ശോഭ സുരേന്ദ്രനെതിരെ അപകീർത്തികേസ് നൽകി ഇപി ജയരാജൻ; നടപടി വ്യാജ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി
കണ്ണൂർ: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ അപകീർത്തികേസ് നൽകി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ നടപടി. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇപി ജയരാജൻ കേസ് കൊടുത്തത്.
നേരത്തെ ശോഭ സുരേന്ദ്രനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഇപി ജയരാജൻ പരാതി നൽകിയിരുന്നു. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ ശോഭ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർക്ക് ഇപി വക്കീൽ നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു.

ആരോപണങ്ങൾ പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിച്ചില്ലെങ്കിൽ സിവിൽ-ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്നും 2 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നുമായിരുന്നു നോട്ടീസിൽപറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇപി ഇപ്പോൾ ശോഭ സുരേന്ദ്രനെതിരെ അപകീർത്തികേസ് നൽകിയത്.
തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്ന് ഇപി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പത്രങ്ങളിലും വാര്‍ത്താചാനലുകളിലും ഉൾപ്പെടെ നല്‍കിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും അപവാദം പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് എതിരെയും, ആലപ്പുഴയിലെ സ്ഥാനാർത്ഥി ശോഭയ്ക്ക് എതിരെയും ദല്ലാൾ നന്ദകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപി ജയരാജനെതിരായ ആരോപണങ്ങളിൽ എത്തി നിന്നത്. ഇപി ജയരാജൻ ബിജെപിയിലേക്ക് വരാൻ താൽപര്യം കാട്ടിയെന്നും ഇതിനായി ചർച്ച നടത്തിയെന്നുമായിരുന്നു ശോഭയുടെ ആരോപണം.
താനും നന്ദകുമാറും ജയരാജനും രാമനിലയത്തില്‍ വച്ച് ചര്‍ച്ച നടത്തിയെന്നുംമായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്. താന്‍ സിപിഎമ്മില്‍ ചേരാന്‍ ശ്രമിച്ചിട്ടില്ല. തന്നെ കാണാന്‍ ഇപി ജയരാജന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞതുകൊണ്ടാണ് ചെന്നതെന്നും അവർ ആരോപിച്ചിരുന്നു. മൂന്ന് തവണ താന്‍ ജയരാജനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. നന്ദകുമാറിനെ ഇതുവരെ തള്ളിപ്പറയാന്‍ ഇപി ജയരാജന്‍ തയ്യാറായിട്ടില്ലെന്നും അവർ പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്ന ആരോപണം സിപിഎമ്മിന് മേൽ പതിച്ച ബോംബ് പോലെയായിരുന്നു. ഇപിയെ പോലെ ഒരു നേതാവ് ബിജെപിയിലേക്ക് പോവാൻ ചർച്ച നടത്തിയെന്ന ആരോപണം വലിയ കൊടുങ്കാറ്റാണ് ഉണ്ടാക്കിയത്. കൂടാതെ അദ്ദേഹം പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇപി നിയമനടപടിയുമായി മുന്നോട്ട് പോവുന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications