്രദ്ധിച്ച് ശസ്ത്രക്രിയ എന്ന് തന്നെയാണ് പറയാറുള്ളത്. അങ്ങനെയൊക്കെ സംഭവിക്കും. നമ്മൾ മലയാളം ഒക്കെ പറഞ്ഞ്് ശീലിച്ച് ഈ കൊളോക്കൽ ഭാഷയൊക്കെ സംസാരിച്ച് ശീലമുള്ള രീയിയൊക്കെ വരുമ്പോൾ ചിലപ്പോൾ ചില വാക്കുകൾ തെറ്റി പോകും. അതിൽ നാക്ക് പിഴ ഇല്ലെന്നൊന്നും ഞാൻ പറയുന്നില്ല.

തിരിച്ചറിയാനുള്ള പ്രാപ്തിയൊക്കെ


നാക്ക് പിഴയൊക്കെ സംഭവിക്കുമ്പോൾ തിരിച്ചറിയാനുള്ള പ്രാപ്തിയൊക്കെ ഇപ്പോൾ എല്ലാവർക്കുമുണ്ട്.അത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നവർക്ക് അത് ഒരു രസമായിരിക്കും. അവർ പ്രചരിപ്പിച്ച് രസിക്കട്ടെ എന്ന് മാത്രമേ തനിക്ക് അക്കാര്യത്തിൽ പറയാൻ ഉള്ളൂ', മാധ്യമപ്രവർത്തകരോട് ജയരാജൻ പറഞ്ഞു.

ഇപി പറഞ്ഞ വാക്കുകൾ


മീഡിയാ വണ്ണിനോട് ഇപി പറഞ്ഞ വാക്കുകൾ ഇങ്ങനെ-'അര്‍ജന്റീനയാണ് നമ്മുടെ ടീം. അര്‍ജന്റീന ഫുട്ബാള്‍ മേളയില്‍ ഏറ്റവും മികച്ച കളി കാഴ്ചവെച്ചിട്ടുള്ള ടീമാണ്. തുടര്‍ച്ചയായി കായികപ്രേമികള്‍ക്ക് നല്ല കളി സംഭാവന ചെയ്തിട്ടുള്ളവരാണവര്‍. അവരുടെ കഴിവും കളിയിലെ പ്രത്യേകതകളുമാണ് ജനങ്ങളെ അവരിലേക്ക് ആകര്‍ഷിപ്പിച്ചത്. മേഴ്‌സി കപ്പും കൊണ്ടേ പോകൂ.മേഴ്സി തന്നെ അങ്ങനെ പറഞ്ഞിട്ടുണ്ട്. ഫുഡ്ബോളിനോടുള്ള അതീവ താത്പര്യമാണ് മേഴ്സിയുടെ ഓരോ വാക്കുകളിലും', എന്നായിരുന്നു ഇപി ജയരാജൻ നേരത്തേ പറഞ്ഞത്.

'കുടുംബത്തെ മുഴുവൻ ബാധിക്കുന്നു, മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം'; വേദനയോടെ ശാലിനി നായർ'കുടുംബത്തെ മുഴുവൻ ബാധിക്കുന്നു, മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം'; വേദനയോടെ ശാലിനി നായർ

English summary
EP Jayarajan Clarifies About Why He Said Mercy Instead Of Messi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X