ഹാ കഷ്ടം!അല്ലാതെന്തു പറയാൻ!!വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട്!! യൂത്ത് കോൺഗ്രസ് മാർച്ചിനെതിരെ ജയരാജൻ!!

  • Posted By:
Subscribe to Oneindia Malayalam

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ നടൻ മമ്മൂട്ടിയുടെ വീട്ടലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെ വിമർശിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ജയരാജന്റെ വിമർശനം. മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് സ്വയം അപഹാസ്യരായവരുടെ വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ജയരാജൻ പരിഹസിക്കുന്നു.

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മമ്മൂട്ടിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയ‌ത്. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ പല സിനിമ പ്രവർത്തകരുടെയും വീടിന് പോലീസ് സംക്ഷണം ഏർപ്പെടുത്തിയിരുന്നു.

വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട്

വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട്

മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സ്വയം അപഹാസ്യരായവരുടെ വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ഇപി ജയരാജൻ പറയുന്നു.

ചിലർക്ക് സഹിക്കാൻ കഴിയുന്നില്ല

ചിലർക്ക് സഹിക്കാൻ കഴിയുന്നില്ല

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത പിണറായി വിജയൻ ഗവൺമെന്റിന്റെ ഇച്ഛാശക്തിയും ആർജവവും കോൺഗ്രസിലെ ചിലർക്ക് സഹിക്കാൻ കഴിയുന്നില്ല എന്നത് കേരളീയർക്ക് മനസിലാകുന്നുണ്ടെന്ന് ജയരാജൻ കുറിക്കുന്നു.

കുറ്റവാളികളെ രക്ഷിക്കാൻ ശ്രമം

കുറ്റവാളികളെ രക്ഷിക്കാൻ ശ്രമം

കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി ചില കോൺഗ്രസുകാർ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് മമ്മൂട്ടിയുടെ വീടിന് നേരെ പ്രകടനം നടത്താൻ യൂത്ത് കോൺഗ്രസുകാർ ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തുന്നു.

ഇരിക്കപ്പൊറുതി ഇല്ലാത്തവർ

ഇരിക്കപ്പൊറുതി ഇല്ലാത്തവർ

ഗവൺമെന്റിന്റെ ശക്തമായ നടപടികളും പോലീസിന്റെ കുറ്റാന്വേഷണ മികവും എല്ലാവരാലും പ്രശംസിക്കപ്പെടുമ്പോൾ ഇരിക്കപൊറുതിയില്ലാതായവർ മമ്മൂട്ടിയുടെ വീടിന് മുന്നിൽ പ്രകടനം നടത്തി സംതൃപ്തി അടയുന്നുവെന്നും ജയരാജൻ പറയുന്നു. ഈ രാഷ്ട്രീയ നാടകം കാണുമ്പോൾ ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാനെന്നും അദ്ദേഹം.

യൂത്ത്കോൺഗ്രസ് പ്രതിഷേധം

യൂത്ത്കോൺഗ്രസ് പ്രതിഷേധം

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മമ്മൂട്ടിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയ‌ത്. മോഹൻലാലും യോഗത്തിൽ പങ്കെടുത്തിരുന്നു.

താരരാജാക്കന്മാർക്ക് ആദരാഞ്ജലി

താരരാജാക്കന്മാർക്ക് ആദരാഞ്ജലി

മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്തുമായിട്ടാണ് പ്രതിഷേധത്തിനെത്തിയത്. എട്ടോളം പേരാണ് റീത്തുമായി മമ്മൂട്ടിയുടെ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. മലയാള സിനിമയെ തകര്‍ക്കുന്ന താരരാജാക്കന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തുമായാണ് സമരക്കാര്‍ എത്തിയത്.

ദിലീപിനെ പിന്തുണച്ചതിന്

ദിലീപിനെ പിന്തുണച്ചതിന്

നേരത്തെ അമ്മയുടെ ജനറൽ ബോഡി യോഗത്തിലും അതിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിലും താരങ്ങൾ ദിലീപിനെ പിന്തുണച്ചിരുന്നു. എന്നാൽ ആക്രമണത്തിനിരയായ നടിക്ക് വേണ്ട പിന്തുണയും നൽകിയിരുന്നില്ല. ഇതാണ് താരരാജാക്കന്മാർക്കെതിരെ പ്രതിഷേധം ശക്തമാകാൻ കാരണം.

English summary
ep jayarajan facebook post on youth congress protest agaianst mammootty's house
Please Wait while comments are loading...