Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ ദല്ലാള്‍ നന്ദകുമാറിനൊപ്പം ഇപി ജയരാജന്‍, അമ്മയെ ആദരിച്ചു; ഇപി വീണ്ടും കുരുക്കില്‍

സിപിഎം ജാഥയില്‍ ഇതുവരെ ഇപി ജയരാജന്‍ പങ്കെടുത്തിട്ടില്ല. ഈ അവസരത്തിലാണ് വെണ്ണലയിലെ നന്ദകുമാര്‍ പങ്കെടുത്ത പരിപാടിയിലെ ഇപിയുടെ സാന്നിധ്യം ചടങ്ങ് വിവാദമാകുന്നത്

nandakumar

കൊച്ചി: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വീണ്ടും വിവാദത്തില്‍. വിവാദ ദല്ലാള്‍ നന്ദകുമാറിനൊപ്പം സ്വകാര്യ ചടങ്ങില്‍ ഇ പി ജയരാജന്‍ പങ്കെടുത്തു. കൂടാതെ കൊച്ചി വെണ്ണലയിലെ ക്ഷേത്രത്തില്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. എന്നാല്‍ വീട്ടില്‍ എത്തി എന്ന റിപ്പോര്‍ട്ട് ഇ പി ജയരാജനും നന്ദകുമാറും നിഷേധിച്ചിട്ടുണ്ട്.

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ആരംഭിച്ച് നാല് ദിവസം കഴിഞ്ഞിട്ടും ഇ പി ജയരാജന്‍ പങ്കെടുത്തിട്ടില്ല. ഈ അവസരത്തിലാണ് നന്ദകുമാറിനൊപ്പം സ്വകാര്യചടങ്ങില്‍ പങ്കെടുക്കുന്നത് വിവാദമാകുന്നത്. എം വി ഗോവിന്ദന്റെ യാത്ര ആരംഭിക്കുന്നതിന്റെ തലേദിവസമാണ് ഇ പി ജയരാജന്‍ ഈ ചടങ്ങില്‍ പങ്കെടുത്തത് എന്നാണ് വിവരം.

ഇപിക്കൊപ്പം കെവി തോമസും

ഇപിക്കൊപ്പം കെവി തോമസും

കെ വി തോമസിനൊപ്പമാണ് ഇ പി ജയരാജന്‍ പങ്കെടുത്തത്. എന്നാല്‍ താന്‍ ഒരു ചടങ്ങിലേക്കും ഇ പി ജയരാജനെ ക്ഷണിച്ചിട്ടില്ല എന്നും തന്റെ വീട്ടിലും ഇ പി ജയരാജന്‍ വന്നിട്ടില്ല എന്നുമാണ് നന്ദകുമാര്‍ പറയുന്നത്. 4000 പേര്‍ പങ്കെടുത്ത ചടങ്ങായിരുന്നു അത് എന്നും പൊതുജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നിടത്ത് നിന്ന് ഭക്ഷണം കഴിക്കാനാണ് എത്തിയത് എന്നും നന്ദകുമാര്‍ പറഞ്ഞു.

വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല

വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല

മുതിര്‍ന്ന ആള്‍ എന്ന നിലയില്‍ ആണ് തന്റെ അമ്മയെ ഷാള്‍ അണിയിച്ചത് എന്നും കെ വി തോമസിനേയും ക്ഷണിച്ചിട്ടില്ല എന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കൊച്ചിയിലെത്തിയപ്പോള്‍ ഒരു ക്ഷേത്രത്തിലെ ചടങ്ങിനാണ് പോയത് എന്ന് ഇ പി ജയരാജനും പറഞ്ഞു. ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി.

നന്ദകുമാറിന്റെ അമ്മയാണ് എന്ന് അറിയില്ലായിരുന്നു

നന്ദകുമാറിന്റെ അമ്മയാണ് എന്ന് അറിയില്ലായിരുന്നു

നന്ദകുമാറിന്റെ അമ്മയാണ് അത് എന്ന് തനിക്കറിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണ് എന്ന് അറിയാമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സോളാര്‍ പീഡന ആരോപണത്തിന് തുടക്കമിട്ട കത്ത് പുറത്ത് വിട്ടത് നന്ദകുമാര്‍ ആയിരുന്നു.

നന്ദകുമാര്‍ എന്ന വിവാദ ദല്ലാള്‍

നന്ദകുമാര്‍ എന്ന വിവാദ ദല്ലാള്‍

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തിന് പിന്നാലെ ഇം എം സി സി ഡയറക്ടറായിരുന്ന ഷിജു എം വര്‍ഗീസ് കുണ്ടറയില്‍ മുന്‍മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിച്ചതിന് പിന്നിലും നന്ദകുമാര്‍ ആണ് എന്ന് ആരോപണം ഉണ്ടായിരുന്നു. അതിനിടെ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ ഇ പി ജയരാജന്‍ പങ്കെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+