'ആരോപണം വന്നപ്പോള്‍ മാറിനിന്നു'; സുധാകരന്‍ ധാര്‍മികമായ നിലപാട് സ്വീകരിക്കണമെന്ന് ഇപി ജയരാജന്‍
കണ്ണൂര്‍: കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരണമോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സുധാകരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാട് ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. 'തനിക്ക് നേരെ ആരോപണം ഉയര്‍ന്നപ്പോള്‍ സ്ഥാനത്ത് നിന്ന് മാറി നിന്നിട്ടുണ്ട്. കെ പി സി സി പ്രസിഡന്റ് ധാര്‍മ്മിക നിലപാട് സ്വീകരിക്കട്ടെ'- ഇ പി ജയരാജന്‍ പറഞ്ഞു.
'എന്താണ് ഈ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിശക്, പൊലീസ് അന്വേഷണം നടത്തി കോടതിയില്‍ പോകട്ടെ. നിരപരാധിത്വം കോടതിയില്‍ തെളിയിക്കും എന്നല്ലേ പറയുന്നത്. അത് തെളിയിക്കട്ടെ. പൊലീസും സര്‍ക്കാരും തെറ്റാണെന്ന് കോടതിയില്‍ തെളിഞ്ഞാല്‍ ആ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യങ്ങള്‍ പറയാം.'- ജയരാജന്‍ പറഞ്ഞു.

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലും ഇ പി ജയരാജന്‍ പ്രതികരിച്ചു. 'ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവരൊന്നും എസ് എഫ് ഐ നേതാക്കളല്ല, വെറുതെ എസ് എഫ് ഐ നേതാവ് എസ് എഫ് ഐ മുന്‍ നേതാവ് എന്നൊക്കെ പറഞ്ഞ് സംഘടനയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കരുത്. ഇവര്‍ എപ്പോഴാണ് എസ് എഫ് ഐയുടെ നേതാക്കളായിരുന്നത്. ഒരു കൗണ്‍സിലറായ നേതാവാകുമോ, ഒരു യൂണിവേഴ്‌സിറ്റി സെക്രട്ടറിയായാല്‍ നേതാവാകുമോ, ഇവരൊന്നും എസ് എഫ് ഐ നേതാക്കളല്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കുന്നു. അവരെല്ലാം പാര്‍ട്ടി നേതാവായിട്ടാണോ'- ഇ പി ജയരാജന്‍ ചോദിച്ചു.
അതേസമയം, അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. കെ. സുധാകരന്‍ ഒറ്റയ്ക്കല്ല, ജനാധിപത്യ കേരളം ഒറ്റക്കെട്ടായി നിന്ന് കള്ളക്കേസിനെ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. കോണ്‍ഗ്രസും യു.ഡി.എഫും സുധാകരനൊപ്പം ഒറ്റക്കെട്ടാണ്. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. ചങ്ക് കൊടുത്തും ഞങ്ങള്‍ കെ.പി.സി.സി അധ്യക്ഷനെ സംരക്ഷിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
'കേസിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ അദ്ദേഹം തയാറായില്‍ പോലും പാര്‍ട്ടി അതിന് അനുവാദം നല്‍കില്ല. രാഷ്ട്രീയവും നിയമപരവുമായ എല്ലാ കവചവും സുധാകരന് കോണ്‍ഗ്രസ് ഒരുക്കിക്കൊടുക്കും. ജീവന്‍ കൊടുത്തും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ സംരക്ഷിക്കും. സുധാകരനെ ചതിച്ച് ജയിലില്‍ അടയ്ക്കാന്‍ പിണറായി ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും അദ്ദേഹത്തെ പിന്നില്‍ നിന്ന് കുത്തില്ല'- വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications