കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസംഖ്യാനിയന്ത്രണം: മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വര്‍ഗീയ ദ്രുവീകരണം ലക്ഷ്യമിട്ട്: ഇപി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവന വര്‍ഗീയ ദ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ജനസംഖ്യയുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ കാര്യങ്ങളേയും വര്‍ഗ്ഗീയതയുടെ രൂക്ഷമായ കണ്ണിലൂടെ മാത്രം കാണുകയും, മത ദ്രുവീകരണത്തിനുള്ള വേദികളാക്കി മാറ്റുകയും ചെയ്യുന്ന ആര്‍.എസ്.എസ്, സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് അങ്ങേയറ്റം അപകടമുണ്ടാക്കുകയാണെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

1

മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ നിയന്ത്രണം എന്ന ആശയം വെച്ചുകൊണ്ട് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവന വര്‍ഗീയ ദ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്. ഇത് രാജ്യത്തിന് എത്രമാത്രം അപകടമുണ്ടാക്കുന്നതാണെന്ന് എല്ലാവരും ചിന്തിക്കുന്നത് നല്ലതാണ്. നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ പ്രത്യേകത. മതേതരമായി നിലനില്‍ക്കുന്ന ഇന്ത്യ എല്ലാ ജനവിഭാഗങ്ങളുടേയും രാജ്യമാണ്.

2

ലോകത്ത് ഇതുപോലെ മറ്റൊരു രാജ്യത്തെ കണ്ടെത്താന്‍ കഴിയില്ല. ഭൂരിപക്ഷത്തിനൊപ്പം തന്നെ ന്യൂനപക്ഷങ്ങളേയും ഒന്നിച്ച് അണിനിരിത്തി, സാഹോദര്യം ശക്തിപ്പെടുത്തി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നതിനാണ് ദേശീയ നേതാക്കളെല്ലാം ആഗ്രഹിച്ചതും ചിന്തിച്ചതും പരിശ്രമിച്ചതും. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്ന ബിജെപിയെ നയിക്കുന്ന ആര്‍.എസ്.എസ് സര്‍സംഘ്ചാലക് ഇത്തരത്തില്‍ ഒരു പ്രസ്ഥാവന നടത്തിയത് മത വിദ്വേഷം ഉണ്ടാക്കി കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നെ മനസ്സിലാക്കാന്‍ കഴിയു.

3

വര്‍ഗ്ഗീയതക്കെതിരെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര ഗവണ്‍മെന്റ് ആര്‍.എസ്.എസ് നടത്തുന്ന ഇത്തരത്തിലുള്ള വര്‍ഗീയ ദ്രുവീകരണ പ്രവര്‍ത്തനങ്ങളേയും നാടിനെ ശിഥിലീകരിക്കുന്ന പ്രവര്‍ത്തനങ്ങളേയും കുറിച്ചുള്ള നിലപാട് എന്താണെന്ന് കൂടി വ്യക്തമാക്കേണ്ടതുണ്ട്. ജനസംഖ്യയുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ കാര്യങ്ങളേയും വര്‍ഗ്ഗീയതയുടെ രൂക്ഷമായ കണ്ണിലൂടെ മാത്രം കാണുകയും, മത ദ്രുവീകരണത്തിനുള്ള വേദികളാക്കി മാറ്റുകയും ചെയ്യുന്ന ആര്‍.എസ്.എസ്, സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് അങ്ങേയറ്റം അപകടമുണ്ടാക്കുകയാണ്. മതനിരപേക്ഷതാ പാര്‍ട്ടികളും സംഘടനകളും എല്ലാ വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരേയും ശക്തമായ നിലപാട് സ്വീകിരിച്ച് മുന്നോട്ടുവരണം.

4

മതന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം എന്തെന്നാല്‍, പോപ്പുലര്‍ ഫ്രണ്ടിനെപോലുള്ള ന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നതിലൂടെ ആര്‍.എസ്.എസ്, സംഘപരിവാര്‍ പോലുള്ള ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് പ്രവര്‍ത്തിക്കാതെ തന്നെ ശക്തിയാര്‍ജിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കലാണ് എന്നതാണ്. മതനിരപേക്ഷതയെ ശക്തിപ്പെടുത്താനാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ശ്രദ്ധിക്കേണ്ടത്. നിലവില്‍ മോഹന്‍ഭഗവത് ഉന്നയിക്കുന്ന വിഷയം പരിശോധിച്ചാല്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

5

നിലവിലെ അവസ്ഥ വെച്ച് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ ജനസംഖ്യയുടെ 15 ശതമാനത്തില്‍ താഴെയാണുള്ളത്. എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ പോലും ഈ ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരപക്ഷമാകാന്‍ കഴിയില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. എല്ലാ ജനസംഖ്യാ വിദഗ്ധരും അടിവരയിടുന്ന കാര്യമാണിത്. എന്നിട്ടും എന്തിനാണ് ജനസംഖ്യാ അനുപാതം പറഞ്ഞുകൊണ്ടുള്ള പ്രശ്നം ആര്‍.എസ്.എസ് തലവന്‍ ഇപ്പോള്‍ വലിച്ചിട്ടത്. അത് ഒരു വര്‍ഗീയ ദ്രുവികരണം ലക്ഷ്യമിട്ട് മാത്രമല്ലേ?.

6

ജനസംഖ്യ ആനുപാതികമായിട്ടുള്ള പ്രചരണങ്ങള്‍ വളരെ കാലമായി ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുകയാണ്. അതിപ്പോള്‍ പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു വന്നിരിക്കുകയാണ്. വസ്തുത എടുത്ത് പരിശോധിച്ചാല്‍, രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ കുറഞ്ഞു വരികയാണ്. ക്രിസ്ത്യന്‍ ജനവിഭാഗം ഇന്ത്യയില്‍ ഒരു ശതമാനം മാത്രമാണ്. അതുകൊണ്ട് വസ്തുതകളെ മനസ്സിലാക്കാതെ വെറും വര്‍ഗീയത മാത്രം മനസ്സില്‍ വെച്ചുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ ജനങ്ങള്‍ മനസ്സിലാക്കണം. ജനസംഖ്യ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ആര്‍.എസ്.എസ് നടത്തുന്ന എല്ലാ പ്രചരണങ്ങളും അടിസ്ഥാന രഹിതമാണ്. അത് ഒരു ശാസ്ത്രീയമായ നിഗമനമല്ല.

7

രാജ്യത്തെ ജനസംഖ്യാ നിയന്ത്രണം പൊതുസമൂഹം അംഗീകരിച്ചിട്ടുള്ള ഒരു ശാസ്ത്രീയ നിരീക്ഷണമാണ്. ഒരോ കുടുംബത്തിന്റേയും സംരക്ഷണവും ഉയര്‍ച്ചയും വളര്‍ച്ചയും ലക്ഷ്യം വെച്ചാണ് ശാസ്ത്രീയമായ ഒരു നിഗമനം അടിസ്ഥാനപ്പെടുത്തി ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുന്നത്. ഒരോ മനുഷ്യനും സ്വമേധയാ ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമാകുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. ഭരണരംഗത്തിരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെ നേതാക്കള്‍ ഇക്കാര്യത്തില്‍ അവരുടെ നയം എന്താണ് എന്നതുകൂടി വ്യക്തമാക്കണം.

8

സര്‍സംഘ്ചാലകിനെ തിരുത്താനോ വിമര്‍ശിക്കാനോ ഉള്ള പ്രാപ്തിയും കഴിവും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കില്‍പോലും രാജ്യത്തിന്റെ ഭരണത്തിന്റെ ഭാഗമെന്നുള്ള നിലയില്‍ ഈ അപകടകരമായ സന്ദേശത്തെ കുറിച്ച്, രാജ്യത്തെ ഐക്യത്തിന് വേണ്ടി നിലപാടെടുക്കാന്‍ ബാധ്യസ്തരാണ്. അതിനാല്‍ തന്നെ ഭരണം കയ്യാളുന്ന പാര്‍ട്ടി എന്ന നിലയില്‍ ബിജെപി അവരുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ആര്‍.എസ്.എസ്സിന്റെ നയം നടപ്പാക്കുന്നതാണ് ബിജെപിയുടെ ഭരണ നയം എന്ന് അറിയാത്തത്കൊണ്ടല്ല. പക്ഷേ അതിന് അകത്തും ആര്‍.എസ്.എസ്സിന്റെ ചിന്തയോട് വിയോജിപ്പുള്ളവരുണ്ട്. ആ വിയോജിപ്പ് പ്രകടിപ്പിക്കാനും രേകപ്പെടുത്താനും പ്രതികരിക്കാനുമുള്ള ആര്‍ജ്ജവമെങ്കിലും ബി.ജെ.പി നേതാക്കളും അണികളും കാണിക്കേണ്ടതായിട്ടുണ്ട്.

'മമ്മൂട്ടി അല്ല ആരു പറഞ്ഞാലും ഇനിയും വിലക്കും, ആരെയും പേടിയില്ല'; ജി സുരേഷ് കുമാര്‍ പറയുന്നു'മമ്മൂട്ടി അല്ല ആരു പറഞ്ഞാലും ഇനിയും വിലക്കും, ആരെയും പേടിയില്ല'; ജി സുരേഷ് കുമാര്‍ പറയുന്നു

English summary
EP Jayarajan Says Mohan Bhagwat's statement aimed at communal liquefaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X